Image

മലയാളി അസോസിയേഷന്‍ ഓഫ് റ്റാമ്പാ ഓണാഘോഷം തിരുവോണനാളില്‍

ജോസ്‌മോന്‍ തത്തംകുളം Published on 22 August, 2014
മലയാളി അസോസിയേഷന്‍ ഓഫ് റ്റാമ്പാ ഓണാഘോഷം തിരുവോണനാളില്‍
റ്റാമ്പാ: ലയാളി അസോസിയേഷന് ഓഫ് റ്റാമ്പായുടെ പ്രഥമ ഓണാഘോഷം സെപ്റ്റംബര്‍ ആറാം തീയതി ശനിയാഴ്ച തിരുവോണനാളില്‍ തന്നെ റ്റാമ്പായിലുള്ള സെന്റ്. ജോസഫ് സീറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് ഉച്ചക്ക് കൃത്യം 12 മണിക്ക് ഓണ സദ്യയോടു കൂടി ആരംഭിക്കുന്നതാണ്. 12 മണി മുതല്‍ 1.30 വരെ ഓണ സദ്യ്ക്ക് അതിപ്രശസ്തമായ ഈസ്റ്റ് സൈഡ് കേറ്ററിംഗ് 21 വിവിധ വിഭവങ്ങളോടു കൂടി തൂശ നിലയില്‍ വിളമ്പുന്ന ഓണ സദ്യ ഉണ്ടായിരിക്കുന്നതാണ് തുടര്‍ന്ന് കൃത്യം 1.30 മുതല്‍ താലപൊലിയുടേയും, മുത്തു കുടയുടേയും ചെണ്ട മേളത്തിന്റെയും അകമ്പടിയോടെ മാവേലി മന്നനെ വേദിയിലേക്ക് ആനയിക്കുന്ന ഘോഷയാത്രയും ഉണ്ടായിരിക്കും. അതിനു ശേഷം സാംസ്‌കാരിക സമ്മേളനവും തുടര്‍ന്ന് വിവിധയിനം കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

ഓണാഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിനായി ബോര്‍ഡംഗങ്ങളുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ക്ക് രൂപം നല്കിയിട്ടുണ്ട്. കലാപരിപാടികളില്‍ പങ്കെടുക്കുന്നവര്‍ ജോമോന്‍ തെക്കെ തൊട്ടിയില്‍ 727-424-8423, മാത്യൂതോമസ്(മോനച്ചന്‍) 813-393-8957 എന്നിവരുമായി ബന്ധപ്പെടുക.

മൃദംഗ വിദ്യാന്‍ ശ്രീ ശ്രീനിവീസന്‍ അയ്യരുടെ നേതൃത്വത്തില്‍ 21 മൃദംഗ അഭ്യസ്തര്‍ ചേര്‍ന്നു നടത്തുന്ന പരിപാടിയായിരിക്കും ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ പ്രധാന ആകര്‍ഷണം. മലയാളി അസോസിയേഷന്‍ ഓഫ് റ്റാമ്പയുടെ പ്രഥമ ഓണാഘോഷം ഒരുവന്‍ വിജയമാക്കിത്തീര്‍ക്കുവാന്‍ റ്റാമ്പയിലും പരിസര പ്രദേശത്തും ഉള്ള എല്ലാ മലയാളി സുഹൃത്തുക്കളുടേയും സാന്നിധ്യ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് സുരേഷ് നായര്‍(പ്രസിഡണ്ട്) 813-500-9831 ,സണ്ണിമറ്റന(വൈസ് പ്രസിഡണ്ട്) 813-334-1293 , ജോസ്‌മോന്‍ തത്തംകുളം(അഡ്വവൈറി ബോര്‍ഡ് ചെയര്‍മാന്‍) 813-787-1053, വിജയന്‍ നായര്‍(അഡ്വവൈസറി ബോര്‍ഡ് ട്രഷറര്‍) 813-545-9773


മലയാളി അസോസിയേഷന്‍ ഓഫ് റ്റാമ്പാ ഓണാഘോഷം തിരുവോണനാളില്‍
മലയാളി അസോസിയേഷന്‍ ഓഫ് റ്റാമ്പാ ഓണാഘോഷം തിരുവോണനാളില്‍
Jomon Thekkkethottiyil.
മലയാളി അസോസിയേഷന്‍ ഓഫ് റ്റാമ്പാ ഓണാഘോഷം തിരുവോണനാളില്‍
Mathews Thomas.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക