Image

അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ വര്‍ഗ്ഗീയതയ്‌ക്കെതിരെ പോരാടണം : കെ.പി. രാമനുണ്ണി

അനില്‍ പെണ്ണുക്കര Published on 30 July, 2014
അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ വര്‍ഗ്ഗീയതയ്‌ക്കെതിരെ പോരാടണം : കെ.പി. രാമനുണ്ണി
തിരൂര്‍ : അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ പ്രാദേശിക വര്‍ഗ്ഗീയതയ്‌ക്കെതിരെയും, ലോകത്ത് ഉണ്ടാകുന്ന എല്ലാ വര്‍ഗ്ഗീയതയ്‌ക്കെതിരെയും പോരാടണമെന്ന് വയലാര്‍ അവാര്‍ഡ് ജേതാവും തുഞ്ചന്‍ സ്മാരക സെക്രട്ടറിയുമായ കെ.പി. രാമനുണ്ണി പറഞ്ഞു. ലാനയുടെ കേരളാ കണ്‍വന്‍ഷനോടനുബന്ധിച്ച് തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലും, ആകമാനഭാരതത്തിലും വളര്‍ന്നുവരുന്ന വര്‍ഗ്ഗീയതയെക്കാള്‍ ഭീകരമായേക്കാവുന്ന വര്‍ഗ്ഗീയ ചിന്താഗതി പ്രവാസികള്‍ക്കിടയിലും ഉയര്‍ന്നുവരുന്നതായിക്കാണാം. ഇത്തരം പ്രാദേശിക വര്‍ഗ്ഗീയയ്‌ക്കെതിരെ പ്രവാസി എഴുത്തുകാര്‍ അവരുടെ സാഹിത്യരചനകളിലൂടെയും അല്ലാതെയും പ്രതികരിക്കണം. ഇത്തരം വര്‍ഗ്ഗീയതകള്‍ തടയപ്പെട്ടില്ലെങ്കില്‍ സാംസ്‌കാരിക സംഘടനകള്‍ക്ക് നിലനില്‍പ്പുണ്ടാവില്ല. ഈ സൗഹൃദങ്ങളെല്ലാം അവസാനിക്കും. അതിനാല്‍ ഇത്തരം വര്‍ഗ്ഗീയതയ്‌ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ ലാനാ പ്രവര്‍ത്തകരും മുന്‍കൈ എടുക്കേണ്ടതുണ്ട്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പെരുമ്പടവം ശ്രീധരന്‍, സഖറിയ ആര്‍. ഗോപാലകൃഷ്ണന്‍, അക്ബര്‍ കക്കട്ടില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഷാജന്‍ ആനിത്തോട്ടം സ്വാഗതവും ജോസ് ഓച്ചാലില്‍ നന്ദിയും പ്രകാശിപ്പിച്ചു.


അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ വര്‍ഗ്ഗീയതയ്‌ക്കെതിരെ പോരാടണം : കെ.പി. രാമനുണ്ണിഅമേരിക്കന്‍ മലയാളി എഴുത്തുകാര്‍ വര്‍ഗ്ഗീയതയ്‌ക്കെതിരെ പോരാടണം : കെ.പി. രാമനുണ്ണിഅമേരിക്കന്‍ മലയാളി എഴുത്തുകാര്‍ വര്‍ഗ്ഗീയതയ്‌ക്കെതിരെ പോരാടണം : കെ.പി. രാമനുണ്ണി
Join WhatsApp News
Vinu M.N. 2014-08-01 01:25:28
അമേരിക്കൻ മലയാളികൾക്കിടയിൽ കുടിയേറിയവരിൽ ഒരു വലിയ വിഭാഗം 'പാതിരിപ്പടകൾ' ആണ്. കുടികേറാൻ ഈ  വേഷം സഹായിച്ചു. ഫാക്ടറിപ്പണിയും പാർട്ട്ടൈം പാതിരിയുമായി കഴിയാൻ പറ്റുന്ന നാട് വേറെയുണ്ടോ ലോകത്ത്? പത്തു ശതമാനം പറ്റിക്കൊണ്ട്‌ പറയാനുള്ളതു കൂടുതലും, 'മറ്റവനെ സൂക്ഷിച്ചു കൊള്ളണം' എന്നല്ലേ? കേരള ഹിന്ദുവിന്റെ 'ജാതി മഹിമ' നായർപ്പട സംഘടിച്ചു നടത്തുമ്പോൾ 'സഭ'കൾ പരസ്പരം ചേറു വാരി എറിയുന്നു. 'ചാതിയിൽ കൂടിയ' ഈ വിദ്വാന്മാർ ദൈവനാമത്തിൽത്തന്നെ പരസ്പരം വൈരം സൃഷ്ടിച്ചു കഴിഞ്ഞു. കൂടുതൽ അമ്പലങ്ങളും സഭകളും പള്ളികളും അതിന്റെ തെളിവുകൾ തന്നെ. സൗഹൃദങ്ങൾ അതുകൊണ്ടു പണ്ടേ അവസാനിച്ചു അമേരിക്കയിൽ. പത്തു ശതമാനം മുടക്കിയതിന്റെ നേട്ടം!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക