Image

പ്രണയിനിക്കു നിറഞ്ഞ മനസ്സോടെ ! (കവിത: മെര്‍ലിന്‍ ചാക്കോ)

Published on 21 August, 2014
പ്രണയിനിക്കു നിറഞ്ഞ മനസ്സോടെ ! (കവിത: മെര്‍ലിന്‍ ചാക്കോ)
ജന്മജന്മാന്തരങ്ങളായി നീ അലഞ്ഞ നിന്റെ പ്രണയിനിയോ ഞാന്‍
നിന്റെ വിഷാദ വഴിയോരങ്ങളില്‍ കറ പുരളാത്ത നിന്റെ ഹൃദയ സ്‌പന്ദനം തേടി
വന്ന നാടോടി പെണ്ണോ ഇനി ഞാന്‍
വയല്‍ വരമ്പിലെ ചേറില്‍ നടന്നു നീങ്ങവേ വഴി തന്നു സഹായിച്ചിട്ടും
വഴി മാറി നടന്നു ഞാന്‍, നിനക്ക്‌ വഴി മുടക്കാതെ
നിന്റെ തിളങ്ങുന്ന മുണ്ടിന്‍ കരയില്‍
ചെളി പുരണ്ട എന്റെ പാവാട തുമ്പ്‌ മുട്ടാതെ
ഒതുങ്ങി നടന്നു ഞാന്‍, എന്നിട്ടും
ഞാന്‍ നിന്നോടുള്ള പ്രണയം മറച്ചു വെച്ചു
മനസ്സില്‍ കുഴിച്ചു മൂടിയ ഒരു സ്വപ്‌നമായി
ഞാന്‍ അതിനെ എന്നുള്ളില്‍ ദഹിപ്പിച്ചു
അഗ്‌നിയില്ലാതെ എരിഞ്ഞടങ്ങിയ
പ്രണയമായി അതെനുള്ളില്‍ ആളി കത്തി
ആ ഉരുകി തീരുന്ന നെരിപ്പോടില്‍ നീ പോലും അറിയാതെ
ഞാന്‍ വെന്തുരുകി, ഇന്നും ഞാന്‍ നിന്‍ ഓര്‍മ്മയില്‍ ജീവിക്കവേ
വജ്രത്തിന്‍ തിളക്കമുള്ള നിന്റെ ദന്ത നിരകള്‍ എന്നെ നോക്കി
ചിരിക്കുന്നത്‌ ഞാന്‍ ഇന്നലെ കണ്ട സ്വപ്‌നം പോലെ ഓര്‍ക്കുന്നു
വിജനമായ പാതയില്‍ തെരുവിളക്കിന്റെ വെട്ടത്തിലും
നിന്റെ കൈ കോര്‍ക്കുവാന്‍ ഞാനിന്നേറെ കൊതിക്കുന്നു...
പ്രണയിനിക്കു നിറഞ്ഞ മനസ്സോടെ ! (കവിത: മെര്‍ലിന്‍ ചാക്കോ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക