ഷിക്കാഗോ കലാക്ഷേത്ര ഓണാഘോഷം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ജോയിച്ചന്‍ പുതുക്കുളംPublished on 26 August, 2014
ഷിക്കാഗോ: ഷിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന കലാ സാംസ്കാരിക സംഘടനയായ
ഷിക്കാഗോ കലാക്ഷേത്രയുടെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
വരുന്നു.
മുന്‍ കാലങ്ങളിലെ പോലെ കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെ
ഹൃദയത്തോട് ചേര്‍ത്ത് വെച്ചുകൊണ്ടുള്ള ഈ കലാ സാംസ്കാരിക വിരുന്നിലേക്ക് എല്ലാ
കലാസ്നേഹികളെയും സംഘാടകര്‍ സാദരം സ്വാഗതം ചെയ്തു
കൊള്ളുന്നു.
സെപ്റ്റംബര്‍ ഏഴാം തിയതി തിരുവോണ ദിവസം രണ്ടു മണിയോടെ Lemont
Temple ലെ Sama -Rathi ഓഡിറ്റോറിയത്തില്‍ ( 10915, Lemont Rd Lemont, IL)
ഓണാഘോഷങ്ങള്‍ അരങ്ങേറും.
കലാക്ഷേത്രയുടെ പ്രതിഭാധനരായ കലാകാരുടെ
നേതൃത്വത്തിലുള്ള പഞ്ചവാദ്യം,തിരുവാതിര, വിവിധതരം നൃത്ത-നൃത്യങ്ങള്‍ തുടങ്ങിയവ
ആഘോഷങ്ങള്‍ക്ക് പകിട്ടേറും . കലാക്ഷേത്ര കുടുംബത്തിന്റെ നേതൃത്വത്തില്‍ പരമ്പരാഗത
കേരളീയ രീതിയില്‍ പാചകം ചെയ്യുന്ന ഓണസദ്യ അതിഥികള്‍ക്ക് വാഴയിലയില്‍
വിളമ്പിക്കൊടുക്കുന്നതയിരിക്കും.
ഈ വര്‍ഷത്തെ ഓണാഘോഷങ്ങളില്‍ പങ്കെടുക്കാന്‍
താല്‍പ്പര്യമുള്ളവര്‍ chicagokalaksthra@gmail.com എന്ന ഇമെയില്‍ അഡ്രസ്സില്‍
ബന്ധപ്പെട്ടു ഉടന്‍ തന്നെ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍
വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: അജികുമാര്‍ ഭാസ്കരന് (630 917 3499), ഗിരിഷ്
കൊടിപ്പറപ്പില് (312 731 0795) , അനൂപ് രവിന്ദ്രനാഥ് (847 873 5026).
വെബ്സൈറ്റ്: www.chicagokalakshtera.com
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല