Image

സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ മാറ്റിയേക്കും

Published on 29 July, 2014
സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ മാറ്റിയേക്കും
ന്യൂഡല്‍ഹി: അടുത്തമാസം 24ന് സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ നടക്കാനിരിക്കേ, ഭാഷാവിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ നടത്തിവരുന്ന പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കി. ഡല്‍ഹിയില്‍ ഒരുവിഭാഗം ഉദ്യോഗാര്‍ഥികള്‍ പരീക്ഷക്ക് ഹാജരാകാന്‍ തങ്ങള്‍ക്ക് ലഭിച്ച അഡ്മിറ്റ് കാര്‍ഡുകള്‍ യു.പി.എസ്.സി ആസ്ഥാനത്തിനു മുന്നില്‍ കത്തിച്ചു.
കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വിഷയം ചര്‍ച്ചചെയ്ത ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, ഒരാഴ്ചക്കകം പ്രശ്നം തീര്‍ക്കുമെന്ന് പ്രക്ഷോഭകര്‍ക്ക് ഉറപ്പുനല്‍കി. കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി അടക്കം രാഷ്ട്രീയ ഭേദമന്യേ പ്രമുഖ നേതാക്കളെ കണ്ട് സമരക്കാര്‍ തങ്ങളുടെ ആവശ്യം നടത്തിക്കിട്ടാന്‍ സമ്മര്‍ദം ചെലുത്തുകയാണ്. ഭാഷാവിവേചന പ്രശ്നം പരിശോധ ിക്കാന്‍ നിയോഗിച്ച മൂന്നംഗ കമ്മിറ്റിയോട് ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക