Image

ഡോ: സുരേന്ദ്രന്‍ നായര്‍ക്ക്‌ മിലന്റെ യാത്രയയപ്പ്‌

വിനോദ്‌ കൊണ്ടൂര്‍, ഡിട്രോയ്‌റ്റ്‌ Published on 27 August, 2014
ഡോ: സുരേന്ദ്രന്‍ നായര്‍ക്ക്‌ മിലന്റെ യാത്രയയപ്പ്‌
ഡിട്രോയ്‌റ്റ്‌: മിഷിഗണിലെ മലയാള സാഹിത്യകൂട്ടായ്‌മയായ മിഷിഗണ്‍ മലയാളി ലിറ്റററി അസോസിയേഷന്‍, ആതുരസേവനത്തോടൊപ്പം മലയാളഭാഷയെ ഹൃദയതുല്യം സ്‌നേഹിക്കുകയും ഒട്ടേറെ കവിതകള്‍ ലോകമലയാളികള്‍ക്ക്‌ സമ്മാനിക്കുകയും ചെയ്‌ത ഡോ: സുരേന്ദ്രന്‍നായര്‍ക്ക്‌ ഡിട്രോയ്‌റ്റിലെ മലയാളി പൗരസമൂഹത്തോടൊപ്പം വികാരപൂര്‍വമായ യാത്രയയപ്പ്‌ നല്‌കി.

മിലന്റെ പ്രസിഡന്റ്‌ തോമസ്‌ കര്‍ത്തനാള്‍ അധ്യക്ഷനായിരുന്ന പ്രസ്‌തുത മീറ്റിംഗില്‍ ഡിട്രോയിറ്റിലെ വിവിധ സാംസ്‌കാരിക സംഘടന നേതാക്കള്‍ പങ്കെടുത്തു .മിലന്‍ സെക്രട്ടറി ബിന്ദുപണിക്കര്‍ ഡോ:സുരേന്ദ്രന്‍നായരെ സദസ്സിനുപരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ കൃതികള്‍ ചങ്ങമ്പുഴയുടെ കവിതകള്‍പോലെ മധുരവും കൊച്ചുകുട്ടികള്‍ക്ക്‌പോലും മനസ്സിലാകുന്ന ഭാഷാശൈലിയും അതോടൊപ്പം തന്നെ ആഴമേറിയ അര്‍ത്ഥതലങ്ങളും ഉള്ളതാണെന്ന്‌ ശ്രീമതി ബിന്ദു അഭിപ്രായപ്പെട്ടു.

ഡിട്രോയ്‌റ്റ്‌ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്‌ മാത്യൂസ്‌ ചെരുവില്‍, ഇന്ത്യലീഗ്‌ അസോസിയേഷന്‍ സെക്രട്ടറി ജോര്‍ജ്‌ വന്‍നിലം, സുരേന്ദ്രന്‍നായര്‍ (കെഎച്ച്‌എന്‍എ), പ്രവാസി എഴുത്തുകാരന്‍ അബ്ദുള്‍ പുന്നയൂര്‍കുളം, ജോസ്‌ ലൂക്കോസ്‌, ഡോ: രാധാകൃഷ്‌ണന്‍, ബൈജുപണിക്കര്‍ തുടങ്ങിയവര്‍ ഡോ:സുരേന്ദ്രന്‍നായര്‍ക്ക്‌ ആശംസകള്‍ നേര്‍ന്നു.

ബിനി പണിക്കര്‍ അദ്ദേഹത്തിനുവേണ്ടി ഒരുകവിത ആലപിക്കുകയും, സബരി സുരേന്ദ്രന്‍ അദ്ദേഹത്തിനുവേണ്ടി എഴുതിതയാറാക്കിയ ഒരുകവിത അവതരിപ്പിക്കുകയും ചെയ്‌തു. ഇത്രേയും വര്‍ഷങ്ങള്‍ മിഷിഗണില്‍ താമസിച്ചപ്പോള്‍ മിലനോട്‌ ചേര്‍ന്ന്‌പ്രവര്‍ത്തിക്കാന്‍ സാധിച്ചതു ഭാഗ്യമായികരുതുന്നെന്നു ഡോ: സുരേന്ദ്രന്‍ മറുപടിപ്രസംഗത്തില്‍ പറഞ്ഞു. എവിടെയായിരുന്നാലും മിഷിഗണും ഇവിടുത്തെ മലയാളികളും എപ്പോഴും മനസ്സിലുണ്ടാകും എന്ന്‌അദ്ദേഹംഉറപ്പുനല്‌കി. തുടര്‍ന്ന്‌ മിലന്റെ ജോയിന്റ്‌ സെക്രട്ടറി അനില്‍ ഫിലിപ്പ്‌ കൃതജ്ഞത അറിയിക്കുകയും ചെയ്‌തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: തോമസ്‌ കര്‍ത്തനാള്‍ 586 747 7801.
ഡോ: സുരേന്ദ്രന്‍ നായര്‍ക്ക്‌ മിലന്റെ യാത്രയയപ്പ്‌
ഡോ: സുരേന്ദ്രന്‍ നായര്‍ക്ക്‌ മിലന്റെ യാത്രയയപ്പ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക