Image

ഹമാസിനെ പൂര്‍ണമായി തകര്‍ക്കുന്നത് വരെ യുദ്ധം തുടരുമെന്നു നെതന്യാഹു

Published on 29 July, 2014
ഹമാസിനെ പൂര്‍ണമായി തകര്‍ക്കുന്നത് വരെ യുദ്ധം തുടരുമെന്നു നെതന്യാഹു
ജറുസലം: ഗസ്സയില്‍ നിരുപാധിക  വെടിനിര്‍ത്തല്‍ വേണമെന്ന അമേരിക്കയടക്കമുള്ള ലോക രാഷ്ട്രങ്ങളുടെ ആവശ്യത്തെ കാറ്റില്‍പറത്തി ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു. തുടര്‍ച്ചയായ ആക്രമണത്തിന് തങ്ങള്‍ സജ്ജമാണെന്നും ഹമാസിനെ പൂര്‍ണമായി തകര്‍ക്കുന്നത് വരെ യുദ്ധം തുടരുമെന്നും  ഇസ്രായേല്‍ ടെലിവിഷനിലൂടെ നടത്തിയ പ്രസ്താവനയില്‍ നെതന്യാഹു പറഞ്ഞു. 
ഈദ് ദിനത്തില്‍ വെടിനിര്‍ത്താനുള്ള ലോകരാഷ്ട്രങ്ങളുടെ നിര്‍ദേശം തള്ളിയ ഇസ്രായേല്‍ സൈന്യം ഗസ്സയില്‍ വീണ്ടും ആക്രമണം നടത്തി. ഗസ്സയില്‍ യു.എന്‍ നടത്തുന്ന ഒരു അഭയാര്‍ഥി ക്യാമ്പിനും ആശുപത്രി സമുച്ചയത്തിനും നേരെയുണ്ടായ സൈനികാക്രമണത്തില്‍ ചുരുങ്ങിയത് ഏഴ് കുട്ടികള്‍ മരിച്ചു. 
വെടിനിര്‍ത്തല്‍ പ്രഖ്യാപി ക്കണമെന്ന യു.എന്‍ രക്ഷാസമിതി പ്രമേയം പുറത്തുവന്നതിന് തൊട്ടുടനെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 21ദിവസം പിന്നിട്ട ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 230 കുട്ടികള്‍ ഉള്‍പ്പെടെ 1100ഓളം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. രണ്ടു ലക്ഷത്തോളം പേര്‍ അഭയാര്‍ഥികളാണ്. 
ഗസ്സയില്‍ ഈദ് ദിനമായ തിങ്കളാഴ്ച ഉച്ചവരെ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ഉച്ചക്കുശേഷമാണ് ഇസ്രായേല്‍, ഏതാനും മണിക്കൂറുകളുടെ മാത്രം ഇടവേളക്കു ശേഷം ആക്രമണം പുനരാരംഭിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക