Image

ബി.എ.എം. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.മാത്യൂസ് എം.ജോര്‍ജിന് ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കി.

Published on 31 August, 2014
ബി.എ.എം. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.മാത്യൂസ് എം.ജോര്‍ജിന് ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കി.
ന്യൂയോര്‍ക്ക് : അമേരിക്ക സന്ദര്‍ശിക്കുന്ന തുരുത്തിക്കാട് ബി.എ.എം. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.മാത്യൂസ് എം.ജോര്‍ജിന് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കി. ഓഗസ്റ്റ് 24-#ാ#ം തീയ്യതി ഞായറാഴ്ച വൈകുന്നേരം ക്വീന്‍സിലുള്ള ടേസ്റ്റ് ഓഫ് കൊച്ചിന്‍ റെസ്റ്റോറെന്റില്‍ കൂടിയ യോഗത്തില്‍, പൂര്‍വ്വ വിദ്യാര്‍ത്ഥിയും, വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂയോര്‍ക്ക് പ്രൊവിന്‍സ് പ്രസിഡന്റുമായ ഷോളികുമ്പിളുവേലി അദ്ധ്യക്ഷത വഹിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ഫാ.ഷിബു മാത്യൂ, രാജു തോമസ്, ഷീലാ മാത്യൂ, ഷൈനി അലക്‌സ് എന്നിവര്‍ പ്രസംഗിച്ചു. സജി തോമസ് സ്വാഗതവും, പ്രദീപ് പിള്ള നന്ദിയും രേഖപ്പെടുത്തി. ഡോ.മാത്യൂസ് എം. ജോര്‍ജ് മറുപടി പ്രസംഗം നടത്തി.

1966-ല്‍ 230 വിദ്യാര്‍ത്ഥികളുമായി മല്ലപ്പള്ളിക്കു സമീപമുള്ള തുരുത്തിക്കാട്ടില്‍ തുടങ്ങിയ കോളേജ് ഇന്ന് മധ്യതിരുവിതാംകൂറിലെ തന്നെ പ്രശസ്തമായ  കോളേജുകളിലൊന്നായി മാറിയിരിക്കുന്നു. വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബി.എം.എം. അലുംമിനികളുടെ നേതൃത്വത്തില്‍ കോളേജില്‍ നടപ്പാക്കി വരുന്ന വിവിധ പദ്ധതികള്‍ ഡോ.മാത്യൂസ് യോഗത്തില്‍ വിവരിച്ചു.

അമേരിക്കയിലുള്ള ബി.എ.എം.കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ഏകോപിപ്പിക്കുന്നതിനായി ഷോളി കുമ്പിളുവേലി, സജി തോമസ് എന്നിവരെ ചുമതലപ്പെടുത്തി


ബി.എ.എം. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.മാത്യൂസ് എം.ജോര്‍ജിന് ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക