Image

തോക്കേന്തിയ അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷക്ക്!

പി.പി.ചെറിയാന്‍ Published on 27 August, 2014
തോക്കേന്തിയ അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷക്ക്!
അര്‍ഗയില്‍(ടെക്‌സസ്): ചൂരലും വടിയും ഉപയോഗിച്ചു വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കുന്ന കാലം ഇനി ഓര്‍മ്മയിലേക്ക്. വിദ്യാലയങ്ങളിലും, കലാലയങ്ങളിലും വെടിവെപ്പ് സംഭവങ്ങള്‍ വ്യാപകമായിക്കൊണ്ടിരിക്കെ, ഇതിനെ നിയന്ത്രിക്കുവാന്‍ തോക്ക് കൈവശം വയ്ക്കുന്നതിനുള്ള അധികാരം സ്‌ക്കൂള്‍ വിദ്യാഭ്യാസ ജില്ലാ അധികൃതര്‍ അദ്ധ്യാപകര്‍ക്ക് നല്‍കി.

കഴിഞ്ഞ ജനുവരിയില്‍ നടന്ന ഹിതപരിശോധനയിലാണ് വിദ്യാര്‍ത്ഥികളുടെ സംരക്ഷണത്തില്‍ അദ്ധ്യാപകര്‍ക്ക് തോക്ക് കൈവശം വക്കുന്നതിനുള്ള അംഗീകാരം നല്‍കിയത്. അദ്ധ്യയന വര്‍ഷം ആരംഭിച്ചതോടെ ടെക്‌സസ്സിലെ അര്‍ഗയ്ല്‍ സ്‌ക്കൂള്‍ വിദ്യാഭ്യാസ ജില്ലയിലാണ് അദ്ധ്യാപകര്‍ തോക്കേന്തി വിദ്യാലയങ്ങളില്‍ വരുന്നത്. ടെക്‌സസ് ചില്‍ഡ്രന്‍ ആക്ടിലെ സംസ്ഥാന സുരക്ഷ വകുപ്പ് പ്രകാരമാണിത്.  ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും വലിയ സൈന്‍ ബോര്‍ഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്ക് ആവശ്യമായതെന്തോ അതെല്ലാം അദ്ധ്യാപകര്‍ക്ക് പ്രയോഗിക്കുന്നതിനുള്ള അധികാരമാണ് നല്‍കിയിരിക്കുന്നത്. എത്ര അദ്ധ്യാപകര്‍ക്ക് ഈ അധികാരം നല്‍കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുവാന്‍ സ്‌ക്കൂള്‍ വിദ്യാഭ്യാസ ജില്ലാ അധികൃതര്‍ വിസമ്മതിച്ചു. അദ്ധ്യാപകരുടെ കൈവശം തോക്ക് ലഭിച്ചതോടെ ഇനി എന്തെല്ലാമാണ് സംഭവിക്കുക എന്നത് പ്രവചിക്കുക അസാധ്യമാണ്.


തോക്കേന്തിയ അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷക്ക്!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക