Image

അഴകിന്റെ വിസ്മയവുമായി 'മിസ് ഫോമ' വര്‍ണ്ണകാഴ്ചകള്‍ മലയാളം ടിവിയില്‍

അനില്‍ പെണ്ണുക്കര Published on 16 August, 2014
അഴകിന്റെ വിസ്മയവുമായി 'മിസ് ഫോമ' വര്‍ണ്ണകാഴ്ചകള്‍ മലയാളം ടിവിയില്‍
ന്യൂയോര്‍ക്ക് : ഫോമായുടെ ദേശീയ കണ്‍വന്‍ഷനോടനുബന്ധിച്ച് നടന്ന മിസ്സ് ഫോമാ- അഴകിന്റെ വിസ്മയം അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട മലയാളം ടിവിയില്‍ സംപ്രേഷണം ചെയ്യുന്നു. ആഗസ്റ്റ് 16ന് രാവിലെ 10മണിക്കും ഞായറാഴ്ച രാത്രി 8 ണിക്കും(ന്യൂയോര്‍ക്ക് സമയം) ഈ വര്‍ണ്ണക്കാഴ്ച അമേരിക്കന്‍ മലയാളികള്‍ക്ക് കാണാം.

അമേരിക്കന്‍ മലയാളികളേയും യുവസമൂഹത്തേയും ഒരു പുതിയ സാംസ്‌കാരിക ബോധത്തിലേക്ക് ഉയര്‍ത്തിയ സാംസ്‌കാരിക സാന്നിദ്ധ്യമാണ് ഫോമ. ഫോമയുടെ 2014 ലെ ഫിലഡല്‍ഫിയ ദേശീയ കണ്‍വന്‍ഷന്‍ ചലച്ചിത്ര, രാഷ്ട്രീയ സാംസ്‌കാരിക മേഖലകളിലെ പ്രതിഭാ സാന്നിദ്ധ്യം കൊണ്ട് ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അടുക്കും ചിട്ടയോടും കൂടി നടത്തിയ മിസ് ഫോമാ മത്സരങ്ങളുടെ നിറക്കാഴ്ചയാണ് തിരുവോണം മിഴി തുറക്കുന്ന സമയത്ത് മലയാളം ടിവി കാഴ്ചക്കാര്‍ക്ക് മുന്‍പില്‍ എത്തിക്കുന്നത്.

മലയാളം ഐപിടിവി, ബോം ടിവി പ്ലാറ്റ് ഫോമിലൂടെ മലയാളത്തിലെ എല്ലാ മലയാളം ചാനലുകളും, മറ്റ് പ്രാദേശിക, ഭാരതീയ, വിദേശ ചാനലുകളും ലളിതമായ സാങ്കേതിക സംവിധാനത്തിലൂടെ ലഭിക്കുന്നു. പരിപൂര്‍ണ്ണ ഡിജിറ്റല്‍ ക്വാളിറ്റിയില്‍ സംവിധാനം ചെയ്ത യുഎം ബോക്‌സ് സംവിധാനത്തിലൂടെയാണ് ഈ ദൃശ്യകാഴ്ച അമേരിക്കന്‍ മലയാളികള്‍ക്ക് മുന്നിലെത്തുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
1-732-648-0576


അഴകിന്റെ വിസ്മയവുമായി 'മിസ് ഫോമ' വര്‍ണ്ണകാഴ്ചകള്‍ മലയാളം ടിവിയില്‍അഴകിന്റെ വിസ്മയവുമായി 'മിസ് ഫോമ' വര്‍ണ്ണകാഴ്ചകള്‍ മലയാളം ടിവിയില്‍അഴകിന്റെ വിസ്മയവുമായി 'മിസ് ഫോമ' വര്‍ണ്ണകാഴ്ചകള്‍ മലയാളം ടിവിയില്‍അഴകിന്റെ വിസ്മയവുമായി 'മിസ് ഫോമ' വര്‍ണ്ണകാഴ്ചകള്‍ മലയാളം ടിവിയില്‍അഴകിന്റെ വിസ്മയവുമായി 'മിസ് ഫോമ' വര്‍ണ്ണകാഴ്ചകള്‍ മലയാളം ടിവിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക