Image

ജോര്‍ജ്‌ മാമ്മന്‍ കോണ്ടൂര്‍ മലയാളം വാര്‍ത്ത സന്ദര്‍ശിച്ചു

Published on 25 July, 2014
ജോര്‍ജ്‌ മാമ്മന്‍ കോണ്ടൂര്‍ മലയാളം വാര്‍ത്ത സന്ദര്‍ശിച്ചു
ഫിലദല്‍ഫിയാ: അമേരിക്കയില്‍ നടന്ന ഫൊക്കാന മഹാസമ്മേളനത്തിന്റെ ഭാഗമായി ഫിലദല്‍ഫിയായില്‍ എത്തിയ കേരള സര്‍ക്കാരിന്റെ ഹൗസിംഗ്‌ ഫെഡറേഷന്‍ ലിമിറ്റഡ്‌ വൈസ്‌ പ്രസിഡന്റും പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ്സിന്റെ ജെനറല്‍ സെക്രട്ടറിയുമായ ജോര്‍ജ്‌ മാമ്മന്‍ അമേരിക്കയിലെ മലയാളികളുടെ പ്രിയപ്പെട്ട ഭാഷാപത്രമായ മലയാളംവാര്‍ത്തയുടെ ഹണ്‌ടിംഗ്‌ടണ്‍ വാലിയിലെ പത്രഓഫീസ്‌ സമ്പഅശിച്ചു. ഫിലദല്‍ഫിയായിലെ മലയാളികളുടെ നിറഞ്ഞ സാന്നിദ്ധ്യവും ഐന്‍ഓസിയുടെയും എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെയും സ്‌പോക്‌ പേഴ്‌സണുമായ സന്തോഷ്‌ ഏബ്രഹാം അദ്ദേഹത്തെ അനുഗമിക്കുകയുണ്ടായി.

കേരളത്തിലെ വിവിധ രാഷ്ട്രീയ വിഷയങ്ങള്‍, കോണ്‍ഗ്രസ്സിന്റെ ഭാവി, അമേരിക്കന്‍ മലയാളികളുമായി ബന്ധപ്പെട്ട എന്‍ആര്‍ഐ വിഷയങ്ങള്‍ തുടങ്ങിയവ അദ്ദേഹം ചര്‍ച്ച ചെയ്യുകയുണ്‌ടായി. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ സുഹൃത്തുക്കളില്‍ നിന്നും സംഘടനകളില്‍ നിന്നും തനിക്കു ലഭിച്ച സ്‌നേഹത്തിനും സ്വീകരണത്തിനും അദ്ദേഹം നന്ദി പറഞ്ഞു. മനോഹരമായ അമേരിക്കയിലെ പല സംസ്ഥാനങ്ങളിലായി ചിതറിക്കിടക്കുന്ന സുഹൃത്തുക്കളേയും കോണ്‍ഗ്രസ്സ്‌ പ്ര വര്‍ത്തകരേയും കാണുവാന്‍ കഴിഞ്ഞതില്‍ അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു.

അമേരിക്കന്‍ മലയാളികളുടെ പ്രിയങ്കരനായ ന്യൂജേഴ്‌സിയിലെ ടി.എസ്‌ ചാക്കോയെ കാണുവാന്‍ കഴിഞ്ഞതിലും അദ്ദേഹത്തിന്റെ ശ്രമഫലമായി കാനഡാ സമ്പഅശി!ുവാന്‍ കഴിഞ്ഞതിലും ജോര്‍ജ്‌ മാമ്മന്‍ സന്തുഷ്ടി പ്രകടിപ്പിച്ചു.ചിക്കാഗോയില്‍ നടന്ന ഫൊക്കാന സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ കഴിഞ്ഞതില്‍ താന്‍ സന്തുഷ്ടനാണെന്നും തന്നെ ക്ഷണിച്ച പ്രസിഡന്‍റ്‌ മറിയാമ്മ പിള്ളയോടും സഹപ്രവര്‍ത്തകരോടും താന്‍ നന്ദി പ്രകാശിപ്പിക്കുന്നുവെന്നും സംഭാഷണമദ്ധ്യെ ജോര്‍ജ്‌ മാമ്മന്‍ പറഞ്ഞു. ചീഫ്‌ എഡിറ്റര്‍ ഏബ്രഹാം മാത്യു മലയാളംവാര്‍ത്തയുടെ ആശംസകള്‍ അദ്ദേഹത്തെ അറിയിച്ചു
ജോര്‍ജ്‌ മാമ്മന്‍ കോണ്ടൂര്‍ മലയാളം വാര്‍ത്ത സന്ദര്‍ശിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക