ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പാര്‍ക്ക് റിഡ്ജിലുള്ള
മെയിന്‍ ഈസ്റ്റ് ഹൈസ്കൂളില്‍ വെച്ച് നടക്കുന്ന ഈവര്‍ഷത്തെ ഓണാഘോഷത്തിന്റെ
ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
പ്രസിദ്ധ മലയാളി
സിനിമ-സീരിയല്‍ നടി സോനാ നായര്‍ ഓണാഘോഷങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
ഓണസദ്യ, ഘോഷയാത്ര, പുലിക്കളി, ചെണ്ടമേളം, പൊതുയോഗം എന്നിവയോടൊപ്പം രണ്ടര
മണിക്കൂര്നീണ്ടുനില്ക്കുന്ന കലാപരിപാടികളും ഈവര്‍ഷത്തെ ഓണാഘോഷത്തിന്റെ
പ്രത്യേകതയാണ്.
ജോണ്സണ് കണ്ണൂക്കാടന്‍ ചെയര്‍മാനും, ഫിലിപ്പ്
പുത്തന്‍പുര, ടോമി അംബേനാട്ട്, ലീല ജോസഫ് എന്നിവര്‍ കോ- ചെയര്പേഴ്സണ്മാരുമായ
വിപുലമായ കമ്മിറ്റിയാണ് ഈവര്‍ഷത്തെ ഓണാഘോഷത്തിന് നേതൃത്വം നല്‍കുന്നത്. എല്ലാ
മലയാളി സുഹൃത്തുക്കളേയും കുടുംബ സമേതം ഓണാഘോഷങ്ങളിലേക്ക് ക്ഷണിക്കുന്നതായി
ഭാരവാഹികള്‍ അറിയിച്ചു.