Image

സന്നദ്ധ സുവിശേഷക സംഘം ഏകദിന മീറ്റിംഗ്‌ എബനേസര്‍ മാര്‍ത്തോമാ ഇടവകയില്‍ നടന്നു

സി.എസ്‌. ചാക്കോ Published on 21 August, 2014
സന്നദ്ധ സുവിശേഷക സംഘം ഏകദിന മീറ്റിംഗ്‌ എബനേസര്‍ മാര്‍ത്തോമാ ഇടവകയില്‍ നടന്നു
ന്യൂയോര്‍ക്ക്‌: മാര്‍ത്തോമാ സഭയുടെ നോര്‍ത്ത്‌ അമേരിക്ക - യൂറോപ്പ്‌ ഭദ്രാസനത്തിന്റെ കീഴിലുള്ള പത്ത്‌ ഇടവകകള്‍ ചേര്‍ന്നുള്ള ഇടവക മിഷന്‍ ഏകദിന മീറ്റിംഗ്‌ ഓഗസ്റ്റ്‌ 16-ന്‌ ശനിയാഴ്‌ച പോര്‍ട്ട്‌ ചെസ്റ്ററിലുള്ള എബനേസര്‍ മാര്‍ത്തോമാ ചര്‍ച്ചില്‍ നടന്നു.

സന്നദ്ധ സുവിശേഷക സംഘം നോര്‍ത്ത്‌ ഈസ്റ്റ്‌ റീജിയണ്‍, സെന്റര്‍ -എ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടന്ന മീറ്റിംഗില്‍ സംഘം പ്രസിഡന്റ്‌ റവ. ഏബ്രഹാം ഉമ്മന്‍ അധ്യക്ഷതവഹിച്ചു. ഇടവക വൈസ്‌ പ്രസിഡന്റും ഭദ്രാസന അസംബ്ലി മെമ്പറുമായ സി.എസ്‌ ചാക്കോ വിശിഷ്‌ടാതിഥികളേയും, ഇടവ സംഘാംഗങ്ങളേയും എബനേസര്‍ മാര്‍ത്തോമാ ചര്‍ച്ചിലേക്ക്‌ സ്വാഗതം ചെയ്‌തു.

റവ. ഏബ്രഹാം ഉമ്മനച്ചന്‍ തന്റെ അധ്യക്ഷപ്രസംഗത്തില്‍ യോനയെപ്പറ്റിയും ദൈവത്തിന്റെ പ്ലാനും പദ്ധതികള്‍ക്കും മുമ്പില്‍ മറുതലിച്ചു നിന്ന യോനയ്‌ക്കുണ്ടായ അനുഭവങ്ങളും വിവരിച്ചു.

ഏകദിന മീറ്റിംഗിന്റെ മുഖ്യപ്രഭാഷകനായിരുന്ന പ്രൊഫ. എ.ജി ജോര്‍ജ്‌ `മിഷന്‍ ചലഞ്ച്‌ എഹെഡ്‌' എന്ന വിഷയത്തെപ്പറ്റി സംസാരിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ ഇംഗ്ലീഷ്‌ വിഭാഗം തലവനായിരുന്ന ജോര്‍ജ്‌ സാര്‍, മാരാമണ്‍ കണ്‍വന്‍ഷനില്‍ വര്‍ഷങ്ങളോളം പരിഭാഷകനായും, സഭയുടെ വിവിധ മേഖലകളിലും ഗവേണിംഗ്‌ ബോര്‍ഡ്‌, മേല്‍പ്പട്ടക്കാര്‍, പട്ടക്കാര്‍ എന്നിവരുടെ സെലക്ഷന്‍ കമ്മിറ്റി, നല്ല ഒരു സ്‌പോര്‍ട്‌സ്‌ കമന്റേറ്റര്‍ എന്നീ നിലകളിലൊക്കെ പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ്‌.

ഏതാണ്ട്‌ ഒരു മണിക്കൂര്‍ നീണ്ടുനിന്ന പ്രഭാഷണത്തില്‍ `സുവിശേഷദൗത്യം നേരിടുന്ന വെല്ലുവിളി' എന്ന വിഷയത്തെക്കുറിച്ച്‌ വളരെ ഗഹനവും ആധികാരികവുമായ ഒരു പഠനം നടത്തി. മിഷന്‍ എന്നതിന്റെ അര്‍ത്ഥവും, അതിലുള്‍പ്പെട്ട വിവിധ തലങ്ങളേയും കുറിച്ച്‌ സംസാരിക്കുകയും, സുവിശേഷ ദൗത്യം നേരിടുന്ന അഞ്ച്‌ പ്രധാന വെല്ലുവിളികളെക്കുറിച്ചും വളരെ ഗൗരവമായി സംസാരിച്ചു. പ്രഭാഷണത്തിനുശേഷം നടന്ന ചര്‍ച്ചയില്‍ ധാരാളം അംഗങ്ങള്‍ പങ്കെടുക്കുകയും, ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവെയ്‌ക്കുകയും ചെയ്‌തു.

നോര്‍ത്ത്‌ ഈസ്റ്റ്‌ റീജിയണില്‍ ഉള്‍പ്പെട്ട പത്തു ഇടവകകളിലെ ഇടവക സംഘാംഗങ്ങളും ധാരാളം പട്ടക്കാരും യോഗത്തില്‍ പങ്കെടുത്തു. എബനേസര്‍ ഇടവക മിഷന്‍ പ്രതിനിധി എം.ജെ. വര്‍ക്കി മധ്യസ്ഥ പ്രാര്‍ത്ഥനയ്‌ക്കു നേതൃത്വം കൊടുത്തു. എപ്പിഫാനി ഇടവകാംഗം വേദപാഠവായനയും, നോര്‍ത്ത്‌ ഈസ്റ്റ്‌ ഇടവക മിഷന്‍ സെക്രട്ടറി റോയി തോമസ്‌ എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിക്കുകയും ചെയ്‌തു.

വിവിധ ഇടവകകളിലെ ഇടവക സംഘം ചുമതലക്കാരും ഈ മീറ്റിംഗില്‍ സംബന്ധിച്ചിരുന്നു. എബനേസര്‍ മാര്‍ത്തോമാ ചര്‍ച്ച്‌ ക്വയര്‍ ഗാനശുശ്രൂഷകള്‍ക്ക്‌ നേതൃത്വം നല്‍കി.

റവ. ഷിബു മാത്യുവിന്റെ (എപ്പിഫാനി ഇടവക വികാരി) പ്രാര്‍ത്ഥനയ്‌ക്കും ആശീര്‍വാദത്തോടുംകൂടി മീറ്റിംഗ്‌ പര്യവസാനിച്ചു.
സന്നദ്ധ സുവിശേഷക സംഘം ഏകദിന മീറ്റിംഗ്‌ എബനേസര്‍ മാര്‍ത്തോമാ ഇടവകയില്‍ നടന്നുസന്നദ്ധ സുവിശേഷക സംഘം ഏകദിന മീറ്റിംഗ്‌ എബനേസര്‍ മാര്‍ത്തോമാ ഇടവകയില്‍ നടന്നുസന്നദ്ധ സുവിശേഷക സംഘം ഏകദിന മീറ്റിംഗ്‌ എബനേസര്‍ മാര്‍ത്തോമാ ഇടവകയില്‍ നടന്നുസന്നദ്ധ സുവിശേഷക സംഘം ഏകദിന മീറ്റിംഗ്‌ എബനേസര്‍ മാര്‍ത്തോമാ ഇടവകയില്‍ നടന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക