Image

പ്രവീണിന്റെ മരണം: പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ തീരുമാനം (ഷിജി അലക്‌സ്)

ഷിജി അലക്‌സ്, ചിക്കാഗോ Published on 25 July, 2014
പ്രവീണിന്റെ മരണം: പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ തീരുമാനം (ഷിജി അലക്‌സ്)
ഇക്കഴിഞ്ഞ ഫെബ്രുവരി 18-#ാ#ം തീയതി കാര്‍ബണ്‍ഡെയ്ല്‍ സതേണ്‍ ഇല്ലിനോയ് യൂണിവേഴ്‌സിറ്റി കാമ്പസിനടത്തു നിന്നു ദൂരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട നിലയില്‍ കാണപ്പെട്ട മോര്‍ട്ടണ്‍ഗ്രോവ് സ്വദേശി പ്രവീണ്‍ വറുഗീസ്(19 വയസ്)ന്റെ തിരോധാനത്തിനും സംശയാസ്പദമായ മരണത്തിനും പിന്നിലെ യാഥാര്‍ത്ഥ്യം പുറത്ത് കൊണ്ടുവരുന്നതിന് വേണ്ടി രൂപീകൃതമായ കൗണ്‍സില്‍ ജൂലൈ 22 തീയ്യതി മോമട്ടണ്‍ ഗ്രോവിലുള്ള പ്രവീണിന്റെ വസതിയില്‍ കൂടുകയുണ്ടായി. ഇരുപത്തഞ്ചോളം അംഗങ്ങള്‍ പങ്കെടുത്ത യോഗം അഭിവന്ദ്യ അബ്രഹാം മാര്‍ പൗലോസ് തിരുമേനിയുടെയും മറ്റ് വൈദികരുടെയും സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായിരുന്നു.

ഇന്നലെ നടന്ന യോഗത്തില്‍ തുടര്‍ന്ന് നടത്തേണ്ട പരിപാടികളെ പറ്റി വിശകലനം നടത്തുകയും തീരുമാനത്തിലെത്തി ചേരുകയും ചെയ്തു. യോഗത്തില്‍ ഫോമാ ഫൊക്കാനാ നേതാക്കളായ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, മിറയാമ്മപിള്ള എന്നിവരും വിവിധ സംഘടനകളെയും കമ്മിറ്റികളെയും പ്രതിനിധീകരിച്ച് ശ്രീ.സ്റ്റീഫന്‍  പാസ്റ്റര്‍, ശ്രീ.ചെറിയാന്‍ പെങ്കേടത്ത് തുടങ്ങിയവരും പങ്കെടുത്തു. യോഗത്തിന്റെ പ്രാരംഭമായി പ്രവീണിന്റെ മാതാവ് ലവ്‌ലി വര്‍ഗീസ് ഇതുവരെയുള്ള കേസിന്റെ പുരോഗതി വിശദീകരിച്ചു.

ഇതിനോടനുബന്ധിച്ച് നടന്ന ഫണ്ടുശേഖരണത്തിന്റെ വിശദവിവരങ്ങളും കണക്കുകളും യോഗത്തില്‍ അവതരിപ്പിക്കുകയുണ്ടായി. കേസുമായി മുന്നോട്ട് പോകുന്നതിന് വേണ്ട സാമ്പത്തിക ചിലവുകളെ പറ്റി പ്രതിപാദിക്കപ്പെടുകയും അതിന് വേണ്ട ഉപാധികള്‍ കണ്ടെത്തുന്നതിന്റെ ആവശ്യകത യോഗം വളരെ പ്രാധാന്യത്തോടെ കാണുന്നു എന്ന് അംഗങ്ങള്‍ വ്യക്തമാക്കുകയും തുടര്‍ന്നും ഫണ്ട് ശേഖരണവുമായി മുന്നോട്ട് പോകുമെന്ന് ശ്രീ. മിറയാമ്മപിള്ളയും ശ്രീ ഗ്ലാഡ്‌സണും പറഞ്ഞു. നോര്‍ത്തമേരിക്ക ഈ അടുത്തകാലത്ത് കാണാതാവുകയും മരണപ്പെടുകയും ചെയ്ത പ്രവാസി വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങളെ സംഘടിപ്പിച്ച്, ഒരു കൂട്ടായ്മയോഗം സംഘടിപ്പിക്കുവാന്‍ പരിവാറിന്റെ നേതൃത്വത്തില്‍ തയ്യാറെടുപ്പുകള്‍ നടന്നുവരുന്നു.

കാര്‍ബണ്‍ഡെയ്ല്‍ യൂണിവേഴ്‌സിറ്റി അധികൃതരെ കാണുവാനും പ്രവീണ്‍ സംഭവത്തില്‍ അവരുടെ നിലപാടറിയുവാനും പ്രവാസസമൂഹത്തിന്റെ ആശങ്കകള്‍ അറിയിക്കുവാനും യോഗം തീരുമാനിച്ചു. സോഷ്യല്‍മീഡിയായുടെ സഹായത്തോടെ പൊതുസമൂഹത്തില്‍ നിന്നും പരമാവധി കത്തുകള്‍ ഈ ആവശ്യത്തിലേക്കായി സമാഹരിക്കുവാനും, ജനങ്ങളുടെ ഇടയില്‍ നമുക്ക് നീതി ലഭിക്കേണ്ടതിന്റെ ആവശ്യം ബോധ്യപ്പെടുത്തുന്ന രീതിയില്‍ അന്വേഷണ പുരോഗതികള്‍ അതാത് സമയത്തുതന്നെ അറിയിക്കുവാനും യോഗത്തില്‍ ധാരണയായി.

ആഗസ്റ്റ് പത്താംതീയതി റോളിംഗ് മെഡോസില്‍ എഫ്.ഐ.എ.(FIA) ചിക്കാഗോയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷത്തിലും തുടര്‍ന്ന് നടക്കുന്ന പത്രസമ്മേളനത്തിലും പ്രവീണ്‍ വിഷയം അവതരിപ്പിക്കുവാന്‍ തീരുമാനിച്ചു. ആഗസ്റ്റ് 16ന് ഡിമോണില്‍ നടക്കുന്ന സ്വാതന്ത്ര്യദിന റാലിയില്‍ പ്രവീണ്‍ സംഭവത്തിന്റെ സത്യാവസ്ഥ തേടി,  കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഒരു ഫ്‌ളോടും അവതരിപ്പിക്കുന്നു, അതോടനുബന്ധിച്ച് മലയാളി സമൂഹം ഒന്നാകെ Devonല്‍ എത്തി പിന്തുണ അറിയിക്കണം എന്ന് അപേക്ഷിക്കുകയും ചെയ്യുന്നു.

ആഗസ്റ്റ് 30ന് ശ്രുതിലയ സംഗീത അക്കാഡമിയുടെ നേതൃത്വത്തില്‍  നടക്കുന്ന ചടങ്ങിലും ആക്ഷന്‍ കൗണ്‍സില്‍ പങ്കെടുക്കുന്നതും കാര്യങ്ങള്‍ വിശദീകരിക്കുന്നതും ആണ്. രാഷ്ട്രീയ സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഈ കാര്യങ്ങളില്‍ ഒക്കെയും സഹകരണവും സഹായവും ആയ ിമുന്നോട്ട് വരണമെന്നും യോഗം ആഗ്രഹം പ്രകടിപ്പിച്ചു.
തുടര്‍ന്ന് യോഗാന്ത്യത്തില്‍ മാര്‍ത്തോമാ സഭയിലെ  അഭിവന്ദ്യ തിരുമേനി ഡോ. അബ്രഹാം മാര്‍ പൗലോസ് ഈ ഒരു സംഭവം ഇന്ത്യാഗവണ്‍മെന്റ് തലത്തില്‍ അന്വേഷിക്കേണ്ടതിന്റെ പ്രാധാന്യവും ഇതുപോലെയുള്ള സംഭവങ്ങള്‍, ന്യൂനപക്ഷ കുടുംബങ്ങള്‍ തങ്ങളുടെ കുഞ്ഞുങ്ങളുടെ സുരക്ഷയില്‍ ആശങ്കപ്പെടുന്നതിന് കാരണമാകുന്നുവെന്നും അഭിപ്രായപ്പെട്ടു.

മേലില്‍ യാതൊരു വ്യക്തിക്കും ഇതുപോലെയുള്ള നീതി നിഷേധവും, മനുഷ്യാവകാശധ്വംസനവും നിറഞ്ഞ നടപടികള്‍ അധികാരികളുടെ ഭാഗത്ത്‌നിന്നും ഉണ്ടാവാതിരിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു എന്ന് പറഞ്ഞ തിരുമേനി തന്റെ അനുശോചനവും സഹായങ്ങളും കുടുംബത്തെ അറിയിച്ചു.

ഷിജി അലക്‌സ്, ചിക്കാഗോ
പ്രവീണിന്റെ മരണം: പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ തീരുമാനം (ഷിജി അലക്‌സ്)പ്രവീണിന്റെ മരണം: പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ തീരുമാനം (ഷിജി അലക്‌സ്)പ്രവീണിന്റെ മരണം: പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ തീരുമാനം (ഷിജി അലക്‌സ്)
Join WhatsApp News
Raveendran Narayanan 2014-07-25 10:01:47
Continuing research on Praveen Varughes MURDER indicating that CHANCES ARE THERE FOR DOUBLE MURDER. A LADY (Deciple of Pope FRANCIS & DALAI LAMA) TAGGED A PHOTO OF A WHITE GUY DURING FEBRUARY 14, 2014, that is two days disappearance of PRAVIN VARUGHES. Hoping that LADY is no more. This investigations will cost more efforts and money. PHOTOS OF THREE CULPRITS are at hand. Nobody funded this investigations.
For more work and reporting these maters to authorities need more funds.
Raveendran Narayanan 
<narayananraveen@gmail.com>
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക