Image

ലാനായുടെ തീര്‍ഥയാത്ര മലയാളത്തിന് ഉണര്‍വ് നല്കി: പെരുമ്പടവം ശ്രീധരന്‍

അനില്‍ പെണ്ണുക്കര Published on 29 July, 2014
ലാനായുടെ തീര്‍ഥയാത്ര മലയാളത്തിന് ഉണര്‍വ് നല്കി: പെരുമ്പടവം ശ്രീധരന്‍
തിരൂര്‍: അമേരിക്കന്‍ മലയാളി സാഹിത്യകാരന്മാരുടെ സാംസ്‌കാരിക കൂട്ടായ്മയയായ ലാനയുടെ കേരളാ തീര്‍ഥയാത്ര മലയാളിക്കും,മലയാളത്തിനും സ്‌നേഹത്തിന്റെ ഉണര്‍വ് നല്‍കിയതായി കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് പെരുമ്പടവം ശ്രീധരന്‍ അഭിപ്രായപ്പെട്ടു .തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടന്ന ലാനയുടെ കേരളാ കണ്‍വെന്‍ഷന്‍ മുന്നാം ദിവസം സമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .
അന്യനാട്ടില്‍ ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടയില്‍ അവര്‍ എഴുതുവാനും സമയം കണ്ടെത്തുകയും അതിന്റെ ഭാഗമായി തീര്‍ഥയാത്രയായി കേരളത്തിന്റെ സാഹിത്യ മേഘലകളിലേക്ക് എത്തിയതില്‍ വളരെ സന്തോഷമുണ്ട് .മലയാളത്തിന്റെ അവതാരം എം.ടി യോടൊപ്പം ഒരു ദിവസം മുഴുവന്‍ ചിലവിടാന്‍ കിട്ടിയ നിമിഷം വലിയ ഭാഗ്യമല്ലേ?
അദ്ദേഹത്തിന്റെ വാക്കുകള്‍ അമൃത വര്‍ഷമായി നിങ്ങളുടെ മനസിലേക്ക് പെയ്തിറങ്ങിയത് അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ മനസ്സില്‍ നന്മയുടെ കണിക ഉള്ളത് കൊണ്ടാണ് .
തുഞ്ചനാല്‍ വിരചിതമായ രാമായണം കേള്‍ക്കുന്ന ഈ കര്‍ക്കിടകത്തില്‍ എഴുത്തുകാര്ക്ക് തുഞ്ചന്റെ മണ്ണില്‍ ഒറ്റത് ചേരാന്‍ സാധിച്ചത് മുജന്മ്മ പുണ്യം കൊണ്ടാണ് .
ഹിന്ദുക്കളുടെ മരണ സമയത്ത് വീടുകളില്‍ രാമായണം വായിക്കുന്നത് കേട്ടിട്ടുണ്ട് .അത് എന്തിനാണ്?
ഒരു ആയുഷ്‌ക്കാലം മുഴുവന്‍ സര്‍വ വേദനകളും എല്ലാം കഴിഞ്ഞ് ഒരു ആത്മാവ് ജീവിതത്തിന്റെ മറുകരയിലേക്ക് പോകുമ്പോള്‍ മരണത്തിനു കുട്ടായി കവിത കുട്ടു പോകുന്നു .ആത്മാവിന്റെ വേദനയ്ക്ക് കവിത കുട്ടാകുന്നു .
കവിത വായിക്കുമ്പോള്‍ നമ്മുടെ ഉള്ളിലെ കറകള്‍ എല്ലാം ഇല്ലാതെ ആകുന്നു .മനസ് സന്തോഷിക്കുന്നു .അനേകം പുമരങ്ങള്‍ക്ക് ചുവട്ടില നില്ക്കുന്ന സന്തോഷം നിങ്ങള്ക്ക് അനുഭവപ്പെടും.
ഈ യാത്രയിലും നിങ്ങള്‍ അനുഭവിച്ചത് ഈ ആനന്ദമായിരിക്കുമെന്നു പെരുമ്പടവം പറഞ്ഞു .
ലാണ പ്രസിഡണ്ട് ശാജാന്‍ ആനിത്തോട്ടം ,ജോസ് ഓചാലില്‍ , എബ്രഹാം തെക്കേമുറി ,മിനു ,അബ്ദുള്‍ പുന്നയുര്ക്കുളം,സരോജ വര്‍ഗീസ് ,ജോണ്‍ മാത്യു ,തുടങ്ങിയവര്‍ പ്രസംഗിച്ചു
ലാനായുടെ തീര്‍ഥയാത്ര മലയാളത്തിന് ഉണര്‍വ് നല്കി: പെരുമ്പടവം ശ്രീധരന്‍ ലാനായുടെ തീര്‍ഥയാത്ര മലയാളത്തിന് ഉണര്‍വ് നല്കി: പെരുമ്പടവം ശ്രീധരന്‍ ലാനായുടെ തീര്‍ഥയാത്ര മലയാളത്തിന് ഉണര്‍വ് നല്കി: പെരുമ്പടവം ശ്രീധരന്‍ ലാനായുടെ തീര്‍ഥയാത്ര മലയാളത്തിന് ഉണര്‍വ് നല്കി: പെരുമ്പടവം ശ്രീധരന്‍ ലാനായുടെ തീര്‍ഥയാത്ര മലയാളത്തിന് ഉണര്‍വ് നല്കി: പെരുമ്പടവം ശ്രീധരന്‍ ലാനായുടെ തീര്‍ഥയാത്ര മലയാളത്തിന് ഉണര്‍വ് നല്കി: പെരുമ്പടവം ശ്രീധരന്‍ ലാനായുടെ തീര്‍ഥയാത്ര മലയാളത്തിന് ഉണര്‍വ് നല്കി: പെരുമ്പടവം ശ്രീധരന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക