Image

സിരകളിലൂടെ ഒഴുകുന്നത് ആഫ്രിക്കന്‍ രക്തമാണെന്ന് മിഷേല്‍ഒബാമ

പി.പി.ചെറിയാന്‍ Published on 31 July, 2014
സിരകളിലൂടെ ഒഴുകുന്നത് ആഫ്രിക്കന്‍ രക്തമാണെന്ന് മിഷേല്‍ഒബാമ
വാഷിംഗ്ടണ്‍ : മനുഷ്യ ശരീരത്തില്‍ ഒഴുകുന്നത് ചുവന്ന രക്തമാണെന്നാണ് സാധാരണയുള്ള പ്രയോഗം- വംശീയത അതിന്റെ ഉച്ചകോടിയിലെത്തുമ്പോള്‍ ചിലരെങ്കിലും പറഞ്ഞു കേട്ടിട്ടുണ്ട് ഞങ്ങളുടെ ശരീരത്തിലൂടെ ഒഴുകുന്നത് ക്രൈസ്തവ രക്തമാണ്, ഹൈന്ദവരക്തമാണ്, മുസ്ലീം രക്തമാണെന്നൊക്കെ. വ്യത്യസ്ഥ രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ അവരുടെ ശരീരത്തില്‍ ഒഴുകുന്നത്. ആരാജ്യത്തിന്റെര ക്തമാണെന്ന് ഇതുവരെ ആരും പറഞ്ഞു കേട്ടിട്ടില്ല.

എന്നാല്‍ ഇന്ന് ജൂലായ് 30ന് ബുധനാഴ്ച വാഷിംഗ്ടണില്‍ അഞ്ഞൂറോളം ആഫ്രിക്കന്‍ യുവാക്കളെ സാക്ഷിനിറുത്തി, അവരെ ആവേശത്തിന്റെ നെറുകയില്‍ എത്തിച്ച ഒരു അസാധാരണ സംഭവമായിരുന്ന മിഷേല്‍ ഒബാമയുടെ മുകളില്‍ പറഞ്ഞ പ്രസ്താവന. ആഫ്രിക്കന്‍ രാജ്യവുമായി പ്രസിഡന്റിന്റെ കുടുംബത്തിനുള്ള ബന്ധത്തിന്റെ ആഴം ചൂണ്ടിക്കാണിക്കുന്നതിനുവേണ്ടിയാണഅ എന്റെ ശരീരത്തിലൂടെ ഒഴുകുന്നത് ആഫ്രിക്കന്‍ രക്തമാണെന്ന് ഒബാമ പറഞ്ഞതെങ്കിലും അമേരിക്കയില്‍ ഈ പ്രസ്താവന വിവാദങ്ങളിലേക്ക് എത്തിയിരിക്കുന്നു.

പ്രസിഡന്റ് ഒബാമയുടെ ജനനവും, പ്രൗഢഗംഭീര ജീവിതവും കെനിയായിലായിരുന്നുവെന്നും, ഇപ്പോള്‍ ധാരാളം കുടുംബാംഗങ്ങള്‍ കെനിയയില്‍തന്നെയാണെന്നും മിഷേല്‍ പറഞ്ഞു. ആഫ്രിക്കയില്‍ തുടര്‍ച്ചയായി നടത്തുന്ന സന്ദര്‍ശനം എനിക്ക് വളരെ സന്തോഷവും, ആവേശവും പകരുന്നു. മിഷേല്‍ തുടര്‍ന്നു. മിഷേലിന്റെ വ്യക്തിപരമായ അഭിപ്രായമാണെങ്കിലും വരും ദിവസങ്ങളില്‍ ഈ പ്രസ്താവന ദേശീയതലത്തില്‍ ചര്‍ച്ചയാകും. ഒബാമയേക്കാള്‍ ജനപ്രീതി ഇപ്പോള്‍ മിഷേലിനാണ്. അമേരിക്കയിലെ ഭൂരിപക്ഷം യാഥാസ്ഥിതകര്‍ ഇതിനെതിരെ പ്രതികരിക്കുന്നത് കേള്‍ക്കാനിരിക്കുന്നതേയുള്ളൂ.


സിരകളിലൂടെ ഒഴുകുന്നത് ആഫ്രിക്കന്‍ രക്തമാണെന്ന് മിഷേല്‍ഒബാമ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക