Image

തമ്പിദുരൈ ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കറെന്ന് സൂചന

Published on 29 July, 2014
തമ്പിദുരൈ ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കറെന്ന് സൂചന
ന്യൂഡല്‍ഹി: എ.ഐ.എ.ഡി.എം.കെ. നേതാവ് എം.തമ്പിദുരൈ ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കറായേക്കും. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തതായി സൂചന. എ.ഐ.എ.ഡി.എം.കെ. പാര്‍ലമെന്ററി പാര്‍ട്ടി നേതാവാണ് ദുരൈ. 

സാധാരണ മുഖ്യപ്രതിപക്ഷത്തിന്റെ നേതാവിനാണ് ഈ സ്ഥാനം നല്‍കിയിരുന്നത്. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസിനെ അവഗണിച്ച് എ.ഐ.എ.ഡി.എം.കെയും ജയലളിതയെയും പ്രീണിപ്പിക്കാന്‍ വേണ്ടിയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. 

അതോടെ ലോക്‌സഭയില്‍ പ്രതിപക്ഷത്തെ ഭിന്നിപ്പിച്ച് നിര്‍ത്താമെന്ന തോന്നലും ബിജെപിക്കുണ്ട്. പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം ഇക്കാര്യത്തിലെ തീരുമാനം സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക