Image

ഐപിഎസ്എഫിലെ യുവജന സാന്നിധ്യം ശ്രദ്ധേയമായി

ജോസ് തടത്തില്‍ Published on 17 August, 2014
ഐപിഎസ്എഫിലെ യുവജന സാന്നിധ്യം ശ്രദ്ധേയമായി
ഒക്ലഹോമ സിറ്റി : ഒക്ലഹോമ ഹോളിഫാമിലി സീറോ മലാബാര്‍ കാത്തലിക് ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റിന്റെ രണ്ടാം ദിനം യുവജനങ്ങളുടെ തിളക്കമാര്‍ന്ന പ്രകടനങ്ങള്‍ കൊണ്ട് ശ്രദ്ധേയമായി.

ചിക്കാഗോ സിറോ മലബാര്‍ രൂപതയിലെ ടെക്‌സാസ് ഒക്ലഹോമ റീജനിലെ എട്ടു ഇടവകകള്‍ പങ്കെടുക്കുന്ന ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ഇടവകകളുടെ പരേഡുകള്‍ രാവിലെ നടന്നു. ഫാ. പോള്‍ കോട്ടക്കല്‍ (ഒക്ലഹോമ ) , ഫാ. കുര്യന്‍ നെടുവേലില്‍ചാലുങ്കല്‍ (ഗാര്‍ലന്‍ഡ്) , ഫാ. ജോണ്‍സ്റ്റി തച്ചാറ (കോപ്പേല്‍), ഫാ. വില്‍സണ്‍ ഫീലിപ്പോസ് (അസി. വികാരി ഹ്യൂസ്റ്റന്‍) എന്നിവര്‍ ചടങ്ങുകളില്‍ സന്നിഹിതരായി .

വോളിബോള്‍ , ബാസ്‌ക്കറ്റ് ബോള്‍, വടം വലി , ത്രോ ബോള്‍ എന്നിവയില്‍ മുതിര്‍ന്നവരുടെയും യുവജനങ്ങളുടെ ജൂനിയര്‍, സീനിയര് ടീമുകളുടെ കാറ്റഗറിയിലും മത്സരങ്ങള്‍ നടന്നു. ഇഞ്ചോടിഞ്ച് പോരാട്ടങ്ങളോടെയാണ് പല മത്സരങ്ങളുടെയും ഫൈനല്‍ അവസാനിച്ചത്. ഇടവകകളുടെയും പ്രത്യേകിച്ചു യുവജനങ്ങള്‍ ക്കും കൂട്ടായ്മയുടെ വേദിയോരുക്കുന്നതായിരുന്നു ഫെസ്റ്റ്. സംഘാടകമികവ് കൊണ്ട് ഒക്ലഹോമ ഹോളി ഫാമിലി ഇടവക ഏവരുടെയും പ്രശംസ നേടി.

രണ്ടു ദിവസം പിന്നിട്ടപ്പോള്‍ കോപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ഇടവക പോയിന്റ് നിലയില്‍ മുന്നിലും മുന്നിലും ഗാര്‍ലാന്‍ഡ് , പേര്‍ലാന്‍ഡ് ഇടവകകള്‍ രണ്ടും മൂന്നും സ്ഥാനത്താസ്ഥാനത്തുമാണ്. ഓഗസ്റ്റ് 15 ണ് തുടങ്ങിയ ഫെസ്റ്റ് 17 ണ് അവസാനിക്കും
ഐപിഎസ്എഫിലെ യുവജന സാന്നിധ്യം ശ്രദ്ധേയമായി ഐപിഎസ്എഫിലെ യുവജന സാന്നിധ്യം ശ്രദ്ധേയമായി ഐപിഎസ്എഫിലെ യുവജന സാന്നിധ്യം ശ്രദ്ധേയമായി ഐപിഎസ്എഫിലെ യുവജന സാന്നിധ്യം ശ്രദ്ധേയമായി ഐപിഎസ്എഫിലെ യുവജന സാന്നിധ്യം ശ്രദ്ധേയമായി ഐപിഎസ്എഫിലെ യുവജന സാന്നിധ്യം ശ്രദ്ധേയമായി ഐപിഎസ്എഫിലെ യുവജന സാന്നിധ്യം ശ്രദ്ധേയമായി ഐപിഎസ്എഫിലെ യുവജന സാന്നിധ്യം ശ്രദ്ധേയമായി ഐപിഎസ്എഫിലെ യുവജന സാന്നിധ്യം ശ്രദ്ധേയമായി ഐപിഎസ്എഫിലെ യുവജന സാന്നിധ്യം ശ്രദ്ധേയമായി ഐപിഎസ്എഫിലെ യുവജന സാന്നിധ്യം ശ്രദ്ധേയമായി ഐപിഎസ്എഫിലെ യുവജന സാന്നിധ്യം ശ്രദ്ധേയമായി ഐപിഎസ്എഫിലെ യുവജന സാന്നിധ്യം ശ്രദ്ധേയമായി ഐപിഎസ്എഫിലെ യുവജന സാന്നിധ്യം ശ്രദ്ധേയമായി ഐപിഎസ്എഫിലെ യുവജന സാന്നിധ്യം ശ്രദ്ധേയമായി ഐപിഎസ്എഫിലെ യുവജന സാന്നിധ്യം ശ്രദ്ധേയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക