Image

തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാള ഭാഷയ്ക്കു വേണ്ടി പ്രവാസിയായി: സി .രാധാകൃഷ്ണന്‍

അനില്‍ പെണ്ണുക്കര Published on 29 July, 2014
തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാള ഭാഷയ്ക്കു വേണ്ടി പ്രവാസിയായി: സി .രാധാകൃഷ്ണന്‍
തിരൂര്‍: മലയാള ഭാഷയ്ക്കു വേണ്ടി പ്രവാസി ആയ മഹാത്മാവ് ആണ്  തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ എന്ന് പ്രശസ്ത സാഹിത്യകാരന്‍ സി .സി .രാധാകൃഷ്ണന്‍. തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടന്ന ലാനയുടെ കേരളാ കണ്‍വെന്‍ഷന്‍ മുന്നാം ദിവസം സമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .
മലയാള ഭാഷയ്ക്ക് ഒരു ലിപിയും വ്യാകരണവും ഉണ്ടാക്കിയെടുക്കുവാന്‍ എഴു ത്തച്ഛന്‍ തമിഴുനാട്ടില്‍ പോയി താമസിച്ചു. തമിഴിന്റെ സംപര്ക്കം കൊണ്ട് ലിപി തൊട്ടുള്ള ഭാഷയ്ക്ക് ആവശ്യം, ആയതെല്ലാം പ്രചരിപ്പിക്കുവാന്‍ അദേഹത്തിന് കഴിഞ്ഞു.
ലോകത്തെ ഇതു ഭാഷയും മലയാളത്തില്‍ എഴുതുവാനുള്ള ലിപി മലയാളത്തില്‍ എത്തിച്ചത് എഴു ത്തച്ഛന്‍ആയിരുന്നു. ലോകം ഒന്നായി ചുരുങ്ങുന്ന സമയത്ത് അന്യ ഭാഷയില്‍ നിന്ന് നമുക്ക് തനതായ ഒരു ഭാഷാ ഔന്നത്യം ഉണ്ടാക്കുവാന്‍ എഴു ത്തച്ഛനു സാധിച്ചു.
എഴു ത്തച്ഛന്റെ പാദ സ്പര്ശം ഉണ്ടായ ഈ മണ്ണില്‍ ലാനയുടെ സാഹിത്യ ചര്‍ച്ചകള്‍ നടത്താന്‍ സാദ്ധിച്ചത് അമേരിക്കാന്‍ മലയാളി എഴുത്തുകാര്‍ ഭാഗ്യമുള്ള വരാനെന്നും അദ്ദേഹം പറഞ്ഞു .
ലാനാ പ്രസിഡണ്ട് ഷാജന്‍ ആനിത്തോട്ടം, ജോസ് ഓചാലില്‍, എബ്രഹാം തെക്കേമുറി, മിനു എലിസബത്ത് ,അബ്ദുള്‍ പുന്നയുര്ക്കുളം,സരോജ വര്‍ഗീസ് ,ജോണ്‍ മാത്യു , തുടങ്ങിയവര്‍ പ്രസംഗിച്ചു
തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാള ഭാഷയ്ക്കു വേണ്ടി പ്രവാസിയായി: സി .രാധാകൃഷ്ണന്‍ തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാള ഭാഷയ്ക്കു വേണ്ടി പ്രവാസിയായി: സി .രാധാകൃഷ്ണന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക