Image

ഡാളസ്സിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തിയാവുന്നു.

പി.പി.ചെറിയാന്‍ Published on 31 July, 2014
ഡാളസ്സിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തിയാവുന്നു.
കേരളാ ഹിന്ദുസൊസൈറ്റി ഓഫ് നോര്‍ത്ത് ടെക്‌സാസ്, കരോള്‍ട്ടണ്‍ സിറ്റിയിലെ 1701 സ്പ്രിങ്ങ് വാലിറോഡില്‍ നിര്‍മ്മിക്കുന്ന ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്ര സമുച്ചയത്തിന്റെ ആദ്യ ഘട്ടമായ കെ.എച്.എസ് സ്പിരിച്ച്വല്‍ ഹാള്‍ 2014 ആഗസ്റ്റ് മാസത്തില്‍ പൂര്‍ത്തിയാവുന്നു.

 മുന്നൂറോളം ജനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഈ കെട്ടിടത്തില്‍ വിശാലമായ ഒരു അടുക്കളയും സജ്ജീകരിച്ചിരിക്കുന്നു. കെട്ടിട നിര്‍മ്മാണത്തില്‍ കേരളത്തനിമ ഉള്‍ക്കൊള്ളിക്കുവാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്ന് കെ.എച്ച്.എസ്. പ്രസിഡന്റ് ശ്രീമതി ശ്യാമള നായര്‍ അറിയിച്ചു. പൂജാരിക്ക് താമസിക്കുവാനുള്ള അപ്പാര്‍ട്ടുമെന്റ് ഈ കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തായി നിര്‍മ്മിച്ചിരിക്കുന്നു. ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 7ന് പുതുതായി നിര്‍മ്മിച്ച ഹാളില്‍ വച്ച് നടത്താന്‍ സാധിക്കുന്നത് സംഘടനയ്ക്ക് അഭിമാനിക്കാവുന്ന ഒരു നേട്ടമാണെന്ന് കെ.എച്ച്.എസ്. ട്രസ്റ്റി ചെയര്‍ ശ്രീ വിലാസ് കുമാര്‍ അഭിപ്രായപ്പെട്ടു.


ഡാളസ്സിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തിയാവുന്നു.ഡാളസ്സിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തിയാവുന്നു.ഡാളസ്സിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തിയാവുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക