Image

അഷ്‌ടമിരോഹിണി (സുധീര്‍ പണിക്കവീട്ടില്‍)

Published on 17 August, 2014
അഷ്‌ടമിരോഹിണി (സുധീര്‍ പണിക്കവീട്ടില്‍)
ആധുനിക ഭാരതത്തിലെ ഉത്തര്‍പ്രദേശില്‍ ഉദ്ദേശ്യം 5500 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കംസന്‍ എന്ന്‌ പേരായ ദുഷ്‌ടനായ ഒരു രാജാവ്‌ വാണിരുന്നു. അദ്ദേഹത്തിന്റെ രാജധാനി സ്‌ഥിതിചെയ്‌തിരുന്നത്‌ മഥുര എന്ന സ്‌തലത്താണ്‌. ധാരളം മരങ്ങള്‍ ഉള്ള സ്‌ഥലമായത്‌കൊണ്ട്‌ അതിനെ മധുവന്‍ എന്ന്‌ വിളിച്ചിരുന്നു, പിന്നീട്‌ അത്‌ മധുപുരയായി. വര്‍ഷങ്ങള്‍ കഴിയവേ അത്‌ മഥുരയായി.

കംസന്റെ സഹോദരി ദേവകിയുടെ എട്ടാമത്തെ പുത്രന്‍ കംസനെ കൊല്ലുമെന്ന ഒരു അശരീരികേട്ട്‌ ഭയവിഹ്വലനായ കംസന്‍ സഹോദരിയേയും ഭര്‍ത്താവിനേയും തുറുങ്കില്‍ അടച്ചു. അവരുടെ കാലുകള്‍ ചങ്ങലയാല്‍ ബന്ധിച്ചു. അവരെ സൂക്ഷിക്കാന്‍ ആയുധധാരികളായ കാവല്‍ക്കാരെ ഏര്‍പ്പെടുത്തി. ദേവകി പ്രസവിച്ച ആറുപുത്രന്മാരേയും കംസന്‍ കൊന്നു കളഞ്ഞു. ഏഴാമത്തെ പുത്രനെ ഗര്‍ഭം ധരിച്ചപ്പോള്‍ ഗര്‍ഭസ്‌ഥ ശിശുവിനെ ദേവകിയുടെ ഭര്‍ത്താവായ വാസുദേവിന്റെ ആദ്യഭാര്യ രോഹിണിയുടെ ഗര്‍ഭപാത്രത്തിലേക്ക്‌ മാറ്റി അതിനെ രക്ഷിച്ചു.ദേവകിയുടെ ഗര്‍ഭം അലസിപോയെന്ന്‌ കംസന്‍ കരുതി. ദേവകിയുടെ എട്ടാമത്തെ പ്രസവം അടുത്തു.കാവല്‍ക്കാര്‍ ജാഗരൂഗരായി. എല്ലായിടത്തും കംസന്റെ ചാരന്മാര്‍ ചുറ്റിനടന്നു.ശ്രാവണമാസത്തിന്റെ ക്രുഷ്‌ണപക്ഷത്തില്‍ എട്ടാം നാള്‍ രോഹിണി നക്ഷത്രത്തില്‍ ഉണ്ണികൃഷ്‌ണന്‍ പിറന്നു.ദുഷ്‌ടന്മാരുടെ ഭാരം കൊണ്ട്‌ വലഞ്ഞ ഭൂമിദേവി ഒരു പശുവിന്റെ രൂപത്തില്‍ ബ്രഹമാവിനെ പോയിക്‌ണ്ട്‌ സഹായ മഭ്യര്‍ത്ഥിച്ചിരുന്നതനുസരിച്ച്‌ ധര്‍മ്മസംസ്‌ഥാപനത്തിനായി വിഷ്‌ണു കൃഷ്‌ണനായി ജനിക്കുമെന്ന്‌ ബ്രഹ്‌മാവ്‌ അറിയിച്ചിരുന്നു.

യദാ യദാഹിധര്‍മ്മസ്യ ഗ്ലാനിര്‍ഭവതിഭാരത
അഭ്യുത്ഥാനമധര്‍മ്മസ്യതദാത്മാനം സ്രുജാമ്രുഹം
പരിത്രാണായ സാധൂനാം വിനാശായ ക്‌ ദുഷ്‌ക്രുതാം
ധര്‍മ്മസം സ്‌ഥാപനാര്‍ത്ഥായ സംഭവാമിയുഗേ യുഗേ

ആ സമയം കാവല്‍ക്കാര്‍ ഗാഢനിദ്രയിലാണ്ടു.കല്‍ത്തുറുങ്കുകള്‍ മലര്‍ക്കെതുറക്കപ്പെട്ടു. വാസുദേവരുടെ കാലിലെ ചങ്ങല അഴിഞ്ഞു വീണു.ഒരു ദൈവീക ശബ്‌ദം അപ്പോള്‍ കേട്ടു.` കുഞ്ഞിനെ ഗോകുലത്തിലുള്ള നന്ദന്റേയും യശോദയുടേയും അടുക്കലേക്ക്‌കൊണ്ടുപോയി അവര്‍ക്ക്‌ ജനിച്ച പെണ്‍കുഞ്ഞിനെ ദേവകിയുടെ അടുത്ത്‌ കിടത്തുക. കൃഷ്‌ണപക്ഷത്തിലെ കൂരിരുട്ടില്‍ കര്‍മേഘങ്ങള്‍ കോരിച്ചൊരിയുന്ന മഴയില്‍വാസുദേവര്‍ കുഞ്ഞിനെ ഒരു കൊട്ടയില്‍ കിടത്തിതലയില്‍ ചുമന്നുനടന്നു, അഞ്ച്‌ പത്തികളുള്ള ഒരു നാഗം അദ്ദേഹത്തിനു കുടയായി പുറകില്‍നടന്നു. നിറഞ്ഞൊഴുകുന്ന യമുനനദി അക്കരെ കടക്കാന്‍ ദിവ്യശക്‌തികള്‍ സഹായിച്ചു.ഗോകുലത്തില്‍നിന്നും വാസുദേവര്‍ തിരിച്ചുവന്നപ്പോള്‍ വീണ്ടും ചങ്ങലകള്‍ കാലില്‍മുറുകി. കവാടങ്ങള്‍ അടക്കപ്പെട്ടു. കാവല്‍ക്കാര്‍ ഉണര്‍ന്നു.ദേവകിയുടെ എട്ടാമത്തെപുത്രന്‍ കൊല്ലുമെന്നാണ്‌അശരീരിയെങ്കിലും കംസന്‍ എല്ലാ കുട്ടികളേയും കൊന്നുകളഞ്ഞു. എട്ടാമത്തെ പുത്രിയാണെന്നറിഞ്ഞിട്ടും അതിനെ ഒരു കല്ലിലടിച്ച്‌ കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ ആ കുഞ്ഞ്‌ കംസന്റെ കൈകളില്‍നിന്നും വഴുതിപോയി അദ്ദേഹത്തിന്റെ തലക്ക്‌മീതെ ദുര്‍ഗ്ഗദേവിയായി നിന്നുപറഞ്ഞു. നീ ആലോചിച്ചുകൊണ്ടിരിക്കുന്ന ശത്രു എവിടേയോ ജീവിച്ചിരിക്കുന്നു. നിഷക്കളങ്കരായ കുട്ടികളെ കൊല്ലുന്ന നീ ഒരു വിഡ്‌ഢി. നിന്നെ കൃഷ്‌ണന്‍ വധിക്കും.കംസന്‍ വളരെദു:ഖം പ്രകടിപ്പിച്ച്‌ ദേവകിയോടും, വാസുദേവരോടും മാപ്പിരന്നെങ്കിലും അടുത്ത്‌ദിവസം എല്ലാ നവജാത ശിശുക്കളേയും കൊന്നു കളയാന്‍ കല്‍പ്പന പുറപ്പെടുവിച്ചു.

ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള ഹിന്ദുക്കള്‍ ആ ദിവസം ഭക്‌തയോടെ മോടിയോടെ ആരാധിക്കുന്നു, ആഘോഷിക്കുന്നു. അഷ്‌ടമിയില്‍ അര്‍ദ്ധരാത്രിയില്‍ ആഘോഷങ്ങള്‍ ആരംഭിക്കുന്നു. ജന്മാഷ്‌ടമി രണ്ടു ദിവസങ്ങളിലായി ആഘോഷിച്ചുവരുന്നു. രണ്ടാമത്തെ ദിവസം തൈര്‍ കലം ഉടയ്‌ക്കല്‍ എന്ന ഒരു ആഘോഷമുണ്ട്‌. വളരെ ഉയരത്തില്‍ കെട്ടിവച്ചിരിക്കുന്ന ഒരു തൈര്‍കലം ഒരു പിറമിഡ്‌ പോലെ ആളുകള്‍ (കുറെ ആളുകള്‍ക്ക്‌മേലെ കുറെ ആളുകള്‍ കയറിനിന്നു) പൊക്കത്തില്‍ എത്തി തൈര്‍ കലം ഉടക്കുന്നു. വെണ്ണപ്രിയനായ ഉണ്ണികണ്ണന്‍ ഉയരത്തില്‍ കെട്ടിതൂക്കിയിരുന്ന ഉറിയുടെ ചുവട്ടില്‍നിന്ന്‌ അതില്‍ ഒരു ദ്വാരം ഉണ്ടാക്കി,കൂട്ടുകാരെ ചുറ്റും നിറുത്തി അവരുടെ മുകളില്‍ കയറിനിന്ന്‌അവിടെ നിന്ന്‌തൈര്‍ കട്ടു കുടിച്ചിരുന്നതിന്റെ പ്രതീകമായി നടത്തുന്ന ഈ ചടങ്ങ്‌ഭ ക്‌തന്മാര്‍ വളരെ ആഹ്ലാദത്തോടെ ആചരിച്ചുവരുന്നു. ഹിന്ദുദൈവങ്ങളില്‍ ക്രുഷ്‌ണന്റെ നിറം നീല കലര്‍ന്ന ഇരുണ്ടനിറമാണു. നീലോല്‍പ്പലദളത്തിന്റെ നിറം.മഴമേഘങ്ങളുടെ ഇരുണ്ട നിറം. എന്തുകൊണ്ട്‌ നീലനിറം? സമുദ്രത്തിന്റെ അഗാധ നീലിമയില്‍, ആകാശത്തിന്റെ അപാരനീലിമയില്‍, പുഴകള്‍, തടാകങ്ങള്‍, എന്നിവയില്‍ എല്ലാം സ്രുഷ്‌ടികര്‍ത്താണ്‌ കൂടുതല്‍ കലര്‍ത്തിയിരിക്കുന്നത്‌ നീലനിറമാണ്‌.സുക്രുതികളുടെ കണ്ണില്‍ എന്നും നിറഞ്ഞപുണ്യത്തിന്റെ അവതാരമായി അവരെ ആപത്തുകളില്‍നിന്നും രക്ഷിക്കുന്നവന്‍ എന്ന്‌ കാണിക്കാന്‍ ഭഗവാന്‍ നീലനിറം പൂണ്ടിരിക്കുന്നു..പാലാഴിയില്‍വസിക്കുന്ന മഹാവിഷ്‌ണുവിന്റെ അവതാരങ്ങള്‍ക്ക്‌ നീലനിറം വരുന്നത്‌ വെള്ളവുമായി വിഷ്‌ണുബന്ധപ്പെട്ടുകിടക്കുന്നത്‌ കൊണ്ടാണെന്ന്‌ കരുതുന്നു. കുട്ടിയായിരുന്നപ്പോള്‍ തന്നെ ചില അത്ഭുതങ്ങള്‍ ഉണ്ണിക്രുഷ്‌ണന്‍ കാണിച്ചിരുന്നു. വെണ്ണ കട്ട്‌തിന്നുന്നത്‌ ഉണ്ണകൃഷ്‌ണനു വളരെ ആനന്ദം പകരുന്ന ഒന്നായിരുന്നു. പോറ്റമ്മയായയ ശോദ ഒരിക്കല്‍ അവരുടെ കണ്ണനെ ഒരു ഉരലില്‍കെട്ടിയിട്ടു. യശൊദ അവരുടെ ജോലിയില്‍ മുഴികിയപ്പോള്‍ ഉണ്ണിക്രുഷ്‌ണന്‍ ഉരലും വലിച്ചു നീന്തിപോയി.രണ്ട്‌മരങ്ങള്‍ക്കിടയിലൂടെ ഉരലും വലിച്ചുനടന്നപ്പോള്‍ മരങ്ങള്‍ പറിഞ്ഞ്‌ വീണു. അത്‌ ശാപമേറ്റ രണ്ട്‌ ഗന്ധര്‍വന്മാരായിരുന്നു.

ശ്രീകൃഷ്‌ണന്‍ ജനിച്ചു എന്ന്‌ വിശ്വസിക്കുന്ന സ്‌ഥലത്ത്‌ മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബ്‌ ഒരു പള്ളിപണിത്‌ വച്ചിട്ടുണ്ടെങ്കിലും ഹിന്ദുക്കള്‍ ആരാധനനടത്തുന്ന ദ്വാരകാ ധീഷ്‌മന്ദിരത്തിനടുത്താണ്‌ ക്രുഷ്‌ണന്റെ ജന്മ സ്‌ഥാനം എന്ന്‌വിശ്വസിക്ല്‌വരുന്നു. മഹമദ്‌ഗസ്‌നിയും ഹിന്ദു വിഗ്രഹങ്ങളെ തകര്‍ക്കുന്നവന്‍ എന്ന്‌ കുപ്രസിദ്ധിനേടിയ ഇംബ്രാഹിം ലോഡിയും ഇവിടെ ഉണ്ടായിരുന്ന പണ്ടത്തെ അമ്പലങ്ങള്‍ നശിപ്പിച്ചു്‌ കളഞ്ഞിരുന്നു. ഗരുഡപുരാണമനുസരിച്ച്‌ ഹിന്ദുക്കളുടെ ഏഴ്‌ പുണ്യനഗരങ്ങളില്‍ ഒന്നാണു മഥുര. മറ്റുള്ളവ, അയോദ്ധ്യ, മായ, കാശി,കാഞ്ചി, അവന്തിക,പുരി. ഭഗവാന്റെ ജനനം ഭൂമിയില്‍ ധര്‍മ്മ സ്‌ഥാപിക്കുക എന്ന ഉദ്ദേശ്യത്തോടേയായിരുന്നു. ഓരോ അവതാരവും ഓരോ ലക്ഷ്യത്തോടെ അവാതരിക്കുന്നു. അവ താര എന്ന രണ്ടക്ഷരങ്ങള്‍സൂചിപ്പിക്കുന്നത്‌മുകളില്‍നിന്നും നക്ഷത്രങ്ങള്‍ ഭൂമിയില്‍ പതിക്കുന്നതിനെയാണ്‌. കൃഷ്‌ണഭക്‌തന്മാര്‍ക്ക്‌ ശ്രീകൃഷ്‌ണനെ എത്ര വര്‍ണ്ണിച്ചാലും മതിയാകില്ല. മേല്‍പ്പത്തൂര്‍ ഭട്ടതിരി അദ്ദേഹത്തിന്റെ നാരയണീയത്തില്‍ ശ്രീ കൃഷ്‌ണനെ ഇങ്ങനെ വര്‍ണ്ണിക്കുന്നു: രവി ബിംബം പോലെ തിളങ്ങുന്ന കിരീടവും, നെറ്റിയില്‍ പ്രകാശിക്കുന്ന തിലകക്കുറിയും, കാരുണ്യനേത്രങ്ങളും, ആര്‍ദ്രമായ മന്ദഹാസത്തോടും, അഴകൊത്ത നാസികയോടും, കാതില്‍ അണിഞ്ഞ കുണ്ഡലങ്ങളുടെ ശോഭപാറുന്ന കവിള്‍തടത്തോടും, കൗസ്‌തുഭ രത്‌നവും, വനമാലയും ധരിച്ചുകൊണ്ട്‌ പ്രകാശം ചൊരിയുന്നവനുമായ അങ്ങയെ ഞാന്‍ ഭജിക്കുന്നു.ഏകാഗ്രമായ ഭക്‌തിയോടെ പ്രതിദിനം കൈതൊഴുത്‌ കൊണ്ട്‌ തന്റെ ഭജനം തുടരുകയും ഒപ്പം ഭഗവാനെ പ്രകീര്‍ത്തിച്ച്‌ കൊണ്ട്‌ ശ്ശോകം രചിക്കുകയും ചെയ്‌ത്‌ നൂറാമത്തെ ശ്ശോകത്തില്‍ എത്തിയപ്പോള്‍ ഭഗവാന്റെ ദര്‍ശനം പ്രാപ്‌തമായിയത്രെ. അതെകുറിച്ച്‌ അതിമനോഹരമായി അദ്ദേഹം എഴുതിയത്‌ ഇങ്ങനെ : അഗ്രേ പശ്യാമി തേജോ നിബിഡതരകളായാവ്‌ളീലോഭനീയം... പീയുഷാപ്ലവിതോ... മലയാളത്തില്‍ ഇങ്ങനെപരിഭാഷ ചെയ്യാം... ഗുരുവായൂരപ്പാ, നിന്റെസന്നിധിയില്‍ കായാമ്പൂപൂക്കള്‍ നിറഞ്ഞ്‌നില്‍ക്കുന്നപോലെ ഒരു നീലശോഭ ഞാന്‍ കാണുന്നു. ആ കാഴ്‌ച്‌ അമ്രുതത്തില്‍ മുങ്ങിപോയപോലെയുള്ള അനുഭൂതി എനിക്ക്‌ നല്‍കുന്നു. ആ നീലാഭനിബിഡതയില്‍ ഞാന്‍ താരുണ്യത്തിന്റെ ആരംഭത്തില്‍നില്‍ക്കുന്ന ഒരുസുന്ദരനായ ബാലകനെകാണുന്നു. അവനു ചുറ്റും സുന്ദരിമാരുടെ രൂപത്തില്‍ ഉപനിഷ്‌ത്തുകള്‍, രോമാഞ്ചം പൂണ്ട്‌നില്‍ക്കുന്ന നാരദമുനി എന്നിവരേയും കാണുന്നു.(പരിഭാഷ ലേഖകന്‍). ഭഗവാനില്‍ ഉറച്ച്‌ വിശ്വാസമുണ്ടായിരുന്ന ഭട്ടതിരിക്ക്‌നാരയണീയം പൂര്‍ത്തിയായപ്പോള്‍ അസുഖം മാറിയത്രെ.ജന്മഷ്‌ടമി ദിവസം മാത്രമല്ല എല്ലാദിവസവും ഹിന്ദുവിശ്വാസികള്‍ ഭഗവാന്‍ കൃഷ്‌ണനെ ഭജിക്കുന്നു. ശ്രീക്രുഷ്‌ണന്റെ വേണുനാദം കേട്ട്‌ഗോപികമാര്‍ ഓടിച്ചെന്നിരുന്നു എന്നതിനെപലരും ദുര്‍വ്യഖ്യാനം ചെയ്യുന്നുണ്ട്‌. ഗോപി എന്നത്‌ രണ്ട്‌ സംസ്‌കൃത പദങ്ങളാണത്രെ. ഗോ എന്നാല്‍ ഉപനിഷത്ത്‌ അതായത്‌ ശാസ്ര്‌തങ്ങള്‍. ശാസ്ര്‌തങ്ങള്‍ ഭഗവാന്റെ `അമ്രുത്‌' .പിന്നെവരുന്ന പദം `പി' അതിന്റെ അര്‍ത്ഥം കുടിക്കുക. ഗോപികളില്‍ ശ്രുതിരൂപ, വേദരൂപ, ഋഷിരൂപ, ദേവരൂപ എന്നവരായിരുന്നത്‌കൊണ്ട്‌ അവര്‍ ജ്‌ഞാനമുള്ളവരായിരുന്നു. അവര്‍ക്ക്‌ ഭഗവാനെ മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു. അവരെല്ലാം ഭഗവാന്‍ കുരുക്ഷേത്രത്തില്‍ അര്‍ജുനനെ ഉപദേശിക്ലഭക്‌തിയോഗത്തിന്റെ ്രപതീകങ്ങള്‍ ആയിരുന്നു.
മലയാളത്തിലെ കവികള്‍ ഭഗവാന്‍ ക്രുഷ്‌ണനെ കുറിച്ച്‌ ധാരാളം എഴുതീട്ടുണ്ട്‌. അമേരിക്കന്‍ കവിശ്രീപീറ്റര്‍നീണ്ടൂരും ഒരു മലയാള ചലച്ചിത്രത്തിനുവേണ്ടി ഭഗവാനെ കുറിച്ച്‌ ഗാനങ്ങള്‍ രചിചിച്ചിട്ടുണ്ട്‌. വയലാര്‍ എഴുതുന്നുഭഗവാനെ കുറിച്ച്‌ പാടുമ്പോള്‍ `രാഗ മരാകങ്ങള്‍ ഒഴുകി വരും രാവൊരുയമുനാനദിയാകും' എല്ലാമനസ്സുകളും ഭക്‌തിനിര്‍ഭരമാകട്ടെ അവരവരുടെ ദൈവങ്ങളെ കുറിച്ച്‌ പാടിയും എഴുതിയും ആനന്ദിക്കട്ടെ.ഭഗവദ്‌ ഗീതയില്‍ കൃഷ്‌ണന്‍പറഞ്ഞു. (18:61) ദൈവം എല്ലാവരുടെയും ഹ്രുദയത്തില്‍ വസിക്കുന്നു.(ബ്രഹ്‌മണന്റേയോ, ക്ഷത്രിയന്റേയോ, വൈശ്യന്റെയോ, ശൂദ്രന്റേയോ എന്നല്ല എല്ലാവരുടേയും)

ശുഭം
അഷ്‌ടമിരോഹിണി (സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക