Image

ബേസില്‍ ജോയ് ചെസ്റ്റര്‍ കൗണ്ടി പ്രോസിക്യൂട്ടര്‍

വര്‍ഗ്ഗീസ് പോത്താനിക്കാട് Published on 17 August, 2014
ബേസില്‍ ജോയ് ചെസ്റ്റര്‍ കൗണ്ടി പ്രോസിക്യൂട്ടര്‍
ന്യൂയോര്‍ക്ക് : പെന്‍സില്‍വാനിയ സ്റ്റേറ്റിലെ ചെസ്റ്റര്‍ കൗണ്ടി ഡിസ്ട്രിക്ട് അറ്റോര്‍ണി ഓഫീസില്‍ പ്രോസിക്യൂട്ടറായി ബേസില്‍ ജോയ് നിയമിതനായി. ഓഗസ്റ്റ് 8 വെള്ളിയാഴ്ച പെന്‍സില്‍വാനിയ സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജ്, പോള്‍ ഫ്രാന്‍സിസ്‌കോ ഓട്ട്‌ന്റെ മുമ്പാകെ ചെസ്റ്റര്‍ കൗണ്ടി കോടതിയില്‍ വച്ച് സത്യപ്രതിജ്ഞ ചെയ്ത് ബേസില്‍ തന്റെ ഔദ്യോഗിക പദവി ഏറ്റെടുത്തു.

വില്ലനോവാ യൂണിവേഴ്‌സിറ്റി ഓഫ് ലോ(Villanova University of Law) യില്‍ നിന്ന് ജൂറിസ് ഡോക്ടര്‍(JD) ബിരുദാനന്തരബിരുദവും, ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിസിനസ്സ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദവും നേടിയ ബേസില്‍ നിരവധി സ്‌കോളര്‍ഷിപ്പുകളും ബഹുമതികളും നേടിയിട്ടുണ്ട്. ചെസ്റ്റര്‍ കൗണ്ടി ഡിസ്ട്രിക്ട് അറ്റോര്‍ണി ടോം ഹോഗന്‍ ബേസില്‍ ജോയിക്ക് അനുമോദനങ്ങളര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു. ന്യൂയോര്‍ക്കില്‍ ജുഹൈഡ് പാര്‍ക്കില്‍ താമസിക്കുന്ന താമരച്ചാലില്‍ ജോയി പീറ്ററും വത്സജോയിയുമാണ് ബേസിലിന്റെ മാതാപിതാക്കള്‍, ഡോ. ജോയിസി ജേക്കബ് ജസ്സിക്കാ ഫിലിപ്പ് എന്നിവര്‍ സഹോദരിമാരും, റോണ്‍ ജേക്കബ്, ജെയിസണ്‍ ഫിലിപ്പ് എന്നിവര്‍ സഹോദരി ഭര്‍ത്താക്കളുമാണ്.


ബേസില്‍ ജോയ് ചെസ്റ്റര്‍ കൗണ്ടി പ്രോസിക്യൂട്ടര്‍ബേസില്‍ ജോയ് ചെസ്റ്റര്‍ കൗണ്ടി പ്രോസിക്യൂട്ടര്‍ബേസില്‍ ജോയ് ചെസ്റ്റര്‍ കൗണ്ടി പ്രോസിക്യൂട്ടര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക