Image

വേള്‍ഡ് മലയാളി കൗണ്‍സിലിന് പുതിയ ഗ്ലോബല്‍ സാരഥികള്‍

Published on 16 August, 2014
വേള്‍ഡ് മലയാളി കൗണ്‍സിലിന് പുതിയ ഗ്ലോബല്‍ സാരഥികള്‍
വേള്‍ഡ് മലയാളി കൗണ്‍സില്‍(ഡബ്ലൂ.എം.സി.) 2014-16 വര്‍ഷത്തെ പുതിയ ഗ്ലോബല്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഓഗസ്റ്റ് 7 മുതല്‍ 10 വരെ കുമരകം ബ്ലാക്ക് വാട്ടേഴ്‌സ് റിപ്പിള്‍സില്‍ നടന്ന ഒന്‍പതാമതു ദൈ്വവാര്‍ഷിക സമ്മേളനത്തില്‍ വച്ചാണ് ഗ്ലോബല്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പു നടന്നത്.

ഗ്ലോബല്‍ ചെയര്‍മാനായി വി.സി.പ്രവീണ്‍(ചെന്നൈ), ഗ്ലോബല്‍ പ്രസിഡന്റായി എ.എസ്.ജോസ്(ബഹ്‌റിന്‍), ഗ്ലോബല്‍ ജനറല്‍ സെക്രട്ടറിയായി അഡ്വ.സിറിയക് തോമസ്(ബാംഗ്ലൂര്‍), ഗ്ലോബല്‍ ട്രഷററായി ജോബിന്‍സണ്‍  കൊറ്റത്തില്‍(സ്വിറ്റ്‌സര്‍ലണ്ട്), ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍മാരായി കെ.നന്ദകുമാര്‍(സിംഗപ്പൂര്‍), രാജു കുന്നക്കാട്ട്(അയര്‍ലണ്ട്), അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായി ജോളി തടത്തില്‍(ജര്‍മ്മനി), ഗുഡ് വില്‍ അംബാസിഡറായി ഡോ.പോളി മാത്യൂ സോമതീരം(ജര്‍മ്മനി), എതിക്‌സ് കമ്മറ്റി ചെയര്‍മാനായി റ്റി.പി. വിജയന്‍(പൂനെ), ബൈലോ കമ്മറ്റി ചെയര്‍മാനായി ഗോപാലപിള്ള(അമേരിക്ക) എന്നിവരെ തെരഞ്ഞെടുത്തു.
ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ അജയ്കുമാര്‍ തെരഞ്ഞെടുപ്പിനു നേതൃത്വം നല്‍കി. വേള്‍ഡ് മലയാളി കൗണ്‍സിലിന് ഇന്ത്യ, യൂറോപ്പ്, അമേരിക്ക, ഫാര്‍ഈസ്റ്റ്, മിഡില്‍ഈസ്റ്റ്, ആഫ്രിക്ക തുടങ്ങി 6 റീജിയണുകളിലായി 51 പ്രൊവിന്‍സുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഗ്ലോബല്‍ കോണ്‍ഫറന്‍സിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച ഏവര്‍ക്കും ഗ്ലോബല്‍ ഭാരവാഹികള്‍ നന്ദി അറിയിച്ചു.

രാജു പേയ്ക്കല്‍,
ഗ്ലോബല്‍ അസോസിയേറ്റ് സെക്രട്ടറി,
അയര്‍ലണ്ട്.


വേള്‍ഡ് മലയാളി കൗണ്‍സിലിന് പുതിയ ഗ്ലോബല്‍ സാരഥികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക