Image

മഅ്ദനിയെ ഈദ് നമസ്കാരത്തിന് പോകാന്‍ പൊലീസ് അനുവദിച്ചില്ല

Published on 29 July, 2014
മഅ്ദനിയെ ഈദ് നമസ്കാരത്തിന് പോകാന്‍ പൊലീസ് അനുവദിച്ചില്ല
ബംഗളൂരു: മഅ്ദനിയെ ഈദ് നമസ്കാരത്തിന് പോകാന്‍ പൊലീസ് അനുവദിച്ചില്ല. ചൊവ്വാഴ്ച രാവിലെ നമസ്കാരത്തിന് അടുത്ത പള്ളിയില്‍ പോകാന്‍ അനുവദിക്കണമെന്ന്  മഅ്ദനി സിറ്റി പൊലീസ് കമീഷണര്‍ക്ക് മൂന്ന് ദിവസം മുമ്പുതന്നെ കത്ത് നല്‍കിയിരുന്നു.
എന്നാല്‍ മഅ്ദനിയെ സുരക്ഷാ കാരണങ്ങളാല്‍ പുറത്തു വിടേണ്ടതില്ളെന്നും നിയമ സെക്രട്ടറി അറിയിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഒടുവില്‍ മഅ്ദനി കുടുംബാംഗങ്ങളോടൊപ്പം ആശുപത്രിക്കുള്ളില്‍ നമസ്കാരം നിര്‍വഹിച്ചു. 
ചികിത്സക്ക് മാത്രമാണ് ജാമ്യമെന്നാണ് കര്‍ണാടക സര്‍ക്കാറിന്‍െറ നിലപാട്. അതേ സമയം ജാമ്യവ്യവസ്ഥയില്‍ ഇതേ കുറിച്ച് പ്രത്യേകം ഒന്നും പറയുന്നില്ളെന്ന് മഅ്ദനിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക