Image

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണ സമ്പാദ്യം പത്തായി

Published on 29 July, 2014
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണ സമ്പാദ്യം പത്തായി
ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണ സമ്പാദ്യം പത്തായി. ഗോദയില്‍ നിന്നാണ് ഇന്ത്യ ഇന്ന് മൂന്ന് സ്വര്‍ണം പൊരുതി നേടിയത്. പുരുഷന്മാരുടെ 57 കിലോഗ്രാം ഗുസ്തിയില്‍ അമിത്കുമാറും വനിതകളുടെ 48 കിലോഗ്രാം ഫ്രീസ്‌റ്റൈലില്‍ വിനേഷും പുരുഷന്മാരുടെ 74 കിലോഗ്രാം ഫ്രീസ്‌റ്റൈലില്‍ ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവ് സുശീല്‍കുമാറുമാണ് ഗോദയില്‍ നിന്ന് സ്വര്‍ണം നേടിയത്.

പുരുഷന്മാരുടെ 74 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഫൈനലില്‍ പാകിസ്താന്റെ ഖമര്‍ അബ്ബാസിനെയാണ് സുശീല്‍കുമാര്‍ തോല്‍പിച്ചത്. പുരുഷ വിഭാഗം 57 കിലോഗ്രാം ഫൈനലില്‍ നൈജീരിയയുടെ എബിന്‍ക്‌വെമിനോമോ നെല്‍സനെയാണ് അമിത്കുമാര്‍ തോല്‍പിച്ചത് (6-2). ആദ്യറൗണ്ടില്‍ തന്നെ അമിത് 4-0 എന്ന സ്‌കോറില്‍ ലീഡ് നേടിയിരുന്നു.

വനിതകളുടെ 48 കിലോഗ്രാം ഫ്രീസ്‌റ്റൈലില്‍ ഇംഗ്ലണ്ടിന്റെ യാനാ റാറ്റഗനെ തോല്‍പിച്ചാണ് വിനേഷ് ഗോദയില്‍ നിന്നുള്ള രണ്ടാം സ്വര്‍ണം സ്വന്തമാക്കിയത് 

മൂന്ന് സ്വര്‍ണവും രണ്ടു വെള്ളിയും രണ്ടു വെങ്കലവും അടക്കം മൊത്തം ഏഴു മെഡലാണ് ഇന്ന് ഇന്ത്യ നേടിയത്. ഷൂട്ടിങ് റേഞ്ചില്‍ നിന്നായിരുന്നു മറ്റ് നാലു മെഡലും. ഹര്‍പ്രീത്‌സിങ്, സഞ്ജീവ് രജ്പുത്ത് എന്നിവര്‍ വെള്ളിയും ഗഗന്‍ നരംഗും മാനവ്ജിത്ത്‌സിങ് സന്ധുവും വെങ്കലവും നേടി.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണ സമ്പാദ്യം പത്തായികോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണ സമ്പാദ്യം പത്തായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക