Image

ഐ.പി.സി ഫാമിലി കോണ്‍ഫറന്‍സിന്‌ നവ നേതൃത്വം

രാജു തരകന്‍, മീഡിയ കോര്‍ഡിനേറ്റര്‍ Published on 16 August, 2014
ഐ.പി.സി ഫാമിലി കോണ്‍ഫറന്‍സിന്‌ നവ നേതൃത്വം
ഡാളസ്‌: അമേരിക്കയിലെ ഐ.പി.സി സഭകളുടെ ദേശീയ സംഗമമായ പതിമൂന്നാമത്‌ ഫാമിലി കോണ്‍ഫറന്‍സിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പാസ്റ്റര്‍ അലക്‌സ്‌ വെട്ടിക്കല്‍ (നാഷണല്‍ കണ്‍വനര്‍), ബ്ര. ജോയി തുമ്പമണ്‍ (നാഷണല്‍ സെക്രട്ടറി), ബ്ര. ശാമുവേല്‍ യോഹന്നാന്‍ (നാഷണല്‍ ട്രഷറര്‍), ബ്ര. വെസ്ലി ആലുംമൂട്ടില്‍ (നാഷണല്‍ യൂത്ത്‌ കോര്‍ഡിനേറ്റര്‍), സിസ്റ്റര്‍ സോഫി വര്‍ഗീസ്‌ (നാഷണല്‍ ലേഡീസ്‌ കോര്‍ഡിനേറ്റര്‍) എന്നിവര്‍ അടങ്ങുന്ന 24 അംഗ കമ്മിറ്റി ആണ്‌ 2015 ജൂലൈ 23 മുതല്‍ 26 വരെ ഒക്കലഹോമയില്‍ നടക്കുന്ന ഫാമിലി കോണ്‍ഫറന്‍സിന്‌ നേതൃത്വം നല്‍കുന്നത്‌. ഹൂസ്റ്റണ്‍ പട്ടണത്തില്‍ നടന്ന പന്ത്രണ്ടാമത്‌ ഫാമിലി കോണ്‍ഫറന്‍സിന്റെ ജനറല്‍ബോഡിയാണ്‌ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്‌. തുടര്‍ന്ന്‌ നടന്ന പുതിയ ഭാരവാഹികളുടെ പ്രഥമ മീറ്റിംഗില്‍ കോണ്‍ഫറന്‍സിന്റെ അനുഗ്രഹത്തിനും വിജയത്തിനും പ്രതിദിന പ്രാര്‍ത്ഥനയ്‌ക്ക്‌ നേതൃത്വം നല്‍കുന്നതിന്‌ പാസ്റ്റര്‍ ജോയി വര്‍ഗീസ്‌ (ഒഹായോ), മീഡിയ കോര്‍ഡിനേറ്ററായി ബ്ര. രാജു തരകനേയും തെരഞ്ഞെടുത്തു.

കണ്‍വീനറായി പ്രവര്‍ത്തിക്കുന്ന പാസ്റ്റര്‍ അലക്‌സ്‌ വെട്ടിക്കല്‍ വിവിധ കോണ്‍ഫറന്‍സുകളുടെ നേതൃത്വ നിരകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. സഭാ പ്രവര്‍ത്തങ്ങള്‍ക്കൊപ്പം പശ്ചിമ ബംഗാളില്‍ പ്രേക്ഷിത പ്രവര്‍ത്തനങ്ങളുടെ ചുമതലയും നിര്‍വഹിക്കുന്നു. സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന ജോയി തുമ്പമണ്‍ മികച്ച സംഘാടകനും എഴുത്തുകാരനും, മിഡ്‌വെസ്റ്റ്‌ റീജിയണ്‍ ട്രഷററായും പ്രവര്‍ത്തിക്കുന്നു. ട്രഷറര്‍ ശാമുവേല്‍ യോഹന്നാന്‍ വിവിധ ആത്മീയ സംഗമങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയിട്ടുണ്ട്‌. യൂത്ത്‌ കോര്‍ഡിനേറ്റര്‍ ഫിന്നി ആലുംമൂട്ടില്‍ യുവജനങ്ങളുടെ ഇടയില്‍ വ്യത്യസ്‌ത മേഖലകളില്‍ സേവനം നിര്‍വഹിച്ചിട്ടുണ്ട്‌. ഐ.പി.സി മിഡ്‌വെസ്റ്റ്‌ റീജിയണ്‍ പി.വൈ.പ.എയുടെ ചുമതലയും വഹിക്കുന്നു. ലേഡീസ്‌ കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ സോഫി വര്‍ഗീസ്‌ പത്താമത്‌ ഫാമിലി കോണ്‍ഫറന്‍സിന്റെ ലേഡീസ്‌ കോര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഐക്യതയുടേയും സ്‌നേഹത്തിന്റേയും ദിവ്യാനുഭവം പങ്കിടുന്ന കോണ്‍ഫറന്‍സിന്റെ വിജയത്തിനായി ഇതിന്റെ സംഘാടകര്‍ ഇപ്പോള്‍ കര്‍മ്മനിരതരായിരിക്കുകയാണ്‌. വിശദ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: പാസ്റ്റര്‍ അലക്‌സ്‌ 405 596 0781, ജോയി തുമ്പമണ്‍ (832 971 3761).
ഐ.പി.സി ഫാമിലി കോണ്‍ഫറന്‍സിന്‌ നവ നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക