Image

മെത്രാപ്പോലീത്താമാരുടെ സ്ഥലംമാറ്റം കാലഘട്ടത്തിന്റെ ആവശ്യം

Published on 30 July, 2014
മെത്രാപ്പോലീത്താമാരുടെ സ്ഥലംമാറ്റം കാലഘട്ടത്തിന്റെ ആവശ്യം
ഓര്‍ത്തഡോക്‌സ് സഭയിലെ മെത്രാപ്പോലീത്താമാര്‍ക്ക് സ്ഥലം മാറ്റം നടപ്പിലാക്കുന്ന വിഷയം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിലേയ്ക്ക് പ: കാതോലിക്കാ ബാവാ നിയമിച്ചിരിയ്ക്കുന്ന കമ്മിറ്റിയെ ക്രിയാത്മകമായി എങ്ങനെ പിന്‍തുണയ്ക്കാം എന്ന വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ഹൂസ്റ്റണിലും ഡാലസിലുമുള്ള ചില സഭാ സ്‌നേഹികള്‍ സമ്മേളിക്കുകയുണ്ടായി.

സഭയിലെ മെത്രാന്മാര്‍ക്ക് സ്ഥലംമാറ്റം എന്നത് പുതിയ ഒരു ആശയമല്ലെന്ന് ഫാ. ഡാനിയേല്‍ പുല്ലേലില്‍ തദവസരത്തില്‍ പ്രസ്താവിക്കുകയുണ്ടായി. കാലം ചെയ്ത പ: മാര്‍തോമാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവയുടെ അദ്ധ്യക്ഷതയില്‍ 1980-ല്‍ കൂടിയ പരിശുദ്ധ സുന്നനദോസ് ഈ വിഷയത്തില്‍ ദൃഢമായ അഭിപ്രായം രേഖപ്പെടുത്തിയുള്ളതാണെന്ന വസ്തുത ചരിത്രമായി അവശേഷിയ്ക്കുന്നു.

ദൗര്‍ഭാഗ്യവശാല്‍ അതനുസരിച്ചു വന്ന ആശയം നടപ്പാക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ കുറ്റകരമായ അനാസ്ഥയാണ് കൈക്കൊണ്ടു പോന്നിരുന്നത്. ഇപ്പോഴത്തെ സഭാനേതൃത്വവും നല്ലൊരു വിഭാഗം വിശ്വാസികളും വൈദികരും മുന്‍തീരുമാനം ഇനിയും വൈകിയ്ക്കാതെ നടപ്പാക്കണം എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിയ്ക്കുന്നവരാണ്. 

അമേരിക്കയിലെ ഓര്‍ത്തഡോക്‌സ് പക്ഷക്കാരായ സഭാമക്കള്‍ക്ക് സഭയുടെ ഭദ്രാസനങ്ങളില്‍ വരാന്‍ പോകുന്ന കാതലായതും ചരിത്രസംഭവമാകുവാന്‍ പോകുന്നതുമായ ഭരണപരിഷ്‌കാരത്തില്‍ സൃഷ്ടിപരമായി എങ്ങിനെ ഭാഗമാകാന്‍ സാധിയ്ക്കും എന്ന് ഉറക്കെ ചിന്തിയ്‌ക്കേണ്ട സമയം സന്നിഹിതമായിരിയ്ക്കുന്നു. 

സമാന ചിന്താഗതിക്കാരായ വിശ്വാസികളേ ഏകോപിപ്പിച്ച തങ്ങളുടെ അഭിപ്രായങ്ങളും സന്ദേശങ്ങളും രേഖാമൂലം കമ്മിറ്റിയെ അറിയിക്കാന്‍ യോഗം ഐക്യകണ്‌ഠേന തീരുമാനിയ്ക്കുകയുണ്ടായി.

കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ താഴെ പറയുന്നവരുമായി ബന്ധപ്പെടുക

ജോസഫ് എബ്രഹാം : 281 580 6611
ജോണ്‍ ഫിലിപ്പ് : 832 274 5262
വി.വി.ബാബുക്കുട്ടി: 713 975 6800


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക