Image

പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളുടെ സുരക്ഷയ്ക്കായി കാന്‍ഡില്‍ ലൈറ്റ് വിജില്‍

ജോസ് പിന്റോ സ്റ്റീഫന്‍ Published on 22 August, 2014
പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളുടെ സുരക്ഷയ്ക്കായി കാന്‍ഡില്‍ ലൈറ്റ് വിജില്‍
ന്യൂയോര്‍ക്ക്: ഇറാക്കിലും മറ്റ് രാജ്യങ്ങളിലും പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളുടെ സുരക്ഷയ്ക്കുവേണ്ടി രണ്ട് കാന്‍ഡില്‍ ലൈറ്റ് വിജിലുകള്‍ ന്യൂയോര്‍ക്ക് നഗരമധ്യത്തില്‍ സംഘടിപ്പിച്ചിരിക്കുന്നു. ഹോളി ഇന്നസെന്റ്‌സ് ചര്‍ച്ചിലാണ് ഓഗസ്റ്റ് 22 നും സെപ്റ്റംബര്‍ 12 നും ഈ വിജിലുകള്‍ നടത്തുന്നത്. ഈ രണ്ട് ദിവസവും മാതാവിന്റെ തിരുന്നാളും കൂടിയാണ്.

ആ ദിവസങ്ങളില്‍ ആറ് മണിക്ക് ദിവ്യബലിയും തുടര്‍ന്ന് റോഡിന്റെ അരികിലുളള ഫുഡ്പാത്തിലൂടെ മെഴുക്കുതിരികള്‍ കത്തിച്ചു പിടിച്ചുകൊണ്ടുളള ഘോഷയാത്രയും ഉണ്ടായിരിക്കും. പളളിയില്‍ നിന്നും ആരംഭിക്കുന്ന ഈ ഘോഷയാത്ര ഹെറാള്‍ഡ് സ്‌ക്വയറില്‍ അവസാനിക്കും.

ഇതില്‍ പങ്കെടുക്കാനും ഈ പീഡനങ്ങള്‍ക്ക് അറുതി വരാന്‍ പ്രാര്‍ഥിക്കാനും ഏവരെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിക്കുന്നു.

പളളിയുടെ അഡ്രസ് :
The Church of Holy Innocents
128 West 37th Street
New York, NY-10018
212-279-5861
www.innocents.com
Join WhatsApp News
Mary J 2014-08-22 07:52:38
അപ്പോൾ ക്രിസ്ത്യൻ ഭർത്താക്കന്മാരാൽ പീഡിപ്പിക്കപ്പെടുന്ന ഭാര്യമാർക്കായി എന്ത് തരത്തിലുള്ള വിജിലായിരിക്കും? പന്തം കൊളുത്തി പ്രകടനം ആയാലോ? എല്ലാ അവന്മാരുടെ മുഖം ഒക്കെ ഒന്ന് ശരിക്ക് കാണാൻ പറ്റുമല്ലോ?
Candle Jo 2014-08-22 10:59:56
ശ്ശോ... അതൊക്കെ നമുക്ക് പിന്നീട് ചർച്ച ചെയ്യാം മേരി. അതിനും കാൻഡിൽ വെക്കാം. പത്തുപേരെ ഇപ്പോൾ ഇങ്ങോട്ടൊന്നു കൊണ്ടുവരട്ടെ. സായിപ്പും മദാമ്മയും വരാമെന്ന് ഏറ്റിട്ടുണ്ട്. പാളിക്കല്ലേ മേരി... ഞങ്ങൾക്കും ജീവിക്കണ്ടായോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക