Image

രാമായണത്തിലൂടെ -5- രാമനാമം ഏറ്റവും നല്ല ആരാധന

അനില്‍ പെണ്ണുക്കര Published on 28 July, 2014
രാമായണത്തിലൂടെ -5- രാമനാമം ഏറ്റവും നല്ല ആരാധന
സത്യയുഗത്തില്‍ ധ്യാനംകൊണ്ടും ത്രേതായുഗത്തില്‍ യാഗം കൊണ്ടും ദ്വാപരത്തില്‍ പൂജകൊണ്ടും  നേടിയത് കലിയുഗത്തില്‍ നാമ സങ്കീര്‍ത്തനം കൊണ്ട് നേടാമെന്ന് ഭാഗവതം പറയുമ്പോള്‍ നാമജപത്തിന്റെ ശക്തി വളരെ വലുതാണെന്ന് മനസിലാക്കാം. രാമായണവും, ഭാഗവതവും.
നമുക്ക് നല്‍കുന്നത് നല്ല മനസ്സാണ്. ശാന്തിയാണ്.

നാമജപത്തിന് ഈശ്വരരൂപത്തില്‍ മനസ്സിരുത്തുക എന്നുകൂടി അര്‍ത്ഥമുണ്ട്. നാമജപത്തോടൊപ്പം നമുക്ക് ഇഷ്ടദേവതയെ മനസ്സില്‍ കാണുകയോ, പ്രേമം, കാരുണ്യം, ശക്തി, പരിശുദ്ധി എന്നിങ്ങനെ ഈശ്വരന്റെ ദിവ്യഗുണങ്ങളെക്കൂടി ചിന്തിക്കുകയോ ചെയ്യണം. പ്രേമത്തോടും ആദരവോടും കൂടിയുള്ള ഈ രൂപ ദര്‍ശനം ഒരു ഉയര്‍ന്ന മാനസപൂജയാകുന്നു. രാമായണ പാരായണ സമയത്ത് നമുക്കത് ലഭിക്കും.

കര്‍ക്കിട മാസത്തില്‍ മാത്രമേ രാമായണം പാരായണം ചെയ്യാന്‍ കഴിയുകയുള്ളോ എന്ന് എന്റെ ഒരു വിദ്യാര്‍ത്ഥി സംശയം ചോദിച്ചു. രാമായണം തന്നെ അതിനുത്തരം നല്‍കുന്നു. “ശുദ്ധിയുണ്ടെങ്കിലും ഇല്ലെങ്കിലും ഏതവസ്ഥയിലാണെങ്കിലും ആര് ഭഗവാനെ സ്മരിക്കുന്നുവോ അയാള്‍ അകത്തും പുറത്തും പരിശുദ്ധനായിത്തീരുന്നു.”

ജീവിതത്തിരക്കിനിടയില്‍ ശാരീരിക ആരാധന ഇന്ന് പലപ്പോഴും നടക്കുന്നില്ല. ജീവിതക്ലേശം, വേണ്ടത്രസമയമില്ലായ്മ, ആധുനിക ജീവിതത്തിലെ മറ്റ് അസൗകര്യങ്ങള്‍ എന്നിവയാണിതിന് കാരണം. ഈ കാലത്തിന്റെ വിഷമങ്ങളറിഞ്ഞ് പുരാണകര്‍ത്താക്കള്‍ വാചികവും മാനസികവുമായ ആരാധനയ്ക്ക് വളരെ പ്രധാന്യം കല്‍പ്പിച്ചിരുന്നു. ഈ വാചിക ആരാധനയാണ്. ഇപ്പോള്‍ നടക്കുന്ന രാമായണപാരായണം. ഒരു തവണ 'രാമ'എന്ന് ചൊല്ലുമ്പോള്‍ത്തന്നെ നേടുന്ന പുണ്യവും ആനന്ദവും നിത്യവും രാമനാമം ജപിക്കുമ്പോള്‍ ലഭിക്കുന്നത് നിത്യാനന്ദം ആയിരിക്കും. ഈ പാരായണ പുണ്യമാണ് തുടര്‍ന്ന് ഓരോ ദിവസവും അനുഭവിച്ചറിയുന്നത്. ഭൗതികശാന്തിയും മനഃശാന്തിയും ഒരു പോലെ ലഭിക്കുവാന്‍ ഇതില്‍ പരമൊരു ജപമില്ല എന്ന് രാമായണ പാരായണം തെളിയിക്കുന്നു.


രാമായണത്തിലൂടെ -5- രാമനാമം ഏറ്റവും നല്ല ആരാധന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക