Image

പരിശുദ്ധ കാതോലിക്ക ബാവ സെപ്റ്റംബറില്‍ അമേരിക്കയില്‍ എത്തുന്നു

Fr.Johnson Punchakonam Published on 30 July, 2014
പരിശുദ്ധ കാതോലിക്ക ബാവ സെപ്റ്റംബറില്‍ അമേരിക്കയില്‍ എത്തുന്നു
മലങ്കര സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ കാതോലിക്ക ബാവ ശ്ലൈകീക സന്ദര്‍ശനത്തിനായി സെപ്റ്റംബറില്‍ അമേരിക്കയില്‍  സന്ദര്‍ശനത്തിനായി സെപ്റ്റംബറില്‍ അമേരിക്കയില്‍ എത്തുന്നു

മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ 15 ദിവസത്തെ ശ്ലൈകീക സന്ദര്‍ശനത്തിനായി സെപ്റ്റംബറില്‍ അമേരിക്കയില്‍ എത്തും. മലങ്കരസഭാ വൈദീക ട്രസ്റ്റി ഫാ. ഡോ. ജോണ്‍സ് എബ്രഹാം കൊനാട്ട്, അല്മായ ട്രസ്റ്റി ശ്രി. ജോര്‍ജ് മുത്തൂറ്റ്, സഭാ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ് തുടങ്ങി സഭയിലെ പ്രമുഖരായ വൈദീകഅല്മായ നേതാക്കന്മാരും പരിശുദ്ധ കാതോലിക്ക ബാവയെ അനുഗമിക്കുന്നുണ്ട്.

മലങ്കര സഭയുടെ സൌത്ത് വെസ്റ്റ് അമേരിക്ക, നോര്‍ത്ത് ഈസ്റ്റ് അമേരിക്ക തുടങ്ങിയ ഭദ്രാസനങ്ങളിലെ വിശ്വാസ സമൂഹത്തെ നേരില്‍ കാണുവാനും, അനുഗ്രഹങ്ങള്‍ പകരുവാനുമായി എത്തുന്ന പരിശുദ്ധ കാതോലിക്ക ബാവയ്ക്ക് സെപ്റ്റംബര്‍ 20നു ശനിയാഴ്ച ഹൂസ്റ്റന്‍ ഊര്‍ഷ്‌ലെം അരമനയില്‍ സൌത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ഭദ്രാസനത്തിന്റെ എല്ലാ ദേവാലയങ്ങളില്‍ നിന്നുമുള്ള വൈദീകരും, വിശ്വാസികളും ചേര്‍ന്ന് ഔദ്യോകിക വരവേല്പ്പ് നല്കും.

സെപ്റ്റംബര്‍ 25നു ന്യുയോര്‍ക്കിലേക്ക് പോകുന്ന പരിശുദ്ധ കാതോലിക്ക ബാവക്ക് സെപ്റ്റംബര്‍ 27നു ശനിയാഴ്ച നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ഭദ്രാസനത്തിന്റെ എല്ലാ ദേവാലയങ്ങളില്‍ നിന്നുമുള്ള വൈദീകരും, വിശ്വാസികളും ചേര്‍ന്ന് ഔദ്യോകിക വരവേല്പ്പ് നല്കും.

അമേരിക്കയിലെ വിവിധ ദേവാലങ്ങളില്‍ പരിശുദ്ധ പിതാവിനും, സഘത്തിനും സ്വീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ അവസാനം പരിശുദ്ധ കാതോലിക്കബാവയും സഘവും കേരളത്തിലേക്ക് മടങ്ങും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക