Image

കവി കെ.വി. ബേബി വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷത്തിലെ മുഖ്യാതിഥി

കെ.കെ.ജോണ്‍സണ്‍ Published on 21 August, 2014
കവി കെ.വി. ബേബി വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷത്തിലെ മുഖ്യാതിഥി
നാല്‍പതു വര്‍ഷം പിന്നിടുന്ന ന്യൂയോര്‍ക്കിലെ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷ ചടങ്ങുകളിലെ മുഖ്യാതിഥിയായി മലയാളത്തിലെ പ്രസിദ്ധ കവിയും തൃശൂര്‍ സെന്റ് തോമസ് കോളേജ് പ്രൊഫസറുമായി ശ്രീ.കെ.വി.ബേബി എത്തുന്നു. അസോസിയേഷന്റെ സ്മരണികയായ "കേരളദര്‍ശന"ത്തിന്റെ പ്രകാശനവും അദ്ദേഹം നിര്‍വഹിക്കുന്നതാണ്.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, തൃശൂര്‍ സെന്റ് തോമസ് കോളജ് എന്നിവിടങ്ങളിലായി 30 വര്‍ഷത്തിലേറെ കാലം അദ്ദേഹം ഇംഗ്ലീഷ് പ്രൊഫസറായിരുന്നു. പൊല്‍കാഴ്ചകളുമായി കേരളത്തിലെ കാവ്യ സദസുകളെ സമ്പന്നമാക്കിയിരുന്ന ശ്രീ.കെ.വി.ബേബി, "അടയിരിക്കുന്ന കിളി", “ജലരേഖകള്‍”,  തുടങ്ങി എട്ടോളം കാവ്യ സമാഹാരങ്ങളും “പോക്കുവെയില്‍ പൊന്ന്”,  ആത്മകഥാപരമായ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏറെക്കാലം ആകാശവാണിയിലെ കാവ്യാഞ്ജലി എന്ന പരിപാടിയുടെ അവതാരകനുമായിരുന്നു പ്രൊഫ.കെ.വി.ബേബി.


കവി കെ.വി. ബേബി വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷത്തിലെ മുഖ്യാതിഥി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക