Image

മജീഷ്യന്‍ സാമ്രാജിന് മെര്‍ലിന്‍ അവാര്‍ഡ് സമ്മാനിച്ചു

Published on 28 July, 2014
മജീഷ്യന്‍ സാമ്രാജിന് മെര്‍ലിന്‍ അവാര്‍ഡ് സമ്മാനിച്ചു
ഹൈദരാബാദ് : മാജിക്കിന്റെ ഓസ്‌ക്കാര്‍ എന്നറിയപ്പെടുന്ന ഇന്റര്‍ നാഷ്ണല്‍ മെര്‍ലിന്‍ അവാര്‍ഡ് മജീഷ്യന്‍ സാമ്രാജിന് സമ്മാനിച്ചു. ഹൊറര്‍ മാജിക് വിഭാഗത്തില്‍ ഇതാദ്യമായാണ് ഇന്ത്യയിലെ ഒരു മജീഷ്യന് ഈ അവാര്‍ഡ് ലഭിക്കുന്നത്. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ 600 ല്‍ പരം മാന്ത്രികരുടേയും കലാസാംസ്‌ക്കാരിക രംഗത്തെ പ്രമുഖരുടേയും സാന്നിദ്ധ്യത്തില്‍ ഇന്റര്‍ നാഷ്ണല്‍ മജീഷ്യന്‍സ് സൊസൈറ്റി വേള്‍ഡ് പ്രസിഡന്റ് മജീഷ്യന്‍ ടോണിഹസ്‌നി ആണ് സാമ്രാജിന് അവാര്‍ഡ് സമ്മാനിച്ചത്. തനതു മാജിക്കിനുള്ള അംഗീകാരമാണ് ഈ അവാര്‍ഡ് എന്നും തന്റെ മാന്ത്രിക ജീവിതത്തിലെ സുവര്‍ണ്ണ നിമിഷമാണ് ഇതെന്നും മറുപടി പ്രസംഗത്തില്‍ സാമ്രാജ് അഭിപ്രായപ്പെട്ടു. മാജിക്കിന്റെ കുലപതികളായ ഭാരതത്തിലെ തെരുവ് മാന്തികര്‍ക്ക് ഈ അവാര്‍ഡ് സമര്‍പ്പിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

ഇന്റര്‍ നാഷ്ണല്‍ മാജിക് കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ പ്രൊഫ.സമാലവേണു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹൈദരാബാദ് ഡെപ്യൂട്ടി സ്പീക്കര്‍ ശ്രീ.മണ്ഠലിബുദ്ധപ്രസാദ്, ഹൈദരാബാദ് മെട്രോ റെയില്‍വേ എം.ഡി.ശ്രീ. എന്‍.വി.എസ്.റെഡ്ഢി, ഐ.ആര്‍.എസ്., ഹൈദരാബാദ് ഇന്‍ഫര്‍മേഷന്‍ കമ്മീഷ്ണര്‍ ശ്രീ.പ്രഭാകര്‍ റെഡ്ഢി ഐ.പി.എസ്. എന്നിവര്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് ലോകത്തിലെ പ്രഗത്ഭരായ 10 മജീഷ്യന്മാര്‍ ഒരേ വേദിയില്‍ ഒരുമിച്ച് അണിനിരന്ന മാന്ത്രിക പ്രകടനവും ഉണ്ടായിരുന്നു. ചടങ്ങിനെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് മജീഷ്യന്‍ സാമ്രാജ് തന്റെ ഏറ്റവും പുതിയ എസ്‌കേപ് ആക്ട് ആയ ന്യൂക്ലിയര്‍ ബോംബ് ബ്ലാസ്റ്റ് വേദിയില്‍ അവതരിപ്പിച്ചു.


മജീഷ്യന്‍ സാമ്രാജിന് മെര്‍ലിന്‍ അവാര്‍ഡ് സമ്മാനിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക