Image

മോദിയെ അവിശ്വസിക്കുകയോ ആശങ്കയോടെ കാണുകയോ ചെയ്യേണ്ടതില്ലെന്ന് കര്‍ദിനാള്‍

Published on 20 August, 2014
മോദിയെ അവിശ്വസിക്കുകയോ ആശങ്കയോടെ കാണുകയോ ചെയ്യേണ്ടതില്ലെന്ന് കര്‍ദിനാള്‍
ന്യൂഡല്‍ഹി: ദേശീയ പാര്‍ട്ടി എന്ന നിലയില്‍ ബി.ജെ.പിയെയും ഭൂരിപക്ഷത്തോടെ ജയിച്ച് അധികാരത്തിലേറിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അവിശ്വസിക്കുകയോ ആശങ്കയോടെ കാണുകയോ ചെയ്യേണ്ട സാഹചര്യമില്‌ളെന്ന് കാതലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് അധ്യക്ഷനും മലങ്കര കതോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ ബസേലിയസ് ക്‌ളിമ്മീസ് കാതോലിക്കാ ബാവ.

നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്കു മുമ്പാകെ പ്രഖ്യാപിച്ച നയങ്ങള്‍, ഭരണഘടനാ തത്ത്വങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങള്‍ക്ക് െ്രെകസ്തവ സമൂഹത്തിന്റെ പിന്തുണ നരേന്ദ്ര മോദിയെ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ജാതിമത വിഭാഗീയതകള്‍ മുന്‍നിര്‍ത്തിയല്ല, ദാരിദ്ര്യം അടിസ്ഥാനമാക്കി നല്ല ഭരണം ഉണ്ടാകണമെന്നാണ് സഭ ആഗ്രഹിക്കുന്നത്. ഇക്കാര്യങ്ങളില്‍ ചില ഭാഗങ്ങളില്‍നിന്നുണ്ടാകുന്ന നീതിനിഷേധപരമായ ആശങ്കകള്‍ പ്രധാനമന്ത്രിയെ അറിയിച്ചു. പശ്ചിമഘട്ട സംരക്ഷണത്തിനുള്ള വിദഗ്ധസമിതി റിപ്പോര്‍ട്ടുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനുമുമ്പ് ബന്ധപ്പെട്ട മേഖലയിലെ പൊതുജനങ്ങളുമായി ചര്‍ച്ച നടത്തണമെന്ന ആവശ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകരിച്ചതായി അദ്ദേഹം അറിയിച്ചു.
അടച്ച ബാറുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കരുത്. ബാറുകള്‍ അടച്ചിട്ടതിനാല്‍ ആരുടെ ജന്മാവകാശവും മനുഷ്യാവകാശവും നിഷേധിക്കപ്പെടാന്‍ പോകുന്നില്‌ളെന്ന് കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക