Image

മോണ്‍. ജോയി ആലപ്പാട്ടിനെ ഷിക്കാഗോ മലയാളി അസോസിയേഷന്‍ അഭിനന്ദിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 26 July, 2014
മോണ്‍. ജോയി ആലപ്പാട്ടിനെ ഷിക്കാഗോ മലയാളി അസോസിയേഷന്‍ അഭിനന്ദിച്ചു
ഷിക്കാഗോ: ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ നിയുക്ത സഹായമെത്രാനായി തെരഞ്ഞെടുക്കപ്പെട്ട മോണ്‍. ജോയി ആലപ്പാട്ടിനെ ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ അഭിനന്ദിക്കുകയും ആശംസകള്‍ നേരുകയും ചെയ്‌തു. ബെല്‍വുഡ്‌ കത്തീഡ്രല്‍ ദേവാലയാങ്കണത്തില്‍ വെച്ച്‌ ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ സണ്ണി വള്ളിക്കളം പിതാവിന്‌ ബൊക്കെ നല്‍കി.

ഷിക്കാഗോയില്‍ എത്തിയതിനുശേഷം പിതാവ്‌ ഷിക്കാഗോ മലയാളി അസോസിയേഷന്‌ നല്‍കിയ എല്ലാ സഹായ സഹകരണങ്ങള്‍ക്കും ഭാരവാഹികള്‍ നന്ദി പറയുകയും, പിതാവിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ സംഘടനയുടെ പിന്തുണ അറിയിക്കുകയും, സഹായസഹകരണങ്ങള്‍ വാഗ്‌ദാനം ചെയ്യുകയും ചെയ്‌തു.

തന്റെ പുതിയ സ്ഥാനലബ്‌ദിയില്‍ പിതാവ്‌ ദൈവത്തിന്‌ നന്ദി പറയുകയും ഈ സ്ഥാനം കൂടുതല്‍ സഹായവും നന്മയും തന്റെ സഹജീവികളില്‍ ചെയ്‌തുകൊടുക്കേണ്ടതിന്‌ ദൈവം തന്നിരിക്കുന്ന അവസരമാണെന്ന്‌ പറയുകയും ചെയ്‌തു.

ചടങ്ങില്‍ മലയാളി അസോസിയേഷന്‍ സെക്രട്ടറി സാബു നടുവീട്ടില്‍, ട്രഷറര്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍ എന്നിവരും ആശംസകള്‍ നേര്‍ന്ന്‌ സംസാരിച്ചു. ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഭാരവാഹികളായ റ്റോമി അംബേനാട്ട്‌, ഫിലിപ്പ്‌ പുത്തന്‍പുര, ജോജോ വെങ്ങാന്തറ, ജോമോന്‍ ചിറയില്‍, മുന്‍ പ്രസിഡന്റുമാരായ ബെന്നി വാച്ചാച്ചിറ, റോയി നെടുങ്ങോട്ടില്‍ എന്നിവരും ജോസ്‌ സൈമണ്‍ മുണ്ടപ്ലാക്കില്‍, മിനി നെടുങ്ങോട്ടില്‍ എന്നിവരും സന്നിഹിതരായിരുന്നു.
മോണ്‍. ജോയി ആലപ്പാട്ടിനെ ഷിക്കാഗോ മലയാളി അസോസിയേഷന്‍ അഭിനന്ദിച്ചു
Join WhatsApp News
mathai mo 2014-07-27 06:14:49
why chicago malaylee association has to give a treat to the bishop of Syro malabar chruch. It is now found practice for the malaylee assocation (depend up on the president )to celebrate functions with thier own chruch people. CMA has couple office bearers with Syro malabar and kanana and IMA with Msrthoma and Midwest with latin catholic. Why these all assocation give their nams as malayalee association (malayalee means all people belongs to kerala,no caste no color)Shame to all. When they come to USA all forget about kerala and their religion comes up first. If any malayalee assocation(either socoal or economical or work related ) please donot include religion in that.It is common thing found now a days that any function the lightining of a Nilavilakku (nilavilakku is a sign of kerala),have cross in that nilavilakku. Nilavilakku donot represent any religion but if there is a cross, it represent a particular religion. Sorry to wrtie this but it is a common true in malayalee association found all over USA. Religion should not come in associations.
keralite 2014-07-27 06:44:09
Is there any harm in congratulating the bishop? he too is a malayalee! If a Hindu or Muslim got a similar position, the organizations will definitely congratulate them. what is the big deal here?
he is worried about the cross on the nilavilakku. Unfortunately, there are few nilavilakku in the US without a cross. If one without a cross is available, people will use it.
Pappy 2014-07-27 09:36:36
 mathai mo:
ഉള്ള കാര്യം പറഞ്ഞാൽ പലർക്കും രസിക്കില്ല, പ്രത്യേകിച്ചു 'അച്ചായ' ന്മാർക്ക്‌. തീവ്രമായ, അടിച്ചേൽപ്പിക്കപ്പെട്ട അന്ധവിശ്വാസത്തിൽ നിന്നുതിർന്നുവന്ന്, തിരിച്ചറിവിനു സ്വയം കഴിയാതെ, ലോകത്തെ മനസ്സിലാക്കിയവരാണു പലരും! നിങ്ങൾ സൂചിപ്പിക്കുമ്പോലെ നിലവിളക്ക് കൊളുത്തി ആരംഭം കുറിക്കുന്ന സുന്ദരൻ രീതി, 'മലയാളി' എന്നു ഒരു ദേശക്കാരെ കലർപ്പില്ലാതെ വിളിക്കുന്ന രീതി പോലും മതം പൂശി ചെയ്യാനും, പറയാനും കഴിഞ്ഞത് മതമുണ്ടാക്കി മാറ്റിയെടുക്കാൻ 'തുട്ടു'കൾ കൊടുത്ത വർ പ്രേരിപ്പിച്ചതു അപ്പാടെ സ്വീകരിച്ചതുകൊണ്ടാണ്. അങ്ങനെ വിളക്കിൽ കുരിശു വന്നു, 'മലയാളി' എന്നാൽ സഭയും അച്ഛനും പിതാവും മെത്രാനും ബിഷോപ്പും ഒക്കെ ആയിത്തീർന്നു. അച്ഛനെ അച്ചാ എന്നും, അളിയനെ അളിയാ എന്നും, അമ്മാവനെ അമ്മാവാ എന്നും വിളിച്ചു പോന്ന നാട്ടിൽ  പുരോഹിതരെയും അപ്പേരിൽ തിരിച്ചറിയാൻ കഴിഞ്ഞിരുന്നു. പൂജാരിയെന്നോ ശാന്തിയെന്നോ അവരെ മനസ്സിലാക്കിപ്പോന്നു. ദൈവ-വേല ചെയ്യുന്നവനെ 'അച്ചാ' എന്നും 'പിതാവ്' എന്നും വിളിക്കാൻ കഴിഞ്ഞത് മേൽപ്പറഞ്ഞ തിരിച്ചറിവ് നഷ്ടപ്പെട്ടതുകൊണ്ടാണ്. അപ്പനെ അളിയാന്നു കള്ളിനു ശേഷം വിളിക്കുമ്പോലെ!
എല്ലാം ഹിന്ദുവിന്റെ അപ്പർ-ലോവർ സിസ്റ്റത്തിന്റെ കുഴപ്പം തന്നെ! സമൂഹത്തിൽ വലുപ്പ ചെറുപ്പം ഉണ്ടാക്കേണ്ടത് ബ്രാഹ്മണന്റെ ആവിശ്യമായിരുന്നു. 'താഴേക്കിട'യിൽപ്പെട്ടവൻ തീർത്തും പതറി പാപ്പരായി നാനാവിധത്തിൽ. പിന്നെ പുറംനാടൻ സായിപ്പാണ് ഉദ്ധാരണത്തിനു എത്തിയത് - വെള്ളിക്കാശുമായി. അരിയും കപ്പയുമാണോ അതോ അറിവാണോ വേണ്ടിയിരുന്നതപ്പോൾ? എന്നാൽ പള്ളിക്കൂടം ഉണ്ടായി, പട്ടിണി മാറി 'ആശൂത്രി' ഉണ്ടായി, വഴിയും വള്ളവുമൊക്കെ ഉണ്ടായി, ഇല്ലെ? എടാ, കുഞ്ഞൂട്ടിയേ... ആ  സോപ്പും തോർത്തു ഇങ്ങോട്ടൊന്നെടുത്തെ...

സംശയം 2014-07-27 11:06:44
ആരാണ് പിതാവ്? സ്വർഗ്ഗത്തിലെ പിതാവല്ലാതെ നിങ്ങൾക്ക് മറ്റൊരു പിതാവ് ഉണ്ടായിക്കൂടാ എന്ന് വേദപുസ്തകം പഠിപ്പിക്കുന്നു.( മത്തായി 23) പിന്നെ കത്തോലിക്കാ ബിഷപ്പ് ആയതുകൊണ്ട് ബിഷപ്പ് എന്ന് വിളിക്കുന്നതിൽ തെറ്റില്ല!!
mathai mo 2014-07-27 12:47:52
dear keralite, I never see any association is giving a receiption to any Muslim/hindu leaders when they come to USA.
think 2014-07-27 12:49:07
The writer Pappy says that Christians became Christians for some material gain. also, it happened because Hindus have caste system. These are two stand lies by Hindutva groups. Christians moved to becuase they thought it a better ideology, especially the belief in one god. If caste is the reason, why all lower caste dont change? The lower caste, who came to America suddenly think they are Brahmins. They learned that they are equal human beings in a Christian country. But they started to attack Christianity more venomously than upoper castes in America. Sad.
സംശയ നിവര്ത്തി 2014-07-27 15:13:58
പിന്നെ കത്തോലിക്ക ബിഷപ്പ് ആയതുകൊണ്ട് പിതാവ് എന്ന് വിളിക്കുന്നതിൽ തെറ്റില എന്നല്ലേ സംശയമേ ശരി?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക