Image

മിഠായി നല്‍കി കുട്ടികളെ പീഡിപ്പിക്കുവാന്‍ ശ്രമിച്ച 66കാരന്‍ അറസ്റ്റില്‍

പി.പി.ചെറിയാന്‍ Published on 30 July, 2014
 മിഠായി നല്‍കി കുട്ടികളെ പീഡിപ്പിക്കുവാന്‍ ശ്രമിച്ച 66കാരന്‍ അറസ്റ്റില്‍
മക്കിനി(ടെക്‌സസ്) : മിഠായി നല്‍കാമെന്ന് പറഞ്ഞ് കുട്ടികളെ വശീകരിച്ചു വീടിനു പുറകിലുള്ള ഗാരേജിലേക്ക് കൊണ്ടുവന്ന് പീഡിപ്പിക്കുവാന്‍ ശ്രമിച്ച 66കാരനെ മക്കിനി പോലീസ് കഴിഞ്ഞ വാരാന്ത്യം അറസ്റ്റു ചെയ്തു.

വീടിനു സമീപത്ത് സൈക്കിള്‍ സവാരി നടത്തുകയായിരുന്ന സഹോദരിമാരായ രണ്ട് കുട്ടികളെ സമീപിച്ച് മിഠായി നല്‍കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു. നിഷ്‌കളങ്കരായ കുട്ടികള്‍ ഇയ്യാളെ പിന്തുടര്‍ന്ന് ഗാരേജില്‍ എത്തി. ഗാരേജിലുള്ള ഷെല്‍ഫിലെ മുകളിലാണ് മിഠായി ബോക്‌സ് ഇരിക്കുന്നതെന്നും സ്റ്റെപ് സ്റ്റൂളില്‍ കയറി കൈയ്യെത്തിച്ചു നിങ്ങള്‍ക്ക് അതെടുക്കാമെന്നും അറുപത്തിയാറുകാരനായ ജേമി എഡ് വാന്‍ പറഞ്ഞു. സഹായിക്കുകയാണെന്ന വ്യാജേനെ കുട്ടികളുടെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കുവാന്‍ ശ്രമിച്ചു. പ്രതിഷേധിച്ചിട്ടും കൈഎടുത്തു മാറ്റാത്തതിനെ തുടര്‍ന്ന് ബലമായി തട്ടിമാറ്റുകയായിരുന്നുവെന്ന് കുട്ടികള്‍ പറഞ്ഞു. വീട്ടില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി.

ജേമിക്കെതിരെ പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തു. ഒരു ലക്ഷം ഡോളറാണ് ജാമ്യ സംഖ്യയായി നിശ്ചയിച്ചിരിക്കുന്നത്. ജേമിയുടെ പീഡനത്തിന് വേറെയും കുട്ടികള്‍ ഇരയായിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരുന്നു. ആകര്‍ഷകമായി പെരുമാറുന്ന ജേമി മിഠായിക്കുപുറമെ സോഡയും, ചിപ്‌സും വാഗ്ദാനം ചെയ്യാറുണ്ട്. മനഃപൂര്‍വ്വമായോ, തമാശയായോ കുട്ടികളെ സ്പര്‍ശിക്കുന്നവര്‍ക്ക് നല്‍കുന്ന ഒരു മുന്നറിയിപ്പാണിത്. ഇത്തരം വിഷയങ്ങളില്‍ പോലീസിലകപ്പെട്ടാല്‍ ഗുരുതരമായ ഭവിഷ്യത്തുകളാണ് ഭാവി ജീവിതത്തില്‍ സംഭവിക്കുക.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക