Image

സംയുക്ത ഏകദിന സെമിനാര്‍

Published on 20 August, 2014
 സംയുക്ത ഏകദിന സെമിനാര്‍
ജോര്‍ജിയ : അമേരിക്കന്‍ മലങ്കര അതിഭദ്രാസന സൗത്ത്  ഈസ്റ്റ് റീജിയന്‍ സെന്റ് മേരീസ് വിമന്‍സ് ലീഗ്, സെന്‌റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പ് എന്നിവയുടെ സംയുക്ത ഏകദിനസെമിനാര്‍ 2014 ആഗസ്റ്റ് 23(ശനി) അഗസ്ത്യാ സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വെച്ച് ഇടവക മെത്രാപ്പോലീത്താ അഭിവന്ദ്യ യല്‍ദൊ മാര്‍ തീത്തോസ് തിരുമേനിയുടെ മഹനീയ സാന്നിദ്ധ്യത്തില്‍ നടത്തപ്പെടുന്നു.

വിവാഹ ജീവിതത്തില്‍ ആശയ വിനിമയത്തിന്റെ പ്രസക്തി എന്നതായിരിക്കും സെമിനാറിലെ പ്രധാന ചിന്താവിഷയം.

ഇന്നത്തെ മാറിയ ജീവിത സാഹചര്യങ്ങളില്‍, ജീവിതത്തിലേക്ക് അനുദിനം കടന്നുവരുന്ന സുഖദുഃഖങ്ങള്‍, പരസ്പരം പങ്കുവെക്കുക വഴി, സന്തോഷവും, ആത്മവിശ്വാസവും, വിശ്വസ്തതയും, കുടുംബ ജീവിതത്തില്‍ വളര്‍ത്തിയെടുക്കേണ്ട ആവശ്യകതയെ കുറിച്ച് തിരുവചനാടിസ്ഥാനത്തില്‍, പ്രഗല്‍ഭ സുവിശേഷ പ്രാസംഗികനായ, റവ.ഫാ.സാമുവേല്‍ വര്‍ഗീസ് മുഖ്യ പ്രഭാഷണം നടത്തും.

വിവിധ ദേവാലയങ്ങളിലെ ഗായകസംഘം ആലപിക്കുന്ന, ഭക്തിസാന്ദ്രമായ ക്രിസ്ത്യന്‍ ഗാനങ്ങള്‍ സെമിനാറിന് കൊഴുപ്പേകും.

ഈ ആത്മീയ വിരുന്ന് വിജയകരമാക്കി തീര്‍ക്കുന്നതിന് വിമന്‍സ് ലീഗ് ജനറല്‍ സെക്രട്ടറി-മിസ്സിസ്സ് മിലന്‍ റോയി, റീജിയനല്‍ സെക്രട്ടറി ജെസി പീറ്റര്‍, സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പ് ജനറല്‍ സെക്രട്ടറി-ഷെവലിയര്‍ അബ്രാഹാം മാത്യൂസ്, റീജിയനല്‍ സെക്രട്ടറി ഷാജി പീറ്റര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ് ചെയ്തുവരുന്നത്. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഓ. കറുത്തേടത്ത് ജോര്‍ജ്ജ് അറിയിച്ചതാണിത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക