Image

പെനിയേല്‍ പുസ്തക പ്രകാശനം നിര്‍വ്വഹിച്ചു.

പി.പി.ചെറിയാന്‍ Published on 27 August, 2014
പെനിയേല്‍ പുസ്തക പ്രകാശനം നിര്‍വ്വഹിച്ചു.
കരോള്‍ട്ടണ്‍ : യാക്കോബിന്റെ ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ 'പെനിയേല്‍' പുസ്തക പ്രകാശനം നിര്‍വ്വഹിച്ചു. കരോള്‍ട്ടണ്‍ ബിലീവേഴ്‌സ് ബൈബിള്‍ ചാപ്പല്‍ അംഗമായ ഷിബു ജേക്കബാണ് പുസ്തക രചന നടത്തിയിരിക്കുന്നത്.

 മലപ്പുറം ജില്ലയില്‍ നിന്നുള്ള ഷിബു ജേക്കബു കാലിക്കറ്റ്, കേരള സര്‍വ്വകലാശാലകളില്‍ നിന്നും ബിരുദവും, ബിരുദാനന്ത ബിരുദവും നേടി. 12 വര്‍ഷം അദ്ധ്യാപകനായി പ്രവര്‍ത്തിച്ചിരുന്നു. വൈ. എം ഇഫ് മലബാര്‍ ഡിവിഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

2001 മുതല്‍ ഡാളസ്സില്‍ കുടുംബസമ്മേതം താമസിക്കുന്ന ഷിബു ജോണ്‍ അറിയപ്പെടുന്ന സാഹിത്യകാരനാണ്. ദുബായില്‍ നിന്നുള്ള ജെയിംസ് കുര്യനാണ് കവര്‍പേജ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. തൃശൂര്‍ സിയോണ്‍ മിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റാണ് പുസ്തമായിതന്നെ ചുമതല നിര്‍വ്വഹിക്കുന്നത്.


പെനിയേല്‍ പുസ്തക പ്രകാശനം നിര്‍വ്വഹിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക