Image

കോണ്‍ഗ്രസ് അധികാരത്തിലെത്തുമ്പോഴെല്ലാം മാര്‍ട്ടിന്‍മാരും എത്തും: വി.എസ്

Published on 30 July, 2014
കോണ്‍ഗ്രസ് അധികാരത്തിലെത്തുമ്പോഴെല്ലാം മാര്‍ട്ടിന്‍മാരും എത്തും: വി.എസ്
തിരുവനന്തപുരം: ലോട്ടറി കേസില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ചപറ്റിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. എല്ലാഴെല്ലാം കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തുന്നുവോ അപ്പോഴെല്ലാം മാര്‍ട്ടിന്‍മാരും എത്തും. വ്യാജലോട്ടറികാരെ സഹായിക്കുന്ന നിലപാടാണ് ഉമ്മന്‍ ചാണ്ടി സ്വീകരിച്ചുവരുന്നത്. കേസില്‍ കോടതിയെ പഴിപറഞ്ഞ് സര്‍ക്കാരിന് രക്ഷപെടാനാവില്ല. കോടതിയെ വേണ്ടവിധത്തില്‍ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ കഴിയാത്തത് സര്‍ക്കാരിന്റെ വീഴ്ചയാണെന്നും വി.എസ് കുറ്റപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക