Image

അനുഭവങ്ങളെ പാഠമാക്കാതെ കത്തോലിക്കാസഭ!

Published on 26 July, 2014
അനുഭവങ്ങളെ പാഠമാക്കാതെ കത്തോലിക്കാസഭ!
ഭാരതത്തില്‍ നിലനിന്ന എല്ലാ ദുരാചാരങ്ങളും ജാതിവ്യവസ്ഥയും ക്രിസ്ത്യാനികള്‍ അതേപടി തുടര്‍ന്നു. ക്രിസ്തുവില്‍ രൂപാന്തരപ്പെടാത്ത നാമമാത്ര ക്രിസ്ത്യാനികളായി ഇവിടെയുള്ള ക്രൈസ്തവര്‍ ജീവിക്കുകയും ഹിന്ദുക്കളിലെ ഒരു ഉപജാതിയായി പരിഗണിക്കപ്പെടുകയും ചെയ്തു. പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാരുടെ വരവോടെയാണ് ഇതിന് അല്പമെങ്കിലും മാറ്റമുണ്ടായത്!
http://www.manovaonline.com/newscontent.php?id=153

മതാന്തര സംവാദങ്ങള്‍ പുതിയ കാര്യമൊന്നുമല്ല എന്നത് നമുക്കറിയാം. ഇത്തരം സംവാദങ്ങള്‍ക്കൊണ്ട് ഇതുവരെയുണ്ടായ നേട്ടങ്ങള്‍ എന്താണെന്ന തിരിച്ചറിവാണ് ഇവിടെ അനിവാര്യം. യേശുക്രിസ്തു ഏകരക്ഷകനാണെന്നു വിജാതിയരുടെയിടയില്‍ പ്രഖ്യാപിക്കാന്‍ ധൈര്യമില്ലാത്തവര്‍ മതാന്തര സംവാദങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ എന്താണോ സംഭവിക്കുന്നത്, അതുതന്നെയാണ് ഇക്കാലമത്രയും സംഭവിച്ചത്. അനുഭവങ്ങളില്‍നിന്നു പാഠം ഉള്‍ക്കൊള്ളാതെ ഭോഷത്തം ആവര്‍ത്തിക്കുന്നത് ചില അജണ്ട നടപ്പാക്കാനാണ് എന്നകാര്യത്തില്‍ സംശയമില്ല. വചനം ഇപ്രകാരം പറയുന്നു: "ഭോഷത്തം ആവര്‍ത്തിക്കുന്നവന്‍ ഛര്‍ദ്ദിച്ചതു ഭക്ഷിക്കുന്ന നായയെപ്പോലെയാണ്‌"(സുഭാ:26;11). ക്രിസ്ത്യാനികളുടെ ചിലവില്‍ വിജാതിയര്‍ക്ക് അവരുടെ മതം പ്രചരിപ്പിക്കാനുള്ള വേദിയൊരുക്കുകയെന്നത് ഈ അജണ്ടയുടെ ഒരു ഭാഗം മാത്രം! എല്ലാ മതങ്ങളും ഒന്നാണെന്ന് ക്രൈസ്തവരിലെ ചില ശുംഭന്മാര്‍ പറയുമെങ്കിലും വിജാതിയരാരും അതു സമ്മതിച്ചു തരുന്നില്ല എന്നതാണ് സംഘാടകര്‍ക്കുള്ള ഏക വേദന!

'സെക്കുലറിസം'കൊണ്ട് വിജാതിയരെ ക്രൈസ്തവരാജ്യങ്ങളില്‍ സംരക്ഷിക്കുകയെന്ന ദൗത്യം നടപ്പാക്കുമ്പോഴും, അവരുടെ രാജ്യങ്ങളില്‍ ക്രിസ്തീയത കൂടുതല്‍ പീഡിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്. മതാന്തര സംവാദങ്ങളുടെ പരിണിതഫലമായി ക്രൈസ്തവരാജ്യങ്ങളില്‍ വിഗ്രഹാലയങ്ങള്‍ സ്ഥാപിക്കപ്പെട്ടുവെങ്കിലും വിജാതിയരുടെ ആവാസകേന്ദ്രങ്ങളില്‍ ബൈബിള്‍പോലും നിഷിദ്ധമാണെന്നു നമുക്കറിയാം! 'കാരിത്താസ്' എന്ന ജീവകാരുണ്യ സംഘടനയിലൂടെ വിജാതിയത വളര്‍ത്തുന്നത് മനോവയ്ക്കു നേരിട്ടറിയാം!

വത്തിക്കാനില്‍നിന്നു പുറത്തിറങ്ങിയ പുതിയ പത്രക്കുറിപ്പില്‍, യൂറോപ്പില്‍ ക്രിസ്തീയത പീഡിപ്പിക്കപ്പെടുന്നു എന്നാണ് പരിതപിക്കുന്നത്! ഇത് മതാന്തര സംവാദങ്ങളിലൂടെ യൂറോപ്പിനു ലഭിച്ച ദുരന്തമാണെന്നു തിരിച്ചറിഞ്ഞിട്ടും കാരിത്താസിലൂടെ നിയമലംഘകരെ പോഷിപ്പിക്കുന്ന രീതി ഈ രാജ്യങ്ങളില്‍ കാണാം. യൂറോപ്പിലും ലോകം മുഴുവനിലും ഇത്തരത്തില്‍ പൈശാചികത വളര്‍ത്തുന്നതില്‍ കാരിത്താസിന്റെ പങ്ക് ചെറുതൊന്നുമല്ല. ജര്‍മ്മനിയില്‍ അഭയാര്‍ഥികളായി എത്തുന്നവര്‍ക്ക് ഇവിടുത്തെ ഭരണകൂടം എല്ലാ സൌകര്യങ്ങളും ചെയ്തു കൊടുക്കുന്നുണ്ട്. അതോടൊപ്പം കാരിത്താസിന്റെ വകയായി വീണ്ടും വാരിക്കോരി കൊടുക്കുമ്പോള്‍ ഫിലിപ്യന്‍സ് എന്ന രാജ്യത്ത് പട്ടിണിമൂലം കത്തോലിക്കാ പെണ്‍കുട്ടികള്‍ ബാല്യത്തില്‍തന്നെ വേശ്യകളാകുന്നു. ഗള്‍ഫില്‍നിന്നു വരുന്ന അറബി വൃദ്ധന്മാര്‍ ഇവരെ വിലയ്ക്കുവാങ്ങി ഭാര്യമാരാക്കുന്നത് കത്തോലിക്കാസഭ ഇനിയും അറിഞ്ഞിട്ടില്ല! ജര്‍മ്മനിയിലെ സുഖസൗകര്യങ്ങള്‍ ആസ്വദിച്ചുകൊണ്ട് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇസ്ലാംമതക്കാര്‍ പിടിക്കപ്പെടുമ്പോള്‍ സൗജന്യമായി ഇവര്‍ക്ക് നിയമസഹായം നല്‍കുന്നതും കാരിത്താസ് എന്ന 'ജീവകാരുണ്യ' സംഘടനയാണെന്നത് രസകരമായ മറ്റൊരുകാര്യം!

- See more at: http://www.manovaonline.com/newscontent.php?id=153#sthash.Fni5H7lY.dpuf

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക