Image

ചരിത്രം ഉറങ്ങുന്ന ഈഫെല്‍ ടവറും നെപ്പോളിയന്റെ ഓര്‍മകളും (പാരീസ്‌ യാത്ര അവസാന ഭാഗം: ടോം ജോസ്‌ തടിയംപാട്‌)

Published on 16 August, 2014
ചരിത്രം ഉറങ്ങുന്ന ഈഫെല്‍ ടവറും നെപ്പോളിയന്റെ ഓര്‍മകളും (പാരീസ്‌ യാത്ര അവസാന ഭാഗം: ടോം ജോസ്‌ തടിയംപാട്‌)
ഞങ്ങളുടെ പരിസിലെ അവസാനദിവസം ആണ്‌ ഇന്ന്‌. പാരിസിലെ പട്ടണം കാണാന്‍ മാറ്റി വച്ചിരുന്ന ദിവസംകൂടി ആയിരുന്നു ഈ ദിവസം. പക്ഷെ നിര്‍ഭാഗൃം ഞങ്ങളെ കടന്നു പിടിച്ചു. ഞങ്ങള്‍ പോയ രണ്ടു ബസില്‍ ഒന്ന്‌ കേടായി അതുകൊണ്ട്‌ അടുത്ത ബസില്‍ അദൃം ഒരു ട്രിപ്പ്‌ പാരിസില്‍ കൊണ്ടുപോയി ആളുകളെ വിട്ടിട്ടു വന്നു ഞങ്ങളെ പിക്ക്‌ ചെയ്‌തോപ്പോഴേയ്‌ക്കും പതിനൊന്നു മണി കഴിഞ്ഞു അതിനിടയില്‍ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന എബിയുടെ കുട്ടി ലെനയുടെയും ,ജൈമോന്റെ കുട്ടി അഗസ്റ്റസിന്റേയും ജോണ്‍ കോറിയോന്റേയും ബെര്‍ത്ത്‌ഡേ ആയിരുന്നു ഈ ദിവസം. ഞങ്ങള്‍ എല്ലാവരും കൂടി ഹോട്ടലില്‍ വച്ച്‌ അവരുടെ ബെര്‍ത്ത്‌ ഡേ ആഘോഷിച്ചു. ഫാദര്‍ സജി തോട്ടത്തില്‍ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചു

ഹോട്ടലില്‍ നിന്നും വളരെ താമസിച്ചു ഇറങ്ങിയത്‌ കൊണ്ട്‌ കാണേണ്ടിയിരുന്ന പല സ്ഥലങ്ങളും ബസില്‍ ഇരുന്നു മാത്രമേ കാണാന്‍ കഴിഞ്ഞത്‌. ലോകത്ത്‌്‌ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന മ്യൂസിയങ്ങളില്‍ ഒന്നായ ലിവര്‍ മുസിയം അകലെ നിന്നു മാത്രമാണ്‌ കാണാന്‍ കഴിഞ്ഞത്‌. അവിടെ ആണ്‌ ലിയോണ്‍ര്‍ ഡാവിഞ്ചിയുടെ മോണോലിസ എന്ന ലോകോത്തര സൃഷ്ട്‌ടി സൂക്ഷിച്ചിട്ടുള്ളത്‌. മഹാനായ നെപ്പോളിയന്‍ ചക്രവര്‍ത്തിയാണ്‌ ഈ മ്യൂസിയം കൂടുതല്‍ മനോഹരം ആക്കിയത്‌ ആ വഴിയിലൂടെ കടന്നു പോയപ്പോള്‍ നോപ്പോളിയന്‍ സൈന്റ്‌ ഹെലെന ദ്വീപില്‍ ബ്രിട്ടിഷുകാരുടെ തടവില്‍ കിടന്നപ്പോള്‍ പറഞ്ഞത്‌ വാക്കുകള്‍ ഓര്‍ത്തു. ഞാന്‍ നടത്തിയ യുദ്ധങ്ങളെക്കാള്‍ എന്നെ ലോകം അറിയുന്നത്‌ ഞാന്‍ ഉണ്ടാക്കിയ സിവില്‍കോഡിലൂടെയും എന്റെ സാംസ്‌കാരിക പ്രവര്‍ത്തനത്തിലൂടെയും ആയിരിക്കും എന്ന്‌ നേപ്പോളിയന്റെ സിവില്‍കോഡ്‌ ഫ്രാന്‍സിലെ ജന്മിത്തം അവസാനിപ്പിക്കാന്‍ ഉദേശിച്ചുള്ളതായിരുന്നു . ജന്മ സിദ്ധമായി ചില കുടുബങ്ങള്‍ക്കുള്ള എല്ലാ അധികരങ്ങളും എടുത്തു കളഞ്ഞു മിലിട്ടറിയില്‍ ഓഫീസര്‍ ആകാന്‍ ജന്മി കുടുബത്തില്‍ ഉള്ളവര്‍ക്കെ കഴിയുമായിരുന്നുള്ളൂ. അതുപോലെ സാര്‍ക്കരില്‍ ജോലി കിട്ടാന്‍ ഉള്ള മാനദണ്‌ഡം കഴിവ്‌ മാത്രം ആക്കി. മതസ്വാതന്ത്ര്യം എല്ലാ പൗരന്‍മാര്‍ക്കും ലഭിമാക്കി, നീതി എല്ലാവര്‍ക്കും ഒരുപോലെ ലഭിക്കുന്നവിധമായിരുന്നു അദ്ദേഹത്തിന്റെ സിവില്‍കൊഡ്‌.

പിന്നിട്‌ കണ്ടത്‌ ആര്‍ക്‌ ഡി ട്രോമ്‌ഫെ (Napoleon's t riumph Arc) എന്ന യുദ്ധ സ്‌മാരകം ആയിരുന്നു നെപ്പോളിയന്‍ നടത്തിയ യുദ്ധത്തിലും ഫ്രഞ്ച്‌ വിപ്ലവത്തിന്‍റെ കാലഘട്ടത്തിലും മരിച്ച പട്ടാളക്കാരുടെ ഓര്‍മ്മയ്‌ക്ക്‌ വേണ്ടി ആണ്‌ ഈ സ്‌മാരകം പണിതത്‌ എങ്കിലും പിന്നിട്‌ ഒന്നാം ലോകയുദ്ധത്തില്‍ മരിച്ച അറിയപ്പെടാത്ത ഒരു പട്ടാളക്കാരനെ അവിടെ അടക്കിയതോട്‌ കൂടി അത്‌ ഒന്നും രണ്ടും ലോകയുദ്ധങ്ങളില്‍ മരിച്ച പട്ടാളക്കാരുടെ ഓര്‍മ്മയ്‌ക്ക്‌ കൂടി ആയി മാറി . പാരിസ്‌ പട്ടണത്തിന്റെ ഒത്തനടുക്ക്‌ പണിതിരിക്കുന്ന ഈ സ്‌മാരകം ഫ്രാന്‍സിന്റെ തന്നെ തിലകകുറിയായി നില്‍ക്കുന്ന ഈ സ്‌മാരകം 1806 ല്‍ നെപ്പോളിയന്‍ ആണ്‌ പണി തുടങ്ങിയത്‌ എന്നാല്‍ അദ്ദേഹം മരിച്ചു പതിനഞ്ച്‌്‌ വര്‍ഷം കഴിഞ്ഞു 1836 ല്‍ ലുയി ഫിലിപ്പി രാജാവ്‌ ആണ്‌ ഇതു ഉത്‌ഘാടനം ചെയ്‌തത്‌. 1921 ല്‍ സെയിന്റ്‌്‌ ഹെലെന ദ്വീപില്‍ ബ്രിട്ടീഷ്‌ തടവില്‍ മരിച്ച നെപ്പോളിയന്റെ ഭൗതിക.അവശിഷ്ട്‌ടം 1940 ല്‍ അവിടെ നിന്നും കൊണ്ടുവന്നു ലെസ്‌ ഇനവളിടെസ്‌ ( Les Invalides) എന്ന മിലിട്ടറി മ്യൂസിയത്തില്‍ സൂക്ഷിച്ച്രിക്കുന്നത്‌ ഈ യുദ്ധ സ്‌മാരകത്തിന്‌ അടിയിലൂടെ കൊണ്ടുപോയി ആയിരുന്നു .ഒരു റൗണ്ട്‌ എബൌട്ടന്റെ നടുക്ക്‌ ആണ്‌, ഈ സ്‌മാരകം ഇരിക്കുന്നത്‌ ഈ റൗണ്ട്‌ എബൌട്ടില്‍ ആര്‍ക്കും മുന്‍ഗണന ഇല്ല ഒരു ട്രാഫിക്‌ നിയമങ്ങളും ഇല്ല എന്നതും ഒരു പ്രതൃകതയാണ്‌
.
പോകുന്ന വഴിയില്‍ ഡയാന രാജകുമാരി കാര്‍ അപകടത്തില്‍ മരിച്ച ടണല്‍ അകലെ നിന്ന്‌ കണ്ടു നെപ്പോളിയന്‍ ചക്രവര്‍ത്തി അന്ത്യ വിശ്രമം കൊള്ളുന്ന മിലിട്ടറി മ്യൂസിയവും അകലെ നിന്ന്‌ മാത്രം ആണ്‌ കാണാന്‍ കഴിഞ്ഞത്‌ എന്നതില്‍ വളരെ ദുഖം തോന്നി. എങ്കിലും ചരിത്രം ഉറങ്ങുന്ന ആ വീഥിയില്‍ കൂടി ഒന്ന്‌ സഞ്ചരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷവും നുരഞ്ഞു പോങ്ങാതിരുന്നില്ല .

അങ്ങനെ ആ യാത്ര മറ്റൊരു ചരിത്ര സ്‌മാരകത്തിനു മുന്‍പില്‍ ചെന്ന്‌ നിന്നു അകലെ നിന്ന്‌ കാണുമ്പോള്‍ തന്നെ വളരെ അത്ഭുതം തോന്നുന്ന ഇഫെല്‍ ടവര്‍ ആയിരുന്നു അത്‌ ഫ്രെഞ്ച്‌ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കാന്‍ വേണ്ടി ഫ്രഞ്ച്‌ കാര്‍ നിര്‍മിച്ചതാണ്‌ ഈ മഹാസൗഥം. ഇതു പണിത എന്‍ജിനീയര്‍ ഇഫെലിന്റെ പ്രതിമ ടവറിന്റെ അടിയില്‍ അഭിമാനപുരസരം തലയുയര്‍ത്തി നില്‍ക്കുന്നത്‌ നമുക്ക്‌ കാണാം

ഈഫെല്‍ ടവറിന്റെ പണി ആരംഭിച്ചത്‌ 1887 ആണ്‌ ഫ്രഞ്ച്‌ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന 1889 -ല്‍ നടക്കുന്ന വലിയൊരു മാമാങ്കത്തിന്‌ മറ്റു കൂട്ടുന്നതിനു വേണ്ടി ആയിരുന്നു ഈ ടവര്‍ പണിതത്‌ ഇന്നു ഫ്രാന്‍സിലെ തന്നെ അറിയപ്പെടുന്ന ഒരു ടൂറിസ്റ്റ്‌ കേന്ദ്രം ആയി ഇതു മാറി കഴിഞ്ഞു ലോകം എമ്പാടുമുഉള്ള ടൂറിസ്റ്റ്‌ കളെ അവിടെ കാണാം 324 മീറ്റര്‍ ആണ്‌ ഇതിന്റെ ഉയരം ഇതു പണിത എന്‍ജിനിയര്‍ ഫ്രാന്‍സിലെ വളരെ അറിയപ്പെടുന്ന അലക്‌സാണ്ടര്‍, ഗുസ്‌ടവേ, ഇഫെല്‍ ആയിരുന്നു അദ്ദേഹത്തിന്റെ പേര്‌ തന്നെ ആണ്‌ ഈ മഹാ അത്ഭുതത്തിനു നല്‍കിയിരിക്കുന്നതും .

ഈഫെല്‍ ടവറിന്റെമുകളില്‍ കയറാന്‍ ഉള്ള ടിക്കറ്റ്‌ കൗണ്ടെറിനു മുന്‍പില്‍ വലിയ നീണ്ട ക്യു കാണാമയിരുന്നു പക്ഷെ രണ്ടാം നിലയില്‍ വരെ പോകുന്നതിനു വലിയ ക്യു ഇല്ലയിരുന്നു രണ്ടു നിലവരെ നടന്നും കയറിയും പോകാം ലിഫ്‌റ്റിലിലും പോകാം ഞങ്ങള്‍ ലിഫ്‌റ്റില്‍ പോകാനാണ്‌ ടിക്കറ്റ്‌ എടുത്തത്‌ മുകളില്‍ ചെന്നപ്പോള്‍ തന്നെ വളരെ അത്ഭുതം തോന്നി ആ ടവറിന്റെ ചുറ്റും നടന്നാല്‍ നമുക്ക്‌ പാരിസ്‌ പട്ടണം പൂര്‍ണ്ണമായും കാണാം. അവിടെ നിന്നപ്പോള്‍ ആണ്‌ പാരിസ്‌ എത്ര വലിയ പട്ടണം ആണ്‌ എന്ന്‌ മനസിലായത്‌ ..

ഈഫെല്‍ ടവര്‍ കണ്ടതിനു ശേഷം ഞങ്ങളുടെ ബസ്‌ റിപ്പയര്‍ ചെയ്യ്‌തു കിട്ടാത്തത്‌ കൊണ്ട്‌ അവിടെ കുറെ സമയം ചിലവഴിച്ചു ഞങ്ങള്‍ ചീട്ടു കളിച്ചിരുന്നു കുട്ടികള്‍ അവിടെ കളിച്ചു രസിച്ചു വൈകുന്നേരം അഞ്ചു മണിയോട്‌ കൂടി ഞങ്ങള്‍ പരിസിനോട്‌ നന്ദി പറഞ്ഞു സുന്ദര്‍ലാന്‍ഡ്‌ നെ ലക്ഷിം ആക്കി നീങ്ങി വണ്ടിയില്‍ എല്ലാവരും അവരവരുടെ അനുഭവങ്ങള്‍ പങ്കുവച്ചും വിവിത കല്‌പരിപടികള്‍ അവതരിപ്പിച്ചു ഒക്കെ സമയം കളഞ്ഞു. രാവിലെ ഒന്‍പതു മണിക്ക്‌ സുന്ദര്‍ലാന്‍ഡില്‍ എത്തി.

സുന്ദര്‍ ലാന്‍ഡിനു തൊട്ടു മുന്‍പ്‌ നോര്‍ത്ത്‌ അലര്‍ട്ട്‌നില്‍ വണ്ടിയില്‍ നിന്നും ഇറങ്ങിയ സുനില്‍നു ഈ ഒരാഴ്‌ച കൊണ്ട്‌ ഞങ്ങളുമായി ഉണ്ടായ സൗഹ്രുദം മുറിയുന്നത്‌ സഹിക്കാന്‍ കഴിയാതെ അദ്ദേഹത്തിന്റെ കണ്ണില്‍ നിന്നും സ്‌നേഹ ബാഷ്‌പ്പങ്ങള്‍ പൊഴിഞ്ഞു വീണപ്പോള്‍ അത്‌ ഞങള്‍ക്ക്‌ എല്ലാം വേദനയുടെ ഒരു നേരിപ്പാട്‌ ആയി മാറി ഇനിയും നമുക്ക്‌ കണ്ടുമുട്ടാം എന്ന്‌ ഉറപ്പോടെ ഒരിക്കല്‍ കൂടി യാത്രയക്ക്‌ നേത്രുതം കൊടുത്ത ഫാദര്‍ സജി തൊട്ടതിനും യാത്ര സംഘടിപ്പിച്ച ജോജി ജോസെഫിനും , മാത്യു ചേട്ടനും നന്ദി പറഞ്ഞു ഞങ്ങള്‍ പിരിഞ്ഞപ്പോള്‍ അത്‌ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഉള്ള ഒരു വലിയ അനുഭവം ആയി മാറി

ടോം ജോസ്‌ തടിയംപാട്‌
ചരിത്രം ഉറങ്ങുന്ന ഈഫെല്‍ ടവറും നെപ്പോളിയന്റെ ഓര്‍മകളും (പാരീസ്‌ യാത്ര അവസാന ഭാഗം: ടോം ജോസ്‌ തടിയംപാട്‌)ചരിത്രം ഉറങ്ങുന്ന ഈഫെല്‍ ടവറും നെപ്പോളിയന്റെ ഓര്‍മകളും (പാരീസ്‌ യാത്ര അവസാന ഭാഗം: ടോം ജോസ്‌ തടിയംപാട്‌)ചരിത്രം ഉറങ്ങുന്ന ഈഫെല്‍ ടവറും നെപ്പോളിയന്റെ ഓര്‍മകളും (പാരീസ്‌ യാത്ര അവസാന ഭാഗം: ടോം ജോസ്‌ തടിയംപാട്‌)ചരിത്രം ഉറങ്ങുന്ന ഈഫെല്‍ ടവറും നെപ്പോളിയന്റെ ഓര്‍മകളും (പാരീസ്‌ യാത്ര അവസാന ഭാഗം: ടോം ജോസ്‌ തടിയംപാട്‌)ചരിത്രം ഉറങ്ങുന്ന ഈഫെല്‍ ടവറും നെപ്പോളിയന്റെ ഓര്‍മകളും (പാരീസ്‌ യാത്ര അവസാന ഭാഗം: ടോം ജോസ്‌ തടിയംപാട്‌)ചരിത്രം ഉറങ്ങുന്ന ഈഫെല്‍ ടവറും നെപ്പോളിയന്റെ ഓര്‍മകളും (പാരീസ്‌ യാത്ര അവസാന ഭാഗം: ടോം ജോസ്‌ തടിയംപാട്‌)ചരിത്രം ഉറങ്ങുന്ന ഈഫെല്‍ ടവറും നെപ്പോളിയന്റെ ഓര്‍മകളും (പാരീസ്‌ യാത്ര അവസാന ഭാഗം: ടോം ജോസ്‌ തടിയംപാട്‌)ചരിത്രം ഉറങ്ങുന്ന ഈഫെല്‍ ടവറും നെപ്പോളിയന്റെ ഓര്‍മകളും (പാരീസ്‌ യാത്ര അവസാന ഭാഗം: ടോം ജോസ്‌ തടിയംപാട്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക