Image

ന്യുയോര്‍ക്കിലെ ഇന്ത്യാഡേ പരേഡ്‌ ശനിയാഴ്‌ച ഏഷ്യാനെറ്റില്‍

വിനോദ്‌ കൊണ്ടൂര്‍ Published on 22 August, 2014
ന്യുയോര്‍ക്കിലെ ഇന്ത്യാഡേ പരേഡ്‌ ശനിയാഴ്‌ച ഏഷ്യാനെറ്റില്‍
ന്യൂയോര്‍ക്ക്‌: ഇന്ത്യക്ക്‌ പുറത്ത്‌ നടക്കുന്ന ഏറ്റവും വലിയ സ്വാതന്ത്ര്യദിനാഘോഷമായ ന്യുയോര്‍ ക്കിലെ ഇന്ത്യാഡേ പരേഡില്‍ മലയാളികളുടെ മികച്ചസാന്നിധ്യം ഇത്തവണ ശ്രദ്ധേയമായി. ഫോമാ, ഫൊക്കാനഐ.എന്‍.ഒ.സി എന്നിവയുടെ നേതൃത്വത്തില്‍ കൂടുതല്‍ മലയാളികള്‍ ഇത്തവണ മാര്‍ച്ച്‌ ചെയ്‌തു. ഫോമയുടെ സംഘത്തെ നിയുക്ത പ്രസിഡന്റ്‌ ആനന്ദന്‍ നിരവേല്‍, സെക്രട്ടറി ഷാജി എഡ്വേര്‍ഡ്‌ എന്നിവരാണ്‌ നയിച്ചത്‌.ഫോമ അണിനിരത്തിയ ചെണ്ടമേളം പരേഡിലുടനീളം ശ്രദ്ധപിടിച്ചു പറ്റി.

ഫൊക്കാനയുടെ സംഘത്തെ പ്രസിഡന്റ്‌ ജോണ്‍ പി.ജോണ്‌ നേതൃത്വം നല്‌കി. ഫൊക്കാന നയിച്ചസംഘത്തില്‍ ട്രൈസ്‌റ്റേറ്റ്‌ മേഖലയില്‍ നിന്നുള്ള ഒട്ടറെ പേര്‍പങ്കെടുത്തു.

ഫൊക്കാന, ഫോമാ സംഘത്തില്‍ വനിതകള്‍ പലരും കേരളീയ വേഷത്തില്‍ എത്തിയത്‌ ഉത്തരേന്ത്യന്‍ കാണികള്‍ക്ക്‌ പുതുമയായി. ലൈസി അലക്‌സ്‌ ഭാരതാംബയായും വേഷമിട്ടു.

ഈപരേഡിലെ പ്രസക്തഭാഗങ്ങള്‍ അമേരിക്കന്‌ മലയാളികളുടെ പ്രിയപ്പെട്ടചാനലായ ഏഷ്യാനെറ്റിലൂടെ ശനിയാഴ്‌ച (08/23/14) 9 മണിക്ക്യു.എസ്സ്‌ റൗണ്ടപ്പിലും ഞായറാഴ്‌ച 5 മണിക്ക്‌ ഏഷ്യാനെറ്റ്‌ ന്യൂസ്‌ചാനലിലും കാണാന്‌ കഴിയുന്നതുമായിരിക്കുമെന്ന്‌ ഏഷ്യാനെറ്റ്‌ യു. എസ്‌.എയുടെ രാജുപള്ളം അറിയിച്ചു
ന്യുയോര്‍ക്കിലെ ഇന്ത്യാഡേ പരേഡ്‌ ശനിയാഴ്‌ച ഏഷ്യാനെറ്റില്‍ന്യുയോര്‍ക്കിലെ ഇന്ത്യാഡേ പരേഡ്‌ ശനിയാഴ്‌ച ഏഷ്യാനെറ്റില്‍ന്യുയോര്‍ക്കിലെ ഇന്ത്യാഡേ പരേഡ്‌ ശനിയാഴ്‌ച ഏഷ്യാനെറ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക