Image

ലില്ലിക്കുട്ടി നൈനാന്റെ നിര്യാണത്തില്‍ യോങ്കേഴ്‌സ്‌ സെന്റ്‌ ഇടവക അനുശോചിച്ചു

Published on 27 August, 2014
ലില്ലിക്കുട്ടി നൈനാന്റെ നിര്യാണത്തില്‍ യോങ്കേഴ്‌സ്‌ സെന്റ്‌ ഇടവക അനുശോചിച്ചു
യോങ്കേഴ്‌സ്‌ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവകാംഗവും പരേതനായ നൈനാന്‍ ചാണ്ടിയുടെ സഹധര്‍മ്മിണിയുമായ ലില്ലിക്കുട്ടി നൈനാന്‍ (81) ഓഗസ്റ്റ്‌ 24-ന്‌ ഞായറാഴ്‌ച കേരളത്തില്‍ നിര്യാതയായി. സംസ്‌കാരം 29-ന്‌ വെള്ളിയാഴ്‌ച 2.30-ന്‌ അയിരൂര്‍ മാതാപ്പാറ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ വലിയ പള്ളിയില്‍ വെട്ട്‌ നടത്തുന്നതാണ്‌.

അന്നമ്മ സ്‌കറിയ (സ്റ്റാറ്റന്‍ഐലന്റ്‌), ബാബു (സ്‌പ്രിംഗ്‌ വാലി), മാരാമണ്ണിലുള്ള മറ്റൊരു സഹോദരന്‍ എന്നിവരാണ്‌ പരേതയുടെ സഹോദരങ്ങള്‍.

വികാരി വെരി റവ. ചെറിയാന്‍ നീലാങ്കല്‍ കോര്‍എപ്പിസ്‌കോപ്പ പരേതയുടെ ആത്മാവിന്റെ നിത്യാശാന്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും, യോങ്കേഴ്‌സ്‌ ഇടവകാംഗങ്ങളുടെ അനുശോചനം രേഖപ്പെടുത്തുകയും ചെയ്‌തു.

പി.ആര്‍.ഒ കുര്യാക്കോസ്‌ തര്യന്‍ അറിയിച്ചതാണിത്‌.
ലില്ലിക്കുട്ടി നൈനാന്റെ നിര്യാണത്തില്‍ യോങ്കേഴ്‌സ്‌ സെന്റ്‌ ഇടവക അനുശോചിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക