Image

പ്രവാസികളുടെ പ്രവാചകന്‍ ബ്രദര്‍ സണ്ണി സ്റ്റീഫന്‍ ഡാളസില്‍

ജോയിച്ചന്‍ പുതുക്കുളം Published on 22 August, 2014
പ്രവാസികളുടെ പ്രവാചകന്‍ ബ്രദര്‍ സണ്ണി സ്റ്റീഫന്‍ ഡാളസില്‍
ഷിക്കാഗോ: ഡാളസിലെ സെന്റ്‌ മേരീസ്‌ കത്തോലിക്കാ ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാള്‍ ആഘോഷത്തിനും, ഇടവക തിരുനാളിനും മുന്നോടിയായി നടത്തുന്ന കുടുംബ വിശുദ്ധീകരണ ധ്യാനം, പ്രശസ്‌ത കുടുംബ പ്രേക്ഷിതനും, വചനപ്രഘോഷകനും, സംഗീത സംവിധായകനും മെസേജ്‌ മിഷന്‍ ഡയറക്‌ടറുമായ ബ്രദര്‍ സണ്ണി സ്റ്റീഫന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്നു. 2014 ഓഗസ്റ്റ്‌ 29-ന്‌ വൈകിട്ട്‌ 6.30-ന്‌ ആരംഭിച്ച്‌ 9 മണി വരേയും, ഓഗസ്റ്റ്‌ 30-ന്‌ ശനിയാഴ്‌ച രാവിലെ 9.30 മുതല്‍ വൈകിട്ട്‌ 4.30 വരെയുമാണ്‌ ധ്യാനത്തിന്റെ സമയക്രമീകരണം.

`ആയിരങ്ങള്‍ക്ക്‌ തിരുവചന ചൈതന്യത്തിന്റെ സുവര്‍ണ്ണസന്ദേശവും, ആഴമേറിയ വിശ്വാസബോധ്യവും നല്‍കി രണ്ടു പതിറ്റാണ്ടായി മുപ്പതിലേറെ രാജ്യങ്ങളില്‍ ശക്തമായ വചനശുശ്രൂഷകളിലുടെ കുടുംബ വിശുദ്ധീകരണ സന്ദേശം വിളംബരം ചെയ്യുന്ന പ്രവാസികളുടെ പ്രവാചകനാണ്‌ ബ്രദര്‍ സണ്ണി സ്റ്റീഫന്‍. വിവിധ ധ്യാനരീതികളില്‍ നിന്ന്‌ വ്യത്യസ്‌തമായി മനുഷ്യന്റെ പ്രായോഗിക ജീവിത പ്രശ്‌നങ്ങള്‍, പ്രാര്‍ത്ഥനയോടെ അതിജീവിച്ച്‌ സമാധാനവും ആത്മീയ സന്തോഷവും നേടി, മാതൃകാജീവിതത്തിലൂടെ തലമുറകള്‍ക്ക്‌ നന്മപകര്‍ന്ന്‌ നല്‍കാമെന്ന്‌, തിരുവചന പ്രബോധനങ്ങളും പ്രായോഗിക ജീവിതപാഠങ്ങളും, മുപ്പത്‌ വര്‍ഷത്തെ ഫാമിലി കൗണ്‍സിലിംഗ്‌ അനുഭവങ്ങളും പങ്കുവെച്ച്‌ ബ്ര. സണ്ണി സ്റ്റീഫന്‍ നല്‍കുന്ന പ്രബോധനങ്ങള്‍, കുടുംബത്തിന്‌ ഉണര്‍വും, പ്രാര്‍ത്ഥനാ ജീവിതത്തിന്‌ പ്രചോദനവുമാണെന്ന്‌ ' മെസേജ്‌ മിഷന്‍ ഇന്റര്‍നാഷണല്‍ ഡയറക്‌ടര്‍ റവ.ഡോ. ടോം കുന്നുംപുറം അഭിപ്രായപ്പെട്ടു. ബ്രദര്‍ സണ്ണി സ്റ്റീഫനുമായി കൗണ്‍സിലിംഗിനും സൗകര്യമുണ്ടായിരിക്കും.

തുടര്‍ന്ന്‌ ന്യൂയോര്‍ക്ക്‌, വാഷിംഗ്‌ടണ്‍ ഡി.സി. സെന്റ്‌ ലൂയീസ്‌, ടെന്നസി എന്നിവടങ്ങളിലും ധ്യാനശുശ്രൂഷകളുണ്ട്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: messagemission@hotmail.com, www.themessagemission.org. Sunny Stephen 224 432 7412. Dallus: 2650 E Scyene Rd, Mesquite, TX 75181. Email: frsaju@msn.com സന്തോഷ്‌ ടി. ജോണ്‍ അറിയിച്ചതാണിത്‌.
പ്രവാസികളുടെ പ്രവാചകന്‍ ബ്രദര്‍ സണ്ണി സ്റ്റീഫന്‍ ഡാളസില്‍
പ്രവാസികളുടെ പ്രവാചകന്‍ ബ്രദര്‍ സണ്ണി സ്റ്റീഫന്‍ ഡാളസില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക