Image

വന്ദ്യ തേലപ്പിള്ളില്‍ സക്കറിയ കോറെപ്പിസ്‌കോപ്പായുടെ ഷഷ്ടിപൂര്‍ത്തി

ജോയിച്ചന്‍ പുതുക്കുളം Published on 29 July, 2014
വന്ദ്യ തേലപ്പിള്ളില്‍ സക്കറിയ കോറെപ്പിസ്‌കോപ്പായുടെ ഷഷ്ടിപൂര്‍ത്തി
ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളി വികാരി വന്ദ്യ: തേലപ്പിള്ളില്‍ സക്കറിയ കോറെപ്പിസ്‌കോപ്പായുടെ ഷഷ്ടിപൂര്‍ത്തിയും ഇടവക മെത്രാപ്പോലീത്ത അഭി: എല്‍ദോ മോര്‍ തീത്തോസ് തിരുമനസ്സിന്റെ ജന്മദിനവും ഒരുമിച്ച് 2014 ജൂലൈ 26 ശനിയാഴ്ച വൈകുന്നേരം ഇടവക മെത്രാപ്പോലീത്ത അഭി: എല്‍ദോ മോര്‍ തീത്തോസ് തിരുമനസ്സിന്റെ മഹനീയ സാന്നിധ്യത്തില്‍ ഇടവക ഒന്നുചേര്‍ന്ന് സമുചിതം ആഘോഷിച്ചു. വിവിധതരം പരിപാടികളുമായി ശനിയാഴ്ച വൈകുന്നേരം സന്ധ്യാപ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച ഷഷ്ടിപൂര്‍ത്തി ആഘോഷം ഏകദേശം 4 മണിക്കൂര്‍ നീണ്ട ഒരു വിരുന്നുതന്നെയായിരുന്നു. സന്ധ്യാപ്രാര്‍ത്ഥനക്കുശേഷം അഭി:തിരുമേനിയേയും വന്ദ്യ അച്ചനേയും എല്ലാവരും ചേര്‍ന്ന് സ്‌റ്റേജിലേക്ക് ആനയിച്ചു.

തുടര്‍ന്ന് ഗായകസംഘം തിരുമേനിയോട് ചേര്‍ന്ന് പ്രാര്‍ത്ഥനാഗാനം ആലപിച്ചു അതിനുശേഷം ട്രസ്റ്റി ശ്രീ റോയ് മാത്യു സ്വാഗതം ആശംസിച്ചു. അതിനേതുടര്‍ന്ന് അഭി: തിരുമനസ്സുകൊണ്ട് ആമുഖപ്രസംഗം നടത്തിക്കൊണ്ട് ആഘോഷപരിപാടിയുടെ ഔദ്യോഗിക ഉത്ഘാടനം നിര്‍വഹിച്ചു. ഷഷ്ടിപൂര്‍ത്തി ആ േഘാഷിക്കുന്ന അച്ചന് എല്ലാവിധമായ പ്രാര്‍ത്ഥനാമംഗളങ്ങള്‍ നേരൂന്നു എന്നും 33 വര്‍ഷം ഈ ഭദ്രാസനത്തില്‍ ഒരു പള്ളിയില്‍ തന്നെ അതും ഒത്തോരുമയോടും സ്‌നേഹത്തോടും വികാരിയായി സേവിക്കുന്ന ഒരേയൊരു വൈദീകന്‍ തേലപ്പിള്ളില്‍ അച്ചനാണെന്നും തിരുമേനി തന്റെ സന്ദേശത്തില്‍ കല്‍പ്പിക്കുകയുണ്ടായി. ഈ ഇടവകയെ തുടര്‍ന്നും അഭിവ്യദ്ധിയിലേയ്ക്കു നയിക്കാന്‍ അച്ചന് ആയുസ്സും ആരോഗ്യവും നല്‍കുവാന്‍ സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്നും തിരുമനസ്സുകൊണ്ട് ഔര്‍മ്മിപ്പിച്ചു.

പരിചയപ്പെട്ട നാള്‍ മുതല്‍ 2രു മകന്റെ സ്ഥാനം തന്ന് എല്ലാവിധമായ പിന്തുണയും നല്‍കിയ വന്ദ്യ: അച്ചന് എല്ലാവിധമായ ഐശ്വര്യങ്ങളും ദൈവംതമ്പുരാന്‍ നല്‍കട്ടെയെന്ന് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി ബഹു: എബി അച്ചന്‍ തന്റെ ആശംസാപ്രസംഗത്തില്‍ പറഞ്ഞു. തുടര്‍ന്ന് ഏകദേശം 353ളം ഇടവകാംഗങ്ങള്‍ ചേര്‍ന്നു കൃസ്തീയഗാനങ്ങള്‍ ആലപിച്ചത് ഒരു വേറിട്ട അനുഭവമായി. അതിനുശേഷം ഇടവകയുടെ അഭിമാനമായ ശ്രീമതി ജിനൂ വര്‍ഗീസ് യേശുക്ര്‌സതുവിന്റെ ജീവിതത്തെ ആസ്പദമാക്കി ശ്രീമതി ജിനു
തന്നെ ചിട്ടപ്പെടുത്തി അവതരിപ്പിച്ച ഒരു ക്ലാസിക്കല്‍ ഡാന്‍സ് രൂപം എല്ലാവരേയും അത്ഭുതപ്പെടുത്തി. തുടര്‍ന്ന് വിവിധങ്ങളായ കലാപരിപാടികള്‍ ഇടവകയിലെ കുഞ്ഞുമക്കള്‍ അവതരിപ്പിച്ചത് വളരെ നയനാനന്ദരമായിരുന്നു.

ശ്രീ ടി. കെ വര്‍ഗീസ്, ശ്രീ സ്‌കറിയ പി തോമ്മസ്, ശ്രീ ഫിലിപ്പ് സ്‌കറിയ, ഡോ: ഷോണ്‍ വര്‍ഗീസ്, ഷെവ: ചെറിയാന്‍ ആന്‍ഡ്രൂസ് ശ്രീമതി ഗ്രേസ് വര്‍ഗീസ് എന്നിവര്‍ അച്ചന് ആശംസകളര്‍പ്പിച്ച് സംസാരിച്ചു. യൂത്തിന്റെ ആഭിമുഖ്യത്തില്‍ അച്ചന്റെ മുന്‍കാലത്തിലേക്കുള്ള ഒരെത്തിനോട്ടം ഒരു ഫോട്ടോ സ്ലൈഡ് ഷോയിലൂടെ കാണിച്ചത് എല്ലാവരേയും കഴിഞ്ഞകാലത്തിലേക്ക് കൂട്ടിക്കൊണ്ട്‌പോയി. തുടര്‍ന്ന് അഭി: തിരുമനസ്സിന്റേയും അച്ചന്റേയും പിറന്നാള്‍ കേക്ക് മുറിക്കുകയും ഇടവകയുടെ സ്‌നേഹത്തിന്റെ പ്രതീകമായി ഇടവകാംഗങ്ങള്‍ എല്ലാവരും ഒപ്പിട്ട ഒരു ഫോട്ടോ ഫ്രയിമും, പ്ലാക്കും ഇടവകയുടെ ഉപഹാരവും അഭി: തിരുമനസ്സുകൊണ്ട് അച്ചന് നല്‍കുകയുണ്ടായി. ഇടവകയുടെ സ്‌നേഹാദരവിന്റെ ഭാഗമായി അഭി: തിരുമനസ്സുകൊണ്ട് അച്ചനെ പൊന്നാട അണിയിക്കുകുണ്ടായി.

ഈ സ്‌നേഹാദരവുകള്‍ക്ക് താന്‍ എന്നും കടപ്പെട്ടിരിക്കുന്നുവെന്നും ഈ ഇടവക ഇന്നുവരെ നല്‍കിയിട്ടുള്ള എല്ലാവിധമായ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നുവെന്നും അച്ചന്‍ തന്റെ മറുപടിപ്രസംഗത്തില്‍ പറഞ്ഞു. ഒന്നും ആഗ്രഹിച്ചിട്ടല്ല ഇന്നുവരെ ഈ ഇടവകയെ ശ്രുശ്രൂഷച്ചിട്ടുള്ളതെന്നും ഇനിയും ങ്ങിനെതന്നെയായിരിക്കുമെന്നും അച്ചന്‍ സൂചിപ്പിച്ചു. കഴിഞ്ഞ 34 വര്‍ഷമായി എന്റെ ദുഖത്തിലും സന്തോഷത്തിലും, ഒരു നിഴലായി, കൈത്താങ്ങായി എന്നും കൊച്ചമ്മ ഉണ്ടായിരുന്നെന്നും അച്ചന്‍ ഓര്‍മിപ്പിച്ചു. ഈ ആഘോഷപരിപാടികളില്‍ ആദ്യാവസാനം പങ്കെടുത്ത അഭി: തിരുമേനിക്ക് അച്ചന്‍ വിനയത്തോടെ നന്ദി പറഞ്ഞു.

അച്ചനോടുള്ള സ്‌നേഹത്തെപ്രതി സഹോദര ഇടവകകളില്‍ നിന്നും വന്ന എല്ലാവര്‍ക്കും അച്ചന്‍ പ്രത്യേകം നന്ദി അറിയിച്ചു. ഈ പ്രോഗ്രാമിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചഎല്ലാവര്‍ക്കും അച്ചന്‍ നന്ദി അറിയിച്ചു. പരിപാടികള്‍ ആദ്യാവസാനം നിയന്ത്രിച്ച് വളരെ ഭംഗിയായി നടത്തിയത് ശ്രീ രാജേഷ് ചാക്കോയും ശ്രീമതി റാണി സ്‌കറിയയുമായിരുന്നു. ഇടവക വൈസ് പ്രസിഡന്റ് ശ്രീ ജോജി കുര്യാക്കോസ് എല്ലാവര്‍ക്കുമുള്ള നന്ദി അറിയിച്ചു. തുടര്‍ന്ന് സ്‌നേഹവിരുന്നോടുകൂടി പരിപാടികള്‍ അവസാനിച്ചു.
ഏലിയാസ് പുത്തൂക്കാട്ടില്‍ അറിയിച്ചതാണിത്.
വന്ദ്യ തേലപ്പിള്ളില്‍ സക്കറിയ കോറെപ്പിസ്‌കോപ്പായുടെ ഷഷ്ടിപൂര്‍ത്തി വന്ദ്യ തേലപ്പിള്ളില്‍ സക്കറിയ കോറെപ്പിസ്‌കോപ്പായുടെ ഷഷ്ടിപൂര്‍ത്തി വന്ദ്യ തേലപ്പിള്ളില്‍ സക്കറിയ കോറെപ്പിസ്‌കോപ്പായുടെ ഷഷ്ടിപൂര്‍ത്തി വന്ദ്യ തേലപ്പിള്ളില്‍ സക്കറിയ കോറെപ്പിസ്‌കോപ്പായുടെ ഷഷ്ടിപൂര്‍ത്തി വന്ദ്യ തേലപ്പിള്ളില്‍ സക്കറിയ കോറെപ്പിസ്‌കോപ്പായുടെ ഷഷ്ടിപൂര്‍ത്തി വന്ദ്യ തേലപ്പിള്ളില്‍ സക്കറിയ കോറെപ്പിസ്‌കോപ്പായുടെ ഷഷ്ടിപൂര്‍ത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക