Image

ഫ്‌ളോറിഡ അറ്റോര്‍ണി ജനറല്‍ സ്ഥാനാര്‍ത്ഥി ഇന്ത്യന്‍ സമൂഹത്തിന്റെ സഹായം തേടി

ജോയിച്ചന്‍ പുതുക്കുളം Published on 22 August, 2014
ഫ്‌ളോറിഡ അറ്റോര്‍ണി ജനറല്‍ സ്ഥാനാര്‍ത്ഥി ഇന്ത്യന്‍ സമൂഹത്തിന്റെ സഹായം തേടി
മയാമി: ഫ്‌ളോറിഡ സംസ്ഥാന തെരഞ്ഞെടുപ്പ്‌ രംഗം ചൂടുപിടിക്കുമ്പോള്‍ വിവിധ സ്ഥാനാര്‍ത്ഥികള്‍ ഇന്ത്യന്‍ വോട്ടര്‍മാരെ തേടിയെത്തുന്നു. നവംബര്‍ നാലാം തീയതിയിലെ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടമായ പ്രൈമറി തെരഞ്ഞെടുപ്പില്‍ സ്റ്റേറ്റ്‌ അറ്റോര്‍ണി ജനറല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ പ്രമുഖനായ നേതാവ്‌ ജോര്‍ജ്‌ ഷെല്‍ഡന്‍ ഇന്ത്യന്‍ സമൂഹത്തിന്റെ സഹായം തേടിയെത്തി.

പതിനഞ്ചാം തീയതി സിറ്റി ഓഫ്‌ പെംബ്രൂക്ക്‌ പൈന്‍സില്‍ കൂടിയ കമ്യൂണിറ്റിയുടെ തെരഞ്ഞെടുപ്പ്‌ സമ്മേളനത്തില്‍ നഗരസഭയുടെ വൈസ്‌ ചെയര്‍പേഴ്‌സണ്‍ ഐറീഷ്‌ സൈപ്പിള്‍ അധ്യക്ഷതവഹിച്ചു.

ഫ്‌ളോറിഡ സംസ്ഥാനത്തെ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ ചില്‍ഡ്രന്‍ ആന്‍ഡ്‌ ഫാമിലി (ഡി.സി.എഫ്‌) മുന്‍ സെക്രട്ടറി, മുന്‍ സംസ്ഥാന ലെജിസ്ലേറ്റീവ്‌ അംഗം, മുന്‍ സംസ്ഥാന ഡപ്യൂട്ടി അറ്റോര്‍ണി ജനറല്‍ എന്നീ സ്ഥാനങ്ങള്‍ അലങ്കരിച്ച സീനിയര്‍ അറ്റോര്‍ണിയും ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ സീനിയര്‍ നേതാവുമായ ജോര്‍ജ്‌ ഷെല്‍സണെ, ഐറീഷ്‌ സൈപ്പിള്‍ പരിചയപ്പെടുത്തി.

നിര്‍ണ്ണായകമായ ഈ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ സഹായങ്ങള്‍ തേടുന്നതില്‍ താന്‍ വളരെ സന്തോഷിക്കുന്നുവെന്നും തന്റെ വിജയത്തിനായി ഏവരും പ്രവര്‍ത്തിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന നാന്‍ റിച്ചിനെ സഹായിക്കുന്നതിനായി മുന്നിട്ടറിങ്ങിയ ഇന്ത്യന്‍ സമൂഹത്തെ പ്രശംസിക്കുവാനും ജോര്‍ജ്‌ ഷെല്‍സണ്‍ മറന്നില്ല.

ഓഗസ്റ്റ്‌ 26-ന്‌ ചൊവ്വാഴ്‌ച നടക്കുന്ന പ്രൈമറി തെരഞ്ഞെടുപ്പു ദിവസത്തെ വോട്ടിംഗ്‌ എളുപ്പമാക്കുന്നതിനുവേണ്ടി ഏര്‍പ്പെടുത്തിയിരിക്കുന്ന ഏര്‍ലി വോട്ടിംഗ്‌ സംവിധാനം വിനിയോഗിച്ച്‌ പരമാവധി വോട്ട്‌ ഇന്ത്യന്‍ വോട്ടര്‍മാര്‍ ചെയ്യണമെന്ന്‌ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ജോര്‍ജ്‌ ഷെല്‍സന്റെ ചീഫ്‌ ഇലക്ഷന്‍ കോര്‍ഡിനേറ്റര്‍ ഷെല്ലി സ്‌പിവാക്‌, കേരള സമാജം സെക്രട്ടറി ഷാര്‍ലറ്റ്‌ വര്‍ഗീസ്‌, കൈരളി ആര്‍ട്‌സ്‌ ക്ലബ്‌ പ്രസിഡന്റ്‌ രാജന്‍ പടവത്തില്‍, ഫൊക്കാനാ ട്രസ്റ്റി ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്‌, പെംബ്രൂക്ക്‌ പൈന്‍സ്‌ സിറ്റി കള്‍ച്ചറല്‍ ഡൈവേഴ്‌സിറ്റി കമ്മിറ്റി ചെയര്‍മാന്‍ സേവി മാത്യു, അഡ്വ. ജോര്‍ജ്‌ അങ്ങാടിയത്ത്‌, ഐ.എന്‍.ഒ.സി ഫ്‌ളോറിഡ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ അസീസി നടയില്‍ തുടങ്ങിയവര്‍ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ സഹായ സഹകരണങ്ങള്‍ വാഗ്‌ദാനം ചെയ്‌തു.

ജോയി കുറ്റിയാനി മാസ്റ്റര്‍ ഓഫ്‌ സെറിമണിയായി പരിപാടികള്‍ നിയന്ത്രിച്ചപ്പോള്‍ സജി സക്കറിയാസ്‌ സ്വാഗതവും മാത്തുക്കുട്ടി തുമ്പമണ്‍ കൃതജ്ഞതയും അര്‍പ്പിച്ചു.

ഡോ. മാമ്മന്‍ സി. ജേക്കബ്‌, ബേബി വര്‍ക്കി, പ്രിന്‍സ്‌മോന്‍ ജോസഫ്‌, ഡേവീസ്‌ പുളിക്കന്‍, ജോജി ജോണ്‍, റോബിന്‍ ആന്റണി, ജോസ്‌ സെബാസ്റ്റ്യന്‍, ജോസ്‌ വെമ്പാല, ബേബി നടയില്‍, പിറ്റോ സെബാസ്റ്റ്യന്‍, മാത്യു മാത്തന്‍, കുഞ്ഞമ്മ കോശി, ബേബിക്കുട്ടി പുളിക്കന്‍, സോണിയാ സജി, മേരി ജോസഫ്‌ തുടങ്ങിയവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.

ജോയി കുറ്റിയാനി
ഫ്‌ളോറിഡ അറ്റോര്‍ണി ജനറല്‍ സ്ഥാനാര്‍ത്ഥി ഇന്ത്യന്‍ സമൂഹത്തിന്റെ സഹായം തേടിഫ്‌ളോറിഡ അറ്റോര്‍ണി ജനറല്‍ സ്ഥാനാര്‍ത്ഥി ഇന്ത്യന്‍ സമൂഹത്തിന്റെ സഹായം തേടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക