Image

പ്രതിപക്ഷനേതൃസ്ഥാനം ഉടന്‍ തീരുമാനിക്കും: സ്പീക്കര്‍

Published on 30 July, 2014
പ്രതിപക്ഷനേതൃസ്ഥാനം ഉടന്‍ തീരുമാനിക്കും: സ്പീക്കര്‍

ന്യൂഡല്‍ഹി: ലോക്സഭയില്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം നല്‍കുന്ന കാര്യംഉടന്‍ തീരുമാനിക്കുമെന്ന് ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ അറിയിച്ചു. താന്‍ അറ്റോര്‍ണി ജനറലിനോട് ആവശ്യപ്പെട്ട നിയമോപദേശം പരിശോധിച്ചായിരിക്കും തീരുമാനമെന്നും സുമിത്ര മഹാജന്‍ കൂട്ടിച്ചേര്‍ത്തു.

തീരുമാനത്തിലത്തൊന്‍ ഇതുസംബന്ധമായ എല്ലാ നിയമവശങ്ങളും പരിശോധിക്കും. ഒരു പാര്‍ട്ടിക്കും ആവശ്യമായ അംഗങ്ങളില്ലാത്ത സമയത്ത് പ്രതിപക്ഷ നേതാവ് ഇല്ലാത്ത ലോക്സഭയും ഉണ്ടായിട്ടുണ്ട്. 1980ഉം 1984ഉം ഇതിനുദാഹരണമാണെന്നും സുമിത്രാ മഹാജന്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക