Image

ഐ.എന്‍.ഒ.സി ഫ്‌ളോറിഡ ചാപ്‌റ്റര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 22 August, 2014
ഐ.എന്‍.ഒ.സി ഫ്‌ളോറിഡ ചാപ്‌റ്റര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
മയാമി: ഇന്ത്യയുടെ അറുപത്തിയെട്ടാമത്‌ സ്വാതന്ത്ര്യദിനം ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ (ഐ.എന്‍.ഒ.സി) ഫ്‌ളോറിഡ ചാപ്‌റ്ററിന്റെ ആഭിമുഖ്യത്തില്‍ സൗത്ത്‌ ഫ്‌ളോറിഡയില്‍ ആചരിച്ചു.

വൈകുന്നേരം 5 മണിക്ക്‌ ഡേവിയിലുള്ള ഗാന്ധി സ്‌ക്വയറില്‍ പുഷ്‌പാര്‍ച്ചന നടത്തിയശേഷമാണ്‌ സ്വാതന്ത്ര്യദിനാഘോഷ സമ്മേളനം ആരംഭിച്ചത്‌.

ഐ.എന്‍.ഒ.സി ഫ്‌ളോറിഡാ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ അസീസി നടയിലിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ സിറ്റി ഓഫ്‌ പെംബ്രൂക്ക്‌ പൈന്‍സ്‌ വൈസ്‌ മേയര്‍ ഐറീഷ്‌ സൈപ്പിള്‍ മുഖ്യാതിഥിയായി പങ്കെടുത്തു.

അനേക രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ സിറ്റി ഓഫ്‌ പെംബ്രൂക്ക്‌ പൈന്‍സില്‍ കുടിയേറിയെങ്കിലും സിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ സഹകരണവും, സാന്നിധ്യവും, സാംസ്‌കാരിക വിനിമയവും, നഗരസഭയ്‌ക്ക്‌ ഒരു മുതല്‍ക്കൂട്ടാണെന്നും വൈസ്‌ മേയര്‍ കൂട്ടിച്ചേര്‍ത്തു.

ഫ്‌ളോറിഡ സ്റ്റേറ്റ്‌ അറ്റോര്‍ണി ജനറല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജോര്‍ജ്‌ ഷെല്‍ഡന്റെ തെരഞ്ഞെടുപ്പിന്‌ ചുക്കാന്‍ പിടിക്കുന്ന കോര്‍ഡിനേറ്റര്‍ ഷെല്ലി സ്‌പിവാക്ക്‌ സ്വാതന്ത്ര്യദിനത്തിന്‌ ആശംസകള്‍ നേര്‍ന്നു.

ഇന്ത്യന്‍ ദേശീയഗാനത്തോടുകൂടി ആരംഭിച്ച സമ്മേളനത്തില്‍, സൗത്ത്‌ ഫ്‌ളോറിഡയിലെ പൊതുപ്രവര്‍ത്തന രംഗത്ത്‌ സജീവ സാന്നിധ്യമായിരുന്ന അഡ്വ. ജിജി നീലത്തുംമുക്കിലിനോടുള്ള ആദരസൂചകമായി ഐ.എന്‍.ഒ.സി നാഷണല്‍ വൈസ്‌ പ്രസിഡന്റ്‌ മാമ്മന്‍ സി. ജേക്കബ്‌ അനുശോചന സന്ദേശം വായിച്ചു.

രാജന്‍ പടവത്തില്‍, ജോര്‍ജി വര്‍ഗീസ്‌, മാത്തുക്കുട്ടി തുമ്പമണ്‍, സേവി മാത്യു, സജി സക്കറിയാസ്‌, പ്രിന്‍സ്‌മോന്‍ ജോസഫ്‌, പൊടിയമ്മ മാത്തുക്കുട്ടി, ഷാജന്‍ കുറുപ്പുമഠം, ഷിബു ജോസഫ്‌ തുടങ്ങിയവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.
ഐ.എന്‍.ഒ.സി ഫ്‌ളോറിഡ ചാപ്‌റ്റര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക