Image

നിതിന്‍ നായര്‍ക്ക്‌ പ്രസിഡന്‍ഷ്യല്‍ എഡ്യൂക്കേഷന്‍ അവാര്‍ഡ്‌

ജോയിച്ചന്‍ പുതുക്കുളം Published on 22 July, 2014
നിതിന്‍ നായര്‍ക്ക്‌ പ്രസിഡന്‍ഷ്യല്‍ എഡ്യൂക്കേഷന്‍ അവാര്‍ഡ്‌
ഷിക്കാഗോ: ഡസ്‌പ്ലെയിന്‍സ്‌ നോര്‍ത്ത്‌ സ്‌കൂളിലെ അഞ്ചാം ക്ലാസ്‌ വിദ്യാര്‍ത്ഥിയായ നിതിന്‍ നായര്‍, അമേരിക്കന്‍ വിദ്യാഭ്യാസ വകുപ്പ്‌ ഉയര്‍ന്ന സ്‌കോര്‍ കരസ്ഥമാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ നല്‍കിവരുന്ന ഔട്ട്‌ സ്റ്റാന്‍ഡിംഗ്‌ അക്കാഡമിക്‌ എക്‌സലന്‍സ്‌ അവാര്‍ഡിന്‌ അര്‍ഹനായി.

കൂടാതെ ഗ്രേറ്റ്‌ അമേരിക്കന്‍ മ്യൂസിക്കല്‍ എക്‌സലന്‍സ്‌ അവാര്‍ഡ്‌, ലീഡര്‍ഷിപ്പ്‌ അവാര്‍ഡ്‌, ഔട്ട്‌ സ്റ്റാന്‍ഡിംഗ്‌ അച്ചീവ്‌മെന്റ്‌ അവാര്‍ഡ്‌ ഇന്‍ ആര്‍ട്‌സ്‌, സ്റ്റുഡന്റ്‌ ട്യൂട്ടര്‍ അവാര്‍ഡ്‌, ബെസ്റ്റ്‌ കോണ്‍ടക്‌ട്‌ അവാര്‍ഡ്‌, എക്‌സലന്റ്‌ എഫര്‍ട്ട്‌ അവാര്‍ഡ്‌, അപ്രീസിയേഷന്‍ അവാര്‍ഡ്‌ ഫോര്‍ ഹെല്‍പിംഗ്‌ പ്രിന്‍സിപ്പാള്‍ തുടങ്ങി മറ്റനേകം അവാര്‍ഡുകളും കരസ്ഥമാക്കി.

വയലിനും ഗിറ്റാറുമൊക്കെ കൈകാര്യം ചെയ്യുന്ന നിതിന്‍ ടാലന്റ്‌ ഷോയും നടത്തിയിട്ടുണ്ട്‌. ഹ്യൂമന്‍ വേഴ്‌സസ്‌ ഡൂം ബീസ്‌ എന്ന പുസ്‌തകവും എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

സതീശന്‍ നായരുടേയും, വിജി നായരുടേയും മകനാണ്‌ നിതിന്‍ നായര്‍. വരുണ്‍ നായര്‍ സഹോദരനാണ്‌.
നിതിന്‍ നായര്‍ക്ക്‌ പ്രസിഡന്‍ഷ്യല്‍ എഡ്യൂക്കേഷന്‍ അവാര്‍ഡ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക