Image

നാല്‍പ്പതു വര്‍ഷം മുന്‍പ് നഷ്ടപ്പെട്ട സുഹൃത്തിനെ ലാനാ കണ്‍വെന്‍ഷന്‍ സി രാധാകൃഷ്ണനു തിരികെ നല്കി

അനില്‍ പെണ്ണുക്കര Published on 29 July, 2014
നാല്‍പ്പതു വര്‍ഷം മുന്‍പ് നഷ്ടപ്പെട്ട സുഹൃത്തിനെ ലാനാ കണ്‍വെന്‍ഷന്‍ സി രാധാകൃഷ്ണനു തിരികെ നല്കി
തിരൂര്‍ :ലാനാ കേരളാ സാഹിത്യ സമ്മേളനം തുഞ്ചന്‍പറമ്പില്‍ നടക്കുമ്പോള്‍ മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ സി.രാധാകൃഷ്ണന്‍ വിചാരിച്ചില്ല തനിക്കു നാല്‍പ്പതു വര്‍ഷം മുന്‍പ് നഷ്ടപ്പെട്ട സുഹൃത്തിനെ തുഞ്ചന്‍പരമ്പില്‍ വച്ച് തിരികെ കിട്ടുമെന്ന് ....
അമേരിക്കന്‍ മലയാളികളുടെയും, മലയാള കഥാസ്വാദകരുടെയും പ്രിയപ്പെട്ട എഴുത്തുകാരന്‍ ജോണ്‍ മാത്യു ആയിരുന്നു ആ സുഹൃത്ത്. നാല്പ്പത് വര്ഷം മുന്‍പ് ഡല്‍ഹിയില്‍ ഒരേ സ്ഥാപനത്തില്‍ ഇരുവരും ജോലി ചെയ്തിരുന്നു. അന്നുമുതല്‌ക്കെ ജോണ്‍ മാത്യു കഥകള്‍ എഴുതുമായിരുന്നു.
അമേരിക്കയിലേക്ക് പോയ ശേഷം പ്രിയ ചങ്ങാതിയെ കുറിച്ച് ഒരു വിവരവും ഉണ്ടായില്ല. ഇപ്പോള്‍ സാഹിത്യകാരന്മാരുടെ ഒത്തുചെരലിനിടയില്‍ ആ ചങ്ങാതിയെ തിരിച്ചു കിട്ടിയിരിക്കുന്നു .
കോട്ടയ്ക്കല്‍ വേദാശുപത്രിയില്‍ ചികിത്സയില്‍ ആയിട്ടുപോലും ലാനാ കണ്‍വെന്‍ഷനെത്തിയത് തന്റെ കുട്ടുകാരനെ കാണാന്‍ വേണ്ടിയാണ് ...
ചടങ്ങില്‍ എത്തിയ എല്ലാവരുടെയും സ്‌നേഹം പിടിച്ചുപറ്റിയ കഥാകാരനായിരുന്നു ജോണ്‍ മാത്യു ...തന്റെ എഴുത്തില്‍ കാട്ടുന്ന സ്‌നേഹം മുഖത്തും കാട്ടി എന്നതാണ് സത്യം
നാല്‍പ്പതു വര്‍ഷം മുന്‍പ് നഷ്ടപ്പെട്ട സുഹൃത്തിനെ ലാനാ കണ്‍വെന്‍ഷന്‍ സി രാധാകൃഷ്ണനു തിരികെ നല്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക