Image

ഭവിതവ്യം!!! (കവിത: സോയ നായര്‍)

Published on 25 July, 2014
ഭവിതവ്യം!!! (കവിത: സോയ നായര്‍)
ചോരകള്‍ കൊണ്ടൊരു
നഗരം പണിയുന്നു
ജാതിയും മതവും
ഇരുളായ്‌ പടരുന്നു.

ശവപറമ്പ്‌
തന്‍ മുകളിലൂടെ
മിസ്സെയില്‍ കഴുകന്മാര്‍
ഇര തേടുന്നു.

ഉടലുകള്‍,
കൈകാലുകള്‍
ചിതറിപ്പിടഞ്ഞതാ
ഭൂമി തന്‍ മാറില്‍
വിണ്ടലുകള്‍ തീര്‍ക്കുന്നൂ.

ദ്ര്യഷ്ടിയേറ്റീടാത്ത
ജീവന്റെ ഉടമകള്‍
ആയുസ്സിനു വേണ്ടി
യാചിച്ചീടുന്നൂ.

ക്രൂരരാം ദേഹീവാഹകര്‍
ബാല്യമോഹങ്ങള്‍
ചവിട്ടിയരയ്‌ക്കുന്നു.

അക്രമമെന്തിനെന്നറിയാതെ
പൂവിതളുകള്‍
പൊഴിയുന്നു
ഗാസ തന്‍ മണ്ണില്‍.

രക്തദാഹികള്‍,
വര്‍ഗ്ഗീയവാദികള്‍
അനാഥമാക്കി
നിരവധി
സനാഥബന്ധങ്ങള്‍.

പ്രസു തന്‍ കണ്ണീരില്‍
ചേര്‍ന്നൊഴുകുന്നൊരീ
ചെമ്‌നിറം പൂശിയ
മാത്യത്വസ്വപ്‌നവും.

തിരിച്ചറിയാത്ത
ആര്‍ത്തനാദ
പ്രതിധ്വനികള്‍
ഗഗനത്തിലാകവെ
വ്യാപിച്ചീടുന്നൂ.

നഗരകുഡ്യങ്ങള്‍ക്കുള്ളില്‍
തങ്ങിടും അശാന്തി
തേടുന്നു
മതാന്ധതവേഷം അഴിപ്പിക്കും
മാനുഷമൂല്യങ്ങള്‍
മനസ്സിലാക്കുന്നൊരാ
സ്വാതന്ത്ര്യദൂതന്റെ
കാലടിശബ്‌ദങ്ങള്‍!!!

സോയ നായര്‍
ഫിലാഡല്‍ഫിയ.
ഭവിതവ്യം!!! (കവിത: സോയ നായര്‍)
Join WhatsApp News
വിദ്യാധരൻ 2014-07-27 09:32:40
കവികളും കവയിത്രികളും സാഹിത്യമീമാംസകരും അവരുടെ കൃതികളിലൂടെ ആനുകാലിക പ്രശ്നങ്ങളിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുമ്പോൾ, അവരുടെ രചനകൾ അർത്ഥവർത്താകുന്നു. ഇന്ന് ലോകത്ത് എത്ര യുദ്ധമാണ് ആരെങ്ങേറുന്നത് എന്ന് മാന്യവായനക്കാർക്ക്‌ വായിച്ചറിവുള്ള താണെല്ലോ? ആ യുദ്ധങ്ങളുടെ കെടുതികളിൽ കത്തി ചാമ്പലാകുന്ന സാധാരണ മനുഷ്യജീവിതങ്ങൾക്ക് വിലയില്ല എന്ന് കരുതരുത്? ജീവിതത്തിലെ ഒരു നിത്യസംഭവമായ്തുകൊണ്ടും നമ്മൾക്ക് ഇതിൽ ഒന്നും ചെയ്യാൻ കഴിയാത്തതുകൊണ്ടും സാധാരണക്കാരാൻ ഒരു നെടുവീർപ്പിട്ടു അവന്റെ യാത്ര തുടരുന്നു. പക്ഷെ രാഷ്ട്രീയ കഴുകന്മാരെ സംബന്ധിച്ചു എത്ര സാധാരണക്കാർ, കുഞ്ഞുങ്ങൾ, അമ്മമാർ, സ്ത്രീകൾ, വൃദ്ധർ, നിരാലംബർ ഈ കഴുക വർഗ്ഗം തൊടുത്തുവിടുന്ന മിസൈലുകളിൽ കരിഞ്ഞു ചാമ്പലാകുന്നോ അതവരുടെ കണക്കു പട്ടികകളിലെ മുന്തി നില്ക്കുന്ന തിളങ്ങുന്ന എണ്ണങ്ങൾ ആണ്. ഇരൂനൂറ്റി തൊണ്ണൂറ്റി എട്ടുപേരെ നിരപരാതികളുടെ ജീവൻ അപകരിച്ച യുക്രിനിലെ റോക്കെറ്റ്‌ ആക്രമണം, ആയിരത്തിലേറെ പേരുടെ മരണത്തിനിടയാകിയ ഗാസയിലെ യുദ്ധം, നൂറായിരത്തിലതികം പേരുടെ ജീവനപഹരിച്ചതും ജനം മറന്നുകൊണ്ടിരിക്കുന്നതുമായ സിറിയൻ യുദ്ധം, ഇരുനൂറിലേറെ പെണ്‍കുട്ടികളെ അപഹരിച്ചുകൊണ്ടുപോയിട്ടും ഒന്നും ചെയ്യാൻ കഴിയാതെ നിസഹായരായിരിക്കുന്ന നൈജീരിയിലെ അമ്മമാരുടെ നെഞ്ചിലെ പുകച്ചിൽ, ഇറാക്കിലെ മത തീവ്രവാദികൾ കൊന്നൊടുക്കുന്ന നിസ്സഹായർ, ലിബിയിൽ ആളിക്കത്തിക്കൊണ്ടിരിക്കുന്ന യുദ്ധം ഇവയിലെല്ലാം കത്തിഅമരുന്നവരിൽ മിക്കവരും അമ്മമാരും കുഞ്ഞുങ്ങളുമാണ് ചത്തൊടുങ്ങുന്നത്.കാരാണം 'മണ്ണൂണികളും കൊഞാണ്ടാന്മാരുട്മായ' (ഇവിടെ അങ്ങനെ ഉപയോഗിക്കാം ) പുരുഷന്മാർ മിക്കവരും ഓടിരക്ഷപ്പെടും. ഇതുകൂടാതെ യുദ്ധത്തിൽ അഭയാർഥികളായി ആയിരക്കണക്കിന് കുഞ്ഞുങ്ങളും സ്ത്രീകളും വെയിലും മഴയും കൊണ്ട് തുറന്ന പ്രദേശങ്ങളിൽ ജീവിക്കുന്ന കാഴ്ച ഹൃദയഭേദകം തന്നെ. കൈകാലുകൾ നഷ്ടപെട്ട് മുറിവേറ്റ് മരണ വക്ത്രത്തിന്റെ മുന്നിൽ അവരുടെ ഊഴവും കാത്തു നിൽക്കുന്നവർ വേറെയും? ഭവിതവ്യം (സംഭവിക്കാനുള്ളത് ) എന്ന് കവിയിത്രി കവിതയ്ക്ക് തലക്കെട്ടുകൊടുത്തു, വാനക്കാരുടെ പ്രതികരണത്തിനായി കാതോർക്കുന്നു. നിസ്സഹായരും, മതങ്ങളാലും രാഷ്ട്രീയക്കാരാലും തലമണ്ട ക്ഷാളനചെയ്യെപ്പെട്ട മനുഷ്യ ബലിയാടുകൾ ഒരു പക്ഷെ " ഭവ്യതേവ " , ക്കേണ്ടത് ഭവിക്കും എന്ന ഉത്തരവുമായി മുന്നോട്ടുപോകും. പക്ഷെ ഇവിടെയാണ്‌ യദാർത്ഥമായ സാഹിത്യത്തിന്റെയും കവിതയുടെയും പ്രസക്തി. മത രാഷ്ട്രീയ കൂട്ടുകെട്ടുകൾ തീർത്ത ചങ്ങലകളിൽ ബന്ധിതരായി, എല്ലാം വിധി എന്ന് സമാധാനിച്ചു കഴിയുന്ന ഒരു ജനതയെ സ്വതന്ത്രമാക്കാൻ പോരതക്ക കവിതയ്ക്കും സാഹിത്യത്തിനും ഉണ്ടാകണമെങ്കിൽ, സമൂഹത്തിന്റെ വേദനകളെ ഉൾകൊള്ളാനും, ഹിംസ്രജന്തുക്കളുടെ നീക്കങ്ങളെ മനസിലാക്കാനും സാഹിത്യം സാഹിത്യം എന്ന് അലറി വിളിച്ചു നടക്കുന്നവർക്ക് കഴിയണം. ചോരകൊണ്ട് പണിത നഗരത്തിൽ, മതവും രാഷ്ട്രീയവും സൃഷിടച്ച ഇരുട്ടിൽ, മിസൈലുകൾ കഴുകനെപ്പോലെ പാറിനടക്കുന്ന ആകാശത്തിൽ, കബന്ധങ്ങളെ വിഴുങ്ങാൻ ഭൂമി വാ പിളര്ന്നിരിക്കുമ്പോൾ, ഒരു കവിക്ക്‌, കവയിത്രിക്ക്, സാഹിത്യകാരന്, നാളെ സംഘടനകൾ തീർത്ത്‌ വച്ചിരിക്കുന്ന പട്ടുംവളയേയും സ്വപ്നം കണ്ടിരിക്കാൻ കഴിയില്ല. നേരെമുറിച്ചു അവരുടെ ചുറ്റുപാടുകളിലൂടെ ഒഴുകുന്ന രക്തപുഴയിൽ തൂലികമുക്കി എഴുതാനെങ്കിലും കഴിയണം. കവയിത്രിക്ക് അത് കഴിഞ്ഞിരിക്കുന്നു. അഭിനന്ദനം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക